ജന്മം നൽകിയ അച്ഛൻ ഖുഷിയെ ഉപേക്ഷിച്ചിട്ടില്ല; സിബിൻ വന്നതോടെ രോഹിത്തിനെ മറന്നോയെന്ന് ചോദിച്ചവർക്കുള്ള മറുപടി!
അടുത്തിടെ ആയിരുന്നു സിബിൻ ബെഞ്ചമിൻ-ആര്യ ബഡായി വിവാഹം. ഇരുവരും പ്രണയം പരസ്യപ്പെടുത്തിയ സമയത്ത് ആര്യയ്ക്ക് എതിരെ വന്ന പ്രധാന വിമർശനം പന്ത്രണ്ട് വയസുകാരി മകളേയും വെച്ച് വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു, തിരിച്ചറിവായ മകളെകൊണ്ട് മറ്റൊരാളെ ഡാഡി എന്ന് വിളിപ്പിക്കുന്നുവെന്നതെല്ലാമായിരുന്നു. ആര്യയുടെ ആദ്യ വിവാഹം നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തുമായിട്ടായിരുന്നു. വൈകാതെ കുഞ്ഞും പിറന്നു.
മകൾ പിറന്നശേഷമാണ് ആര്യയും രോഹിത്തും വേർപിരിയുന്നത്. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു ആര്യയുടെ ആദ്യ വിവാഹം. അന്നത്തെ പക്വത കുറവും തന്റെ ഭാഗത്ത് നിന്ന് വന്ന വീഴചകളുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും കുറച്ചുകൂടെ അഡ്ജസ്റ്റ് ചെയ്യാനും മനസിലാക്കാനും ശ്രമിച്ചിരുന്നുവെങ്കില്‍ ആ ബന്ധം നിലനിന്നേനെ എന്നും ആര്യ പിന്നീട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

മകൾ ആര്യയ്ക്കൊപ്പമാണ് വളരുന്നതും പഠിക്കുന്നതുമെങ്കിലും അച്ഛനിൽ നിന്നും മകളെ ഒരിക്കലും ആര്യ അകറ്റിയിട്ടില്ല. കോ-പാരന്റിങ്ങാണ് ഇരുവരും ചെയ്യുന്നത്. സ്കൂൾ അവധി വരുമ്പോഴും വിശേഷ ദിവസങ്ങളിലും എല്ലാം ആര്യയുടെ മകൾ ഖുഷി രോഹിത്തിന് ഒപ്പമാണ്. സിബിൻ ജീവിതത്തിലേക്ക് വന്നശേഷം ഖുഷിയും അച്ഛൻ രോഹിത്തും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണോയെന്ന സംശയം പ്രേക്ഷകർക്കുണ്ടായിരുന്നു.
എന്നാൽ അത്തരത്തിൽ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണ് രോഹിത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. രണ്ടാം വിവാഹത്തിൽ പിറന്ന രോഹിത്തിന്റെ മകൻ ലക്ഷ്യയുടെ കയ്യും പിടിച്ച് നടന്ന് നീങ്ങുന്ന ഖുഷിയാണ് ഫോട്ടോയിലുള്ളത്. മക്കളുമായി ദീപാവലി ഷോപ്പിങ്ങിനായി പോയപ്പോൾ പകർത്തിയ ചിത്രമാണ് രോഹിത്ത് പങ്കിട്ടത്.
ആര്യ ബഡായിയും ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ തന്റെ രണ്ട് മക്കളും തമ്മിൽ ഒരു ബോണ്ട് വേണമെന്ന നിർബന്ധം രോഹിത്തിനുണ്ട്. അതുകൊണ്ട് കൂടിയാവണം കുടുംബത്തോടൊപ്പമുള്ള എല്ലാ ആഘോഷങ്ങളിലും പ്രൈവറ്റ് മൊമന്റ്സിലും ആദ്യ വിവാഹത്തിൽ പിറന്ന മകളെ കൂടി രോഹിത്ത് ഉൾപ്പെടുത്തുന്നത്. ഒരു വയസാണ് ലക്ഷ്യയുടെ പ്രായം. നടി അര്‍ച്ചനയുടെ രണ്ടാം വിവാഹത്തിനൊപ്പമായിരുന്നു രോഹിത് സുശീലനും വിവാഹിതനായത്. 2021ൽ ആയിരുന്നു വിവാഹം. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍.
രണ്ട് പേര്‍ക്കും വളരെയധികം സന്തോഷം ഉണ്ടാവട്ടേ. ജീവിതത്തില്‍ ഒരുപാട് സമാധാനവും സന്തോഷവും നല്‍കി ദൈവം നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടേ... എന്നാണ് അന്ന് രോഹിത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആര്യ കുറിച്ചത്. ആര്യയും രോഹിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. 2008ൽ ആയിരുന്നു വിവാഹം.

സ്കൂൾ കാലം മുതൽ തുടങ്ങിയ പ്രണയമായിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം 2018ല്‍ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. വേർപിരിഞ്ഞുവെങ്കിലും എല്ലാ കാലത്തും ആര്യയ്ക്ക് സഹായമായി രോഹിത്ത് നിലകൊള്ളാറുണ്ട്. അതുകൊണ്ട് കൂടിയാണ് കോ-പാരന്റിങ് രീതി പിന്തുടരാൻ ആര്യയ്ക്ക് എളുപ്പത്തിൽ കഴിയുന്നതും. സിബിനോടും ഒരു അച്ഛനോടുള്ള അടുപ്പവും സ്നേഹവും ഖുഷിക്കുണ്ട്.
സിബിൻ-ആര്യ വിവാഹത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചതും ഖുഷിയായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ് വൈബാണ് സിബിനും തന്റെ മകളും തമ്മിലെന്ന് പലപ്പോഴായി ആര്യ പറഞ്ഞിട്ടുണ്ട്. സിബിനും വിവാഹമോചിതനാണ്. ഒരു മകൻ ആദ്യ വിവാഹത്തിൽ സിബിനുണ്ട്. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. ആ സൗഹൃദമാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
രോഹിത്തുമായി വേർപിരിഞ്ഞശേഷം ഒരു പ്രണയം ആര്യയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ വെച്ച് ആ വ്യക്തിയെ കുറിച്ച് ആര്യ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ആ വ്യക്തി ആര്യയെ പറ്റിച്ച് പോവുകയാണ് ചെയ്തത്.


Click it and Unblock the Notifications











