തേപ്പൊക്കെ കിട്ടിയിട്ടുണ്ട്! പ്രൊപ്പോസ് ചെയ്തപ്പോഴേ അത് പറഞ്ഞു! വിവാഹ ശേഷമുള്ള ലൈഫിനെക്കുറിച്ച് പാര്‍വതി
അഡ്വക്കറ്റ് അഞ്ജലിയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. സ്‌ക്രീനില്‍ താനാണ് വക്കീലെങ്കിലും ജീവിതത്തില്‍ അനൂപ് അഡ്വക്കറ്റാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. കല്യാണം ഗംഭീരമായിരുന്നു. ഫ്രണ്ട്‌സും, ഫാമിലിയും എല്ലാവരും വന്നിരുന്നു. അഡ്വക്കറ്റ് അഞ്ജലി എന്ന ക്യാരക്ടറിനെക്കുറിച്ച് ചേട്ടന് നേരത്തെ അറിയാമായിരുന്നു. വെറൈറ്റി ക്യാരക്ടറല്ലേ, ചെയ്ത് നോക്കൂ എന്നും പറഞ്ഞിരുന്നു. കല്യാണത്തിന് മുന്നേ തന്നെ ഫാമിലിയുമായി പരിചയുണ്ടായിരുന്നു. പുള്ളി എന്റെ ഫ്രണ്ടായിരുന്നു. എന്നോടുള്ള ഇഷ്ടം വീട്ടുകാരോടാണ് പോയി പറഞ്ഞത്. ഫാമിലിയുടെ സപ്പോര്‍ട്ടോടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങിയത്. ഞങ്ങളുടെ പ്രൊഫഷനിലും അവര്‍ സപ്പോര്‍ട്ടീവായിരുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
പാറുവിന്റെ ഏഴാമത്തെ പ്രൊജക്ടറ്റാണ്. എല്ലാത്തിലും ഹീറോയുണ്ടായിരുന്നു. എനിക്കങ്ങനെ പൊസസീവ്‌നെസൊന്നും തോന്നിയിട്ടില്ല. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തരാറുണ്ട്. ഞാന്‍ ഇടയ്ക്ക് ലൊക്കേഷനിലേക്ക് പോവാറുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു. മിനിസ്‌ക്രീന്‍, ബിഗ് സ്‌ക്രീന്‍ വ്യത്യാസമില്ലാതെയാണ് ജോലി ചെയ്യുന്നത്. അഭിനയം എനിക്കിഷ്ടമാണ്. വീട്ടുകാരാണ് ആദ്യം എന്നോട് അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ബെസ്റ്റ് ഫ്രണ്ട്‌സായിരുന്ന സമയത്താണ് പ്രണയത്തിലേക്ക് വഴിമാറുന്നത്. എനിക്കങ്ങനെ പ്രേമിച്ച് നടക്കാനൊന്നും താല്‍പര്യമില്ല. വിവാഹത്തിലേക്ക് കടക്കാം എന്നായിരുന്നു അനൂപ് പാര്‍വതിയോട് പറഞ്ഞത്. പുള്ളി ഇഷ്ടം പറഞ്ഞപ്പോള്‍ സെയിം വൈബാണ്, എന്നെ അത്രയും നന്നായി മനസിലാക്കുന്ന ആളുമാണ്, പുള്ളിയെ മിസ് ചെയ്യേണ്ടെന്ന് തോന്നി. അങ്ങനെയാണ് വീട്ടില്‍ പറയാന്‍ ആവശ്യപ്പെട്ടത്.

അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അനൂപേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനൊരു മടിയുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പാര്‍വതി നന്നായി വരയ്ക്കുന്ന ആളാണ്. പുറത്താരും അങ്ങനെ വരച്ച് കണ്ടിട്ടില്ലെന്ന് അനൂപ് പറയുന്നു. എനിക്ക് വിഷമം വരുമ്പോഴാണ് ഞാന്‍ വരയ്ക്കുന്നതെന്നായിരുന്നു പാര്‍വതിയുടെ മറുപടി. എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടെങ്കില്‍ അത് ഡയറക്ടായിട്ട് ചോദിക്കുക എന്നാണ് പ്രേമിക്കുന്നവരോട് പറയാനുള്ളത്. കമ്യൂണിക്കേഷന്‍ പ്രധാനപ്പെട്ട കാര്യമാണ്. വേറൊരാള്‍ പറഞ്ഞ് അറിയുന്നതിനെക്കാളും നല്ലത് അവരായിട്ട് തന്നെ സംസാരിക്കുന്നതാണ്. പാര്‍വതിയോട് എല്ലാം ഷെയര്‍ ചെയ്യാന്‍ പറ്റും. അവളുടെ വരവോടെ ഞാന്‍ കൂടുതല്‍ ഹാപ്പിയാണെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.
ഞാനൊരിക്കലും ചീറ്റ് ചെയ്യത്തില്ലെന്നാണ് എനിക്ക് അനൂപേട്ടനോട് പറയാനുള്ളത്. തിരിച്ച് ഞാനും സത്യസന്ധനായിരിക്കും എന്ന് അനൂപും വാക്ക് കൊടുത്തിരുന്നു. എല്ലാം പ്ലാന്‍ ചെയ്യുന്നത് ഞാനാണ്. പുള്ളിയാണ് എല്ലാം ഇനീഷ്യേറ്റ് ചെയ്ത് നടപ്പിലാക്കുന്നത്. എഴുന്നേറ്റ് കഴിഞ്ഞാല്‍ ഫുള്‍ ആക്ടീവാണ്. എഴുന്നേറ്റ് കിട്ടാനാണ് പാട്. ഷൂട്ടുള്ള സമയത്ത് കൃത്യമായി എഴുന്നേല്‍ക്കും. അതെങ്ങനെയാണെന്നറിയില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു.


Click it and Unblock the Notifications