ഉപ്പും മുളകിലെ പാറമട വീട്ടില്‍ പിറന്ന ജിബൂട്ടി! സംസാരത്തിനിടയില്‍ വന്ന ആശയമാണ് തിരക്കഥയായത്
ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടി കാണുന്നവര്‍ക്കെല്ലാം പാറമട വീടും പരിചിതമാണ്. പരിപാടിയുടെ സംവിധായകനായ സിനു എസ് ജെ സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഷൂട്ടിംഗ് സംഘം കേരളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഈ സിനിമയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ അഫ്സല്‍ കരുനാഗപ്പള്ളി. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ഉപ്പും മുളകും ഷൂട്ട് സമയത്തു ഉച്ചയൂണ് കഴിഞ്ഞാൽ മുറ്റത്തെ വെള്ളബെഞ്ചിലിരുന്നു ഒരു കത്തിയടി പതിവാണ്. ലോകകാര്യങ്ങൾ മുതൽ വീട്ടുകാര്യങ്ങൾ വരെ അതിൽ വിഷയമായി വരും. അങ്ങനെ പഴങ്കഥകൾ പറഞ്ഞിരുന്ന പാറമട വീട്ടിലെ പകലുകളിലൊന്നാണ് സിനു ചേട്ടൻ ആദ്യമായി എന്നോട് 'ജിബൂട്ടി' എന്ന രാജ്യത്തെ പറ്റി പറയുന്നത്. താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ നിന്നപ്പോൾ ശേഷം കണ്ടുമുട്ടിയ ജിബൂട്ടി എന്ന ഈസ്റ്റ് ആഫ്രിക്കൻ രാജ്യത്തു സെറ്റിലായ ജോബി എന്ന പഴയ സുഹൃത്തിന്റെ വിശേഷങ്ങൾക്കപ്പുറം അന്ന് ഞങ്ങളുടെ സംസാരം നീണ്ടില്ല.
ആദ്യ കേൾവിയിലെ കൗതുകത്തിനപ്പുറം ജിബൂട്ടി എന്ന പേര് പോലും ഞാൻ മറന്നു പോയി. ഉപ്പും മുളകും ചെയ്യുമ്പോഴും സിനിമ പൊതു സ്വപ്നമായ ഞങ്ങൾ നിരവധി കഥകൾ ആലോചിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. അങ്ങനെ ഒരു ദിവസം സിനു ചേട്ടനും ജോബി ചേട്ടനും തമ്മിലുള്ള സംസാരത്തിനിടയിലാണ് ജിബൂട്ടി എന്ന സിനിമയുടെ ആശയം ജനിക്കുന്നത്. ഒരു സംഭവകഥയെ അടിസ്‌ഥാനമാക്കിയുള്ള കഥ തിരക്കഥയിലേക്കും അവിടെ നിന്നു സിനിമയിലേക്കും വളർന്നു. വാഗമണ്ണിലെ ആദ്യ ഷെഡ്യൂളിന് ശേഷം എല്ലാവരും ജിബൂട്ടിയിൽ എത്തി ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് കൊറോണയെത്തുന്നത്.

താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ നിന്നപ്പോൾ പ്രതികൂല സാഹചര്യത്തിലും മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഷൂട്ടിംഗ് പൂർത്തിയാക്കി. വിമാന സർവീസുകൾ നിർത്തലാക്കിയത് കാരണം തിരിച്ചു നാട്ടിലേക്കുള്ള പോക്ക് അനിശ്ചിതത്വത്തിലായെങ്കിലും ജിബൂട്ടിയിൽ ഞങ്ങൾ 70 പേരടങ്ങുന്ന സംഘം സുരക്ഷിതരായിരുന്നു. ഇതിന് പ്രൊഡ്യൂസർ ജോബി ചേട്ടന് തന്നെയാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്.
ഒടുവിൽ നാല് മാസത്തെ ജിബൂട്ടി വാസത്തിനു ശേഷം ഞങ്ങൾ ഇന്ന് നാട്ടിലേക്ക് പുറപ്പെടുകയാണ്. ഞങ്ങളുടെ തിരിച്ചു വരവിന് വഴിയൊരുക്കിയ എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി. നാട്ടിലെത്തി സർക്കാർ നിർദ്ദേശ പ്രകാരമുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കാണ് ഇനി അടുത്ത യാത്രയെന്നും അഫ്സല്‍ കരുനാഗപ്പള്ളിയുടെ കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications