അവളെ വേണ്ടാത്ത ആരെയും എനിക്കും വേണ്ട, അച്ഛൻ എന്നെ ഏൽപ്പിച്ച് പോയ കുഞ്ഞാണ്, ആ സ്നേഹം അഭിനയമല്ല; പാർവതി
അടുത്തിടെയായിരുന്നു സീരിയൽ താരം പാർവതി എസ് അയ്യരുടെ വിവാഹം. പാർവതി എന്നതിനേക്കാൾ അഡ്വ. അഞ്ജലി സീരിയലിലെ നായികയെന്ന് പറഞ്ഞാലാകും യുവനടിയെ പ്രേക്ഷകർക്ക് പെട്ടന്ന് തിരിച്ചറിയാനാവുക. ഏറെ കാലത്തെ തന്റെ പ്രണയമായ അനൂപിനെയാണ് പാർവതി വിവാഹം ചെയ്തത്. വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വൈറലായത് ഓട്ടിസ്റ്റിക്കായ സഹോദരിയോട് പാർവതി കാണിച്ച സ്നേഹവും കരുതലുമായിരുന്നു. ചടങ്ങുകളിൽ ഉടനീളം പാർവതിക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.
വിവാഹവേഷത്തിൽ സഹോദരിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന പാർവതിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഒന്നും ക്യാമറയ്ക്ക് വേണ്ടി കാണിച്ച അഭിനയമായിരുന്നില്ലെന്നും താൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ചേച്ചിയെന്നും പറയുകയാണിപ്പോൾ പാർവതി. ആദ്യം ഞാൻ ചേച്ചിയുമായി കണക്ടടായിരുന്നില്ല ചെറുപ്പത്തിൽ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

മൂത്ത കുട്ടിയെ അമ്മ കൂടുതലായി സ്നേഹിക്കുന്നത് കാണുമ്പോൾ ചോദിക്കുമല്ലോ എന്നെ എന്താ കളഞ്ഞ് കിട്ടിയതാണോയെന്ന്. അവൾ വയ്യാത്ത കുട്ടിയാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ എന്നാലും ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു എന്നെ എന്താ ദത്തെടുത്തതാണോയെന്ന്. അതുകൊണ്ട് തന്നെ ചേച്ചിയുമായി അകലം വെച്ചിരുന്നു. പിന്നീട് അവൾ എന്റെയാണെന്ന് ബോധം വന്നു. അവൾ അങ്ങനെയായത് അവളുടെ കുറ്റം കൊണ്ടല്ലല്ലോ.
അത് ഞാൻ മനസിലാക്കി. അവളുടെ സെക്കന്റ് അമ്മ ഞാൻ തന്നെയാണ്. പലരും ചോദിച്ചിരുന്നു അവളോട് ഞാൻ കാണിച്ച സ്നേഹം മീഡിയയെ കാണിക്കാൻ വേണ്ടിയായിരുന്നോയെന്ന്. ഒരിക്കലുമല്ല. അമ്മയില്ലാത്തപ്പോൾ അവളെ നോക്കുന്നത് ഞാനാണ്. അതിന് മുമ്പ് അച്ഛനും ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചുപോയി. അച്ഛനുണ്ടായിരുന്നപ്പോൾ അദ്ദേഹമാണ് ചേച്ചിയെ നോക്കി കൊണ്ടിരുന്നത്. അച്ഛൻ എന്നെ ഏൽപ്പിച്ച് പോയ കുഞ്ഞാണ് അവൾ.
അവളില്ലാത്ത ലൈഫ് എനിക്ക് ആലോചിക്കാൻ പറ്റില്ല. അനൂപേട്ടൻ എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ തന്നെ ചേച്ചിയുടെ കാര്യം ഞാൻ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞാലും ചേച്ചി എന്റെ റെസ്പോൺസിബിലിറ്റിയാണ്. അവളെ അക്സപ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ഓക്കെയാണോ?. എങ്കിൽ പ്രണയം ഞാൻ സ്വീകരിക്കാം. അല്ലെങ്കിൽ പ്രണയിക്കേണ്ടെന്നാണ് ഞാൻ പറഞ്ഞത്. അനൂപേട്ടൻ അത് കേട്ടശേഷം പറഞ്ഞത് അവൾ നമ്മുടെ ആദ്യത്തെ കുഞ്ഞാണ് എന്നാണ്.
അതോടെ ഞാൻ ഫ്ലാറ്റായി. അവളെ വേണ്ടാത്ത ആരെയും എനിക്കും വേണ്ട. അവൾ കഴിഞ്ഞിട്ടേ അമ്മയോട് പോലും എനിക്ക് സ്നേഹമുള്ളു. ഓട്ടോസ്റ്റിക്കാണ് അവൾ. അനൂപ് ചേട്ടനുമായുള്ള എന്റെ വിവാഹത്തിന് മുമ്പ് അവൾ വളരെ വീക്കായിരുന്നു. എന്നാൽ അദ്ദേഹം വന്നശേഷം അവളെ ഒരുപാട് പുറത്ത് കൊണ്ടുപോകാൻ തുടങ്ങി. മാത്രമല്ല ചേട്ടന്റെ അനിയനുമായും അവൾ വളരെ കണക്ടാണ്. അവളിൽ ഒരുപാട് മാറ്റം വന്നു എന്നും പാർവതി പറഞ്ഞു.

താലികെട്ട് സമയത്ത് കരയാൻ ഉണ്ടായ കാരണവും പാർവതി വെളിപ്പെടുത്തി. താലികെട്ടിയ നിമിഷത്തിൽ എന്തിനാണ് കരഞ്ഞതെന്ന് ഒത്തിരിപ്പേർ എന്നോട് ചോദിച്ചിരുന്നു. സത്യം പറഞ്ഞാൽ കാരണം എനിക്കും അറിയില്ല. ഒരുപാട് ഇമോഷൻസ് എനിക്ക് മിക്സായി വരികയായിരുന്നു. കുറേ ആളുകളെ മിസ് ചെയ്തിരുന്നു, പിന്നെ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് താമസിക്കണമല്ലോ. എനിക്ക് എന്റെ ചേച്ചിയെ വിട്ട് പോകാൻ പറ്റാത്തൊരാളാണ്. ഞാനും ചേച്ചിയും ഭയങ്കര കണക്ഷനാണ്.
അതും എന്നെ വല്ലാതെ ബാധിച്ചു. ഞാൻ പോയി കഴിഞ്ഞാൽ ചേച്ചി എന്ത് ചെയ്യുമെന്ന ചിന്തയാണ് എനിക്ക് വന്നത്. മാത്രമല്ല ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഇങ്ങനൊരു വിവാഹ ദിവസം. വിവാഹം വരെ കാര്യങ്ങൾ എത്തും മുമ്പ് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതെല്ലാം ഞങ്ങൾ മറികടന്നു. ഇനിയങ്ങോട്ട് എന്നും ഒരുമിച്ച് ഉണ്ടാവുമല്ലോ. ഒഫീഷ്യലി എന്റെതായല്ലോ ആ സന്തോഷവും എല്ലാം കൂടി ചേർന്നൊരു ഇമോഷനായിരുന്നു താലികെട്ട് സമയത്ത്.
ഞാൻ കരയുന്നത് അനൂപ് കണ്ടിരുന്നു. അതുകൊണ്ട് തന്നെ താലികെട്ട് കഴിഞ്ഞശേഷം എന്നോട് ചോദിച്ചത് കല്യാണത്തിന് ഇഷ്ടമില്ലായിരുന്നോ എന്നാണ്. ലവ് മാരേജാണെന്ന് പോലും പുള്ളി മറന്നുപോയി പാർവതി പറഞ്ഞു. താലികെട്ടിന് മുമ്പ് എല്ലാവരും സന്തോഷത്തോടെ നിൽക്കുന്നത് ഞാൻ കണ്ടിരുന്നു.
കെട്ട് കഴിഞ്ഞ് നോക്കിയപ്പോൾ പാർവതിയും ചുറ്റും നിന്നവരുമെല്ലാം കരച്ചിലായിരുന്നു. ഞാൻ അപ്പോൾ മനസിൽ വിചാരിച്ചത് ഇവർക്കാർക്കും ഈ വിവാഹം നടക്കുന്നതിനോട് താൽപര്യമില്ലായിരുന്നോ എന്നാണെന്ന് അനൂപും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











