'മുഖം കരുവാളിച്ചു കരൾ അടിച്ചുപോയി, രണ്ട് കുടുംബം തുലച്ചതല്ലേ'; ആദിത്യൻ ജയന്റെ രൂപം കണ്ട് അമ്പരന്ന് ആരാധകർ!

‌മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ആദിത്യന്‍ ജയന്‍. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2005 മുതൽ മിനിസ്ക്രീനിന്റെ ഭാ​ഗമാണ് നടൻ. സീരിയലുകളിൽ മാത്രമല്ല സിനിമകളിലും ആദിത്യൻ അഭിനയിച്ചിട്ടുണ്ട്. മണിയറകള്ളനാണ് ആദ്യ സിനിമ. രാജൻ പി ദേവ് സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. സിനിമകളിൽ സഹനടൻ റോളുകളിലാണ് തിളങ്ങിയതെങ്കിൽ സീരിയലിൽ സജീവമായപ്പോൾ ആദിത്യൻ ശ്രദ്ധ നേടിയത് നെ​ഗറ്റീവ് റോളുകളിലൂടെയാണ്.

സൂര്യയെ ജ്യോതികയുമായി തെറ്റിക്കണം, അസിനെ വെച്ച് സൂര്യയുടെ പിതാവ് കളിച്ച കളി; അന്നുണ്ടായ പ്രശ്നങ്ങൾ?
സൂര്യയെ ജ്യോതികയുമായി തെറ്റിക്കണം, അസിനെ വെച്ച് സൂര്യയുടെ പിതാവ് കളിച്ച കളി; അന്നുണ്ടായ പ്രശ്നങ്ങൾ?

ആകാശദൂത്, മറ്റൊരുവൾ തുടങ്ങി നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാദങ്ങളാൽ നിറ‍ഞ്ഞ കരിയറാണ് നടന്റേത്. നടി അമ്പിളി ദേവിയുമായി നടന്ന വിവാ​ഹമോചനമാണ് അതിൽ ഒന്ന്. ​ഗാർഹിക പീഡനത്തിന് ആദിത്യന്റെ പേരിൽ അമ്പിളി പരാത‍ി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാദങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം.

Adithyan Jayan

ഇപ്പോഴിതാ പുതിയൊരു റോളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടൻ. നടനിൽ നിന്നും അവതാരകനിലേക്ക്. സിനിമാ ദി ക്യു എന്ന യുട്യൂബ് ചാനലിന്റെ പോഡ്കാസ്റ്റിന്റെ അവതാരകൻ ആദിത്യനാണ്. ആദിത്യന്റെ മനോഹരമായ അവതരണത്താൽ പതിവ് മുഖമുഖപരിപാടികളിൽ നിന്നെല്ലാം വേറിട്ട ഒരു അനുഭവം ലഭിച്ചുവെന്നും ആസ്വാദകർക്ക് ഒട്ടും മുഷിച്ചിൽ തോന്നാത്ത പരകായപ്രവേശം ഭംഗിയായി നടൻ നിർവഹിച്ചു എന്നുമാണ് പോഡ്കാസ്റ്റ് പുറത്തിറങ്ങിയപ്പോൾ ലഭിച്ച പ്രതികരണങ്ങൾ.

സീരിയൽ താരം സ്നേഹ സുരേന്ദ്രനായിരുന്നു ആദിത്യന്റെ പോഡ്കാസ്റ്റിലെത്തിയ ആദ്യ അതിഥി. ഇവരുടെ സംഭാഷണത്തിന്റെ വീഡിയോകൾ ചെറിയ ഭാ​ഗങ്ങളായി സോഷ്യൽമീഡിയയിൽ വൈറലായി. അതിൽ ഒരു ഭാ​ഗമാണ് ചർച്ചയാകുന്നത്.

ഇരുപത്തിയൊന്നുകാരനും എന്റെ സബ്സ്ക്രൈബർ, അവിടെ കാണിക്കുന്നതേ ഇതിലുമുള്ളു; മാസവരുമാനം വെളിപ്പെടുത്തി രേണു!
ഇരുപത്തിയൊന്നുകാരനും എന്റെ സബ്സ്ക്രൈബർ, അവിടെ കാണിക്കുന്നതേ ഇതിലുമുള്ളു; മാസവരുമാനം വെളിപ്പെടുത്തി രേണു!

സ്നേഹ സുരേന്ദ്രനുമായി സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതിനെ കുറിച്ച് ആദിത്യൻ സംസാരിച്ച ഭാ​ഗമാണ് വൈറലായതും ചർച്ചയായതും. കൊളാബ് ചെയ്യുന്നുണ്ടല്ലേ?. അതിൽ നിന്നും സാമ്പത്തിക ​ഗുണങ്ങൾ ലഭിക്കുന്നുണ്ടോ?. എന്നാണ് സ്നേഹയോട് നടൻ ചോ​ദിച്ചത്. കൊളാബ് ചെയ്യുന്നുണ്ടെന്നും അതിൽ നിന്ന് ചെറിയ രീതിയിൽ വരുമാനം വരുന്നുണ്ടെന്നും കൂടുതൽ പണം ലഭിക്കണമെങ്കിൽ സബ്സ്ക്രിപ്ഷൻ തുട​ങ്ങേണ്ടി വരുമെന്നുമാണ് സ്നേഹ പറഞ്ഞത്.

രേണു സുധിയൊക്കെ ചെയ്യുന്നുണ്ടല്ലോ സബ്സ്ക്രിപ്ഷൻ തുടങ്ങി കൂടെ എന്നാണ് പിന്നീട് ആദിത്യൻ ചോദിച്ചത്. വേണ്ട ചേട്ട... അതിന് താൽപര്യമില്ല. രേണു സുധി ചെയ്തോട്ടെ. ചേട്ടന് വേറെ അക്കൗണ്ട് താൻ അയച്ച് തരാമെന്ന് സ്നേഹ മറുപടി പറഞ്ഞു. അതുകേട്ട് വേണ്ട... ഞാൻ ഒരുപാട് മാറിയിപ്പോൾ. സമാധാനമായി പൊയ്ക്കൊണ്ടിരിക്കുകയാണ്.

Adithyan Jayan

എനിക്കൊന്നും വേണ്ടെന്നായിരുന്നു നടന്റെ മറുപടി. ഇതുകേട്ട് രണ്ട് കുടുംബം തകർത്തതല്ലേ അടുത്തത് സെറ്റാക്കാൻ നോക്കുകയാണോ എന്നാണ് ചിലർ നടന്റെ മുൻകാല ജീവിതവുമായി താരതമ്യം ചെയ്ത് വിമർശിച്ച് കുറിച്ചത്. അതേസമയം മറ്റ് ചിലർ അതിശയപ്പെട്ടത് നടന്റെ മുഖത്ത് വന്ന മാറ്റം കണ്ടാണ്. മുഖം കരുവാളിച്ചിരുന്നു. ഇരുനിറമാണ് ആദിത്യന് അങ്ങനൊരാൾക്ക് പെട്ടന്ന് എന്ന് സംഭവിച്ചു എന്നായിരുന്നു ചിലരുടെ സംശയം.

കരൾ രോ​ഗം ബാധിച്ചവരുടെ മുഖം ഇത്തരത്തിൽ കരുവാളിക്കാ‌റുണ്ടെന്നാണ് കമന്റ് ബോക്സിൽ ചിലർ കുറിച്ചത്. ദൈവം നല്ല എന്തോ പണി കൊടുത്തിട്ടുണ്ട്. ഇയാളുടെ മുഖമൊക്കെ മാറി പോയല്ലോ, ആദിത്യൻ എങ്ങനെയാണ് കറുത്തത്?. മുഖം എന്ത് പറ്റി?, ലിവർ പോയിയെന്ന് തോന്നുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. നടൻ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.

ഫെമിനിസ്റ്റുകൾക്ക് കുടുംബമില്ല! സകല സ്ത്രീകളേയും ഉപദേശിച്ചു മേക്കിട്ട് കേറി! എന്നിട്ടെന്തായി? സങ്കടമുണ്ട്!
ഫെമിനിസ്റ്റുകൾക്ക് കുടുംബമില്ല! സകല സ്ത്രീകളേയും ഉപദേശിച്ചു മേക്കിട്ട് കേറി! എന്നിട്ടെന്തായി? സങ്കടമുണ്ട്!

അമ്പിളി ദേവിയുമായുള്ള വിവാഹമോചന കേസ് നടക്കുന്ന സമയത്ത് ആദിത്യൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സ്വരാജ് റൗണ്ട് നടുവിലാൽ പരിസരത്ത് കാറിൽ ഞരമ്പ് മുറിച്ചനിലയിൽ അവശനായി കിടക്കുകയായിരുന്ന ആദിത്യനെ നാട്ടുകാരാണ് അന്ന് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. അമ്പിളിയിൽ ഒരു മകൻ ആദിത്യനുണ്ട്.

Read more about: malayalam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X