twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്ലീല ചിത്രങ്ങള്‍ ഇനി ടെലിവിഷനിലൂടെ കാണാം, ഇതില്‍ കൂടുതല്‍ എന്തു വേണം....

    By Sruthi K M
    |

    അശ്ലീല ചിത്രങ്ങള്‍ ടെലിവിഷനിലൂടെ പ്രദര്‍ശിപ്പിക്കരുതെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം മാറ്റി. അശ്ലീല ചിത്രങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് ടെലിവിഷനിലൂടെ ഇത്തരം ചിത്രങ്ങള്‍ കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒളിഞ്ഞും മറഞ്ഞും ഇനി അശ്ലീല ചിത്രങ്ങള്‍ കാണേണ്ടി വരില്ലല്ലോ...ആവശ്യമുള്ളവര്‍ക്ക് ഇത്തരം ചിത്രങ്ങള്‍ തിയറ്ററില്‍ പോയി ഇരുന്ന് കണ്ടാല്‍ മതിയായിരുന്നു.

    ഇനി ടെലിവിഷന്‍ ചാനല്‍ മാറ്റുമ്പോള്‍ എല്ലാവരുമൊന്നു ശ്രദ്ധിച്ചോളൂ. അബദ്ധത്തില്‍ ഇത്തരം ചിത്രങ്ങള്‍ മുന്നില്‍പ്പെടാം, ഇനി ഒളിയും മറയുമൊന്നുമില്ല. 'എ' സര്‍ട്ടിഫിക്കറ്റുള്ള ചിത്രങ്ങള്‍ ടെലിവിഷനിലൂടെ കാണിക്കാനുള്ള അനുമതി സെന്‍സര്‍ ബോര്‍ഡാണ് നല്‍കിയത്.

    film

    എന്നാല്‍, ചിത്രത്തില്‍ കാണാന്‍ പറ്റാത്ത രംഗങ്ങള്‍ വെട്ടിമാറ്റിയാണ് ടെലിവിഷനില്‍ എത്തുക. അതുകൊണ്ട് പേടിക്കാനില്ലെന്നാണ് പറയുന്നത്. കുടുംബസമ്മേതം ചിത്രം കാണാമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. സിനിമാ പ്രവര്‍ത്തകരോടും ടെലിവിഷന്‍ പ്രക്ഷേപകരോടും ഇതിനെക്കുറിച്ചുള്ള ചര്‍ച്ച നടത്തി വരികയാണ്.

    അശ്ലീല ചിത്രങ്ങളിലെ ഏതൊക്കെ രംഗങ്ങള്‍ വെട്ടിമാറ്റണം എന്നതിനെക്കുറിച്ച് 'എ' ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പഹ്‌ലജ് നിഹാലനി പറഞ്ഞു. യു.എ സര്‍ട്ടിഫിക്കറ്റിലാണ് ചിത്രങ്ങള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുക. പുതുതായി 172 ചിത്രങ്ങള്‍ക്ക് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഈ ചിത്രങ്ങളായിരിക്കും ടെലിവിഷനിലൂടെ ആദ്യം എത്തുക.

    English summary
    Soon you can catch an adult film on TV but with some trims and cuts. The censor board has this week lifted a 10-month ban on 'modifying'' films with adult certification to be made suitable for TV viewing.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X