അത്രയും കഷ്ടപ്പെട്ട് വാങ്ങിയതാണ്! പുത്തന്‍ കാര്‍ വന്നാലും പഴയത് കൊടുക്കില്ല! പരിഹാസങ്ങള്‍ക്ക് മറുപടിയുമായി അനു
ബിഗ് ബോസിന് ശേഷമായി യൂട്യൂബ് ചാനലുമായി സജീവമായിരിക്കുകയാണ് അനുമോള്‍. എല്ലാ വിശേഷങ്ങളും വ്‌ളോഗിലൂടെ കാണിക്കുന്നുണ്ട്. നാളുകള്‍ക്ക് ശേഷമായി പ്രിയപ്പെട്ടവരെയെല്ലാം കാണുന്നതിന്റെ സന്തോഷവും വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അര്‍ജുനും അമ്മയും അനുവിനെ കാണാനെത്തിയത്. ബിഗ് ബോസില്‍ പോവുമ്പോള്‍ 56 കിലോ ഉണ്ടായിരുന്നു. തിരിച്ച് വരുമ്പോള്‍ 49 ആയിരുന്നു. ഇപ്പോള്‍ 50 ലേക്ക് എത്തിയെന്നായിരുന്നു അനുവിന്റെ കമന്റ്. അതിനകത്ത് കിടന്ന് അനുഭവിക്കുന്നത് കണ്ടപ്പോള്‍ സങ്കടമായെന്നായിരുന്നു അര്‍ജുന്റെ അമ്മയുടെ കമന്റ്. അതൊക്കെയൊരു നിമിത്തം, നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. കുറെ കരഞ്ഞാലും നല്ലൊരു സന്തോഷമാണ് അവസാനം കിട്ടിയത്. സത്യമാണ്, എല്ലാവരുടെ ലൈഫിലും അങ്ങനെയാണ്.
ലാലേട്ടന്‍ കൈപിടിച്ച് വിജയിയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ കപ്പ് നമ്മുടെ കൈയ്യില്‍ വന്നത് പോലെ തോന്നി. നമ്മളെ ഒരുപാട് വിഷമിപ്പിച്ചാലും, ദൈവം നല്ലത് നമുക്കായി തരും. അങ്ങനെ കുറേ അനുഭവങ്ങള്‍ എന്റെ ലൈഫില്‍ ഉണ്ടായിട്ടുണ്ട്. നല്ലത് വരാനായിരിക്കുമെന്ന് അന്നറിയില്ലായിരുന്നു. ഇതൊക്കെ സഹിച്ചേ മതിയാവൂ എന്ന് കരുതിയാണ് അവിടെ നിന്നത്. അതൊക്കെ ഞാന്‍ അവിടെ വിട്ടു എന്നായിരുന്നു അനു പറഞ്ഞത്.

ഷോയിലായിരുന്ന സമയത്ത് വീട്ടുകാര്‍ കണ്ടോണ്ടിരിക്കുകയാണെന്നോ, നാട്ടുകാര് കാണുമെന്നോ എന്നൊന്നുമുള്ള വിചാരം എനിക്ക് ഇല്ലായിരുന്നു. നമ്മളുടെ വീട്ടിലൊരു പ്രശ്‌നമുണ്ടായാല്‍ എന്താണോ ചെയ്യുന്നത്, അതങ്ങ് ചെയ്യും. ക്യാമറ ഉണ്ടെന്ന് പോലും നമ്മള്‍ നോക്കത്തില്ല. വീട്ടിലൊരു കാര്യം നടക്കുമ്പോള്‍ അപ്പുറത്തുള്ളവര്‍ അഭിപ്രായം പറഞ്ഞാല്‍ നമുക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ, അതുപോലെ തന്നെയാണ് അവിടെയും. അതൊരു ഗെയിം ഷോയാണ് അവിടെ നില്‍ക്കണ്ടൊരു രീതിയുണ്ട്. സ്റ്റാര്‍ മാജിക്ക് പോലെയൊരു വൈബായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.
ലാലേട്ടന്‍ ഷോയുടെ ഭാഗമായി വഴക്ക് പറഞ്ഞതാണ്. ചില സമയത്ത് ലാലേട്ടന്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ എനിക്കൊന്നും പറയാന്‍ കിട്ടില്ല. പറയാനുള്ളതെല്ലാം തെറ്റിപ്പോയി. പുറംലോകമായി ബന്ധം ഇല്ലാത്തതിനാല്‍ കുറേ കാര്യങ്ങളെല്ലാം മറന്നുപോയി. ഞാന്‍ കുറച്ച് എപ്പിസോഡുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇനി ഇരുന്ന് കാണണം. ബിഗ് ബോസിന് ഇത്രയും പ്രേക്ഷകരുണ്ടെന്ന് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇഷ്ടപ്പെട്ടത് എന്തെങ്കിലും എടുത്തോളാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ പ്ലാച്ചിയെ എടുത്തത്. ഫാമിലി ഫോട്ടോ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു.
പുതിയ കാര്‍ വൈകാതെ വരും. പഴയത് ഞാന്‍ എന്തായാലും ഒഴിവാക്കില്ല. അത്രയും കഷ്ടപ്പെട്ട് വാങ്ങിയതാണ്. കാര്‍ എടുക്കുന്നില്ലേയെന്ന് ചോദിച്ച് കുറേപേര്‍ എന്നെ കളിയാക്കിയിരുന്നു നേരത്തെ. ലോണ്‍ എടുക്കാതെയായിരുന്നു ഞാന്‍ കാറെടുത്തത്. വേറെ ലോണൊക്കെയുണ്ടായിരുന്നു. എങ്ങനെയൊക്കെയോ പൈസ സംഘടിപ്പിച്ചാണ് കാര്‍ എടുത്തത്. ആ കാര്‍ ഒരിക്കലും ഒഴിവാക്കുകയില്ല.


Click it and Unblock the Notifications