ആര്യ ബുദ്ധിമതി! രജിത്തിനേയും ഇഷ്ടമാണ്! രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ ഞെട്ടിയെന്നും അദിതി റായ്!
ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അദിതി റായ്. ചേട്ടാ ഞാന്‍ കന്നഡക്കാരിയല്ല മലയാളിയാണ് എന്ന് പറഞ്ഞായിരുന്നു അദിതി എത്തിയത്. അച്ഛന്‍ മലയാളിയും അമ്മ കന്നഡയുമാണ്. അച്ഛന്റെ ഭാഷയും സംസ്‌കാരവുമൊക്കെയാണ് പഠിച്ചത്. മലയാളിയായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദിതി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. നാട്ടിലെ പച്ചപ്പ് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കന്നഡ സിനിമയിലായിരുന്നു ആദ്യം വര്‍ക്ക് ചെയ്തത്.
സില്‍വിയ എന്ന പേര് അവിടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല. ആ പേര് മാറ്റാന്‍ പറഞ്ഞിരുന്നു. അതിന് ശേഷമായിരുന്നു പേര് മാറ്റി അദിതിയായത്. മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രമോയക്ക് വേണ്ടിയാണ് ഏഷ്യാനെറ്റിലേക്ക് ആദ്യമായി പോയത്. ആ സമയത്ത് ബിഗ് ബോസിന്റെ കാര്യങ്ങളെല്ലാം നടക്കുന്നുണ്ടായിരുന്നു. ഒന്ന് ട്രൈ ചെയ്തുനോക്കൂയെന്ന് പറഞ്ഞ് തന്നെയും ക്ഷണിക്കുകയായിരുന്നു അവര്‍. ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ അദിതി തുറന്നുപറഞ്ഞിരുന്നു.
Recommended Video

ഒറ്റയ്ക്കാണ് കളിച്ചത്
ബിഗ് ബോസിലേക്ക് പോവുന്നുണ്ടെന്ന് ആരോടും പറയാന്‍ പാടില്ല. ആ സമയത്ത് മൈസൂരിലായിരുന്നു. ബിഗ് ബോസിലെ ശരിക്കുമുള്ള അവസ്ഥ കുറേയുണ്ട്. അഭിനയിക്കാന്‍ പറ്റില്ല അവിടെ. ഷോ കാണുന്നവര്‍ പൊട്ടന്‍മാരല്ല. നേരത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഇപ്പോ എല്ലാം മാറി. 24 മണിക്കൂറും നമ്മള്‍ ആ വീട്ടിലാണ് കഴിയുന്നത്. അതില്‍ ഒരുമണിക്കൂറാണ് എഡിറ്റ് ചെയ്ത് കാണിക്കുന്നത്. കാണിക്കുന്നത് കുറച്ച് ഭാഗമാണെങ്കിലും ആള്‍ക്കാര്‍ക്ക് എല്ലാം മനസ്സിലാവും. ആ സമയത്തും ഗ്രൂപ്പിലെ കളിയുണ്ടായിരുന്നു. ഗ്രൂപ്പായിട്ട് കളിക്കുമ്പോള്‍ എവിക്ഷന്‍ നോമിനേഷനെക്കുറിച്ചൊക്കെ പറയും. അത് ശരിയല്ല, അവിടെ ഒറ്റയ്ക്കാണ് കളിച്ചത്.

സാബുച്ചേട്ടനുമായുള്ള വഴക്ക്
ഞാനും സാബുച്ചേട്ടനും തമ്മിലുള്ള ഇഷ്യൂയുണ്ടായിരുന്നു. എന്തെങ്കിലോ ഫൈറ്റോ മറ്റോയുണ്ടായാല്‍ കരയുന്ന സ്വഭാവമുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ താന്‍ കരഞ്ഞില്ല. ലാലേട്ടന്‍ വന്നപ്പോള്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വീട്ടുകാര്‍ കാണുമ്പോള്‍ എന്ത് കരുതും, അങ്ങനെ ചെയ്യാമോ മോളേയെന്നൊക്കെയായിരുന്നു അദ്ദേഹം വന്നപ്പോള്‍ ചോദിച്ചത്. സോറി പറഞ്ഞ് താന്‍ അങ്ങോട്ട് ക്ഷമ ചോദിച്ചിരുന്നു. അത് ബിഗ് ബോസില്‍ കാണിച്ചിരുന്നില്ല. സ്വമ്മംഗ് പൂളില്‍ 23 തവണയാണ് പനിഷ്‌മെന്റ് ചെയ്തത് . കാണിച്ചതോ മൂന്ന് തവണ. ഇങ്ങനെ ചെയ്യരുത് സാര്‍ എന്ന് പറഞ്ഞിരുന്നു. അവരോട് ഡയറക്ടായി ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല.

ഷിയാസുമായുള്ള സൗഹൃദം
ഷിയാസ് വന്നപ്പോള്‍ പെട്ടെന്ന് തന്നെ കമ്പനിയായിരുന്നു. ആ വീട്ടിലാര്‍ക്കും തന്നെ അറിയുമായിരുന്നില്ല. അര്‍ച്ചനയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അവന്‍ പറയുന്നതെല്ലാം കേട്ട് നില്‍ക്കുന്ന വ്യക്തി താനായിരുന്നു. ആരെന്ത് പറഞ്ഞാലും താന്‍ അത് കേട്ടുനില്‍ക്കും. അതിനുള്ള ക്ഷമയുണ്ട്. ഷിയാസും അതിഥിയും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ബിഗ് ബോസിലെത്തിയപ്പോള്‍ പെട്ടെന്ന് ഔട്ടാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അവസാനം വരെ നിന്ന വനിതകളിലൊരാളായിരുന്നു അദിതി.

എല്ലാവരും തിരക്കിലാണ്
തനിക്കും സുരേഷേട്ടനും ഗെയിം എന്താണെന്ന് അറിയില്ലായിരുന്നു. ബിഗ് ബോസില്‍ നിന്നുള്ളവരുമായി അത്ര വലിയ കമ്പനിയൊന്നുമില്ല. എല്ലാവരും തിരക്കിലാണ്. പുറത്തിറങ്ങിയതിന് ശേഷം താന്‍ പരിപാടി കണ്ടിട്ടൊന്നുമില്ല. കണ്ടാല്‍ ചിലപ്പോള്‍ തനിക്ക് വിഷമവും ദേഷ്യവുമൊക്കെ വരും. പിന്നെ ആരോടും സംസാരിക്കാന്‍ കഴിയാതെ വരും. ഇപ്പോ അങ്ങനത്തെ അവസ്ഥയില്ല. അനാവശ്യമായി വഴക്കിടുന്നവരൊക്കെയുണ്ടായിരുന്നു.

രഘുവിനെ കണ്ടത്
സീസണ്‍ 2 ടിവിയില്‍ കാണാറില്ല. ക്ലിപ്പിംഗിസൊക്കെ കാണാറുണ്ട്. തനിക്കറിയാവുന്നവരൊന്നുമില്ല പരിപാടിയില്‍. എന്നാല്‍ ഒരു സംഭവമുണ്ട്. അതേക്കുറിച്ച് താന്‍ പറയാമെന്നും പറഞ്ഞായിരുന്നു അദിതി ആര്‍ജെ രഘുവിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഒരിക്കല്‍ കസിനൊപ്പം കേരളത്തിലേക്ക് വരികയായിരുന്നു. കുറേനേരമായി ഒരാള്‍ തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതാരാണ് എന്ന് താന്‍ അവളോട് ചോദിച്ചിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ ഒരു കോള്‍ വന്നു. അവള്‍ ഫോണെടുത്ത് ആരാണെന്ന് ചോദിച്ചിരുന്നു.

അഭിമുഖം വേണമെന്ന് പറഞ്ഞു
റേഡിയോയില്‍ നിന്നാണ് വിളിക്കുന്നത്. ആര്‍ ജെ രഘുവാണ്, അദിതി മാഡത്തിന്റെ ഇന്റര്‍വ്യൂ വേണമായിരുന്നു. അദിതിയാണോ സംസാരിക്കുന്നതെന്നും ചോദിച്ചിരുന്നു. അല്ല സഹോദരിയാണെന്നായിരുന്നു അവള്‍ പറഞ്ഞത്. എന്നാല്‍ പിന്നെ അവര്‍ വിളിച്ചിരുന്നില്ല. ആ ദിവസം അവരുടെ അഭിമുഖത്തിനും ഇന്റര്‍വ്യൂവിനും വേണ്ടി മാറ്റിവെച്ചതായിരുന്നു. രഘുവിനെ നല്ല ഓര്‍മ്മയുണ്ട്. ഫ്‌ളൈറ്റില്‍ നിന്നേ കണ്ടതാണ്. ബിഗ് ബോസ് കഴിഞ്ഞ് വരികയാണല്ലോയെന്നൊന്നും ഓര്‍ത്തിരുന്നില്ല. ഇതിന് ശേഷം രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ ഞെട്ടിയെന്നും അദിതി പറയുന്നു.

പേളിഷ് പ്രണയത്തെക്കുറിച്ച്
എല്ലാവരും പ്ലാന്‍ ചെയ്ത് വരുന്നവരുണ്ടാവാം. ഈ പ്രാവശ്യം പഠിച്ചിട്ട് വരുന്നവരാണ്. ഇത്തവണ ആരും അറിയത്തില്ലെന്ന് പറയുന്നില്ല. എല്ലാവരും എല്ലാം കണ്ടിട്ട് വരികയാണ്. പേളിയുടേയും ശ്രിനിഷിന്റേയും പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരുടെ കാര്യമല്ലേ, അങ്ങനെ പ്രണയം വരുമോയെന്ന് തനിക്കറിയില്ല. തനിക്ക് കുറച്ചൊക്കെ നെഗറ്റീവ് വന്ന കാര്യം കൂടിയായിരുന്നു ഇത്. അവരുടെ പ്രേമം പുറത്തെടുക്കുന്നത് താനായിരുന്നുവെന്നും അദിതി പറയുന്നു.

രജിത്തും ആര്യയും
ഒരു സാധാരണ മനുഷ്യനെ എടുക്കാനായിരുന്നു താന്‍ പറഞ്ഞത്. പുതിയ സീസണ്‍ വരുമ്പോള്‍ ആരെയാണ് നിര്‍ദേശിക്കാനുള്ളതെന്ന് ചോദിച്ചിരുന്നു. താനൊരു സാധാരണ മനുഷ്യനാണെന്ന് പറയുന്ന ഒരേയൊരാളെ അവിടെയുള്ളൂ, അത് രജിത് സാറാണെന്നും അദ്ദേഹത്തെ ഇഷ്ടമാണെന്നും അദിതി പറയുന്നു. ആര്യ ക്ലെവറാണ്. സ്വന്തമായി കളിക്കുമെന്ന് മാത്രമല്ല കൂടെയുള്ളവരെക്കൊണ്ട് പറയിപ്പിച്ചും കളിക്കുന്നുണ്ട്. രജിത് സാറും പ്ലെയറാണ്.


Click it and Unblock the Notifications