വാ... നമുക്ക് ഡാഡിയെ വിവാഹം ചെയ്യാം; പന്ത്രണ്ട് വയസിൽ അവൾ കാണിച്ച ധൈര്യം, ആര്യ മാതൃകയാക്കിയത് കീർത്തിയേയോ?

കഴിഞ്ഞ ദിവസം മുതൽ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് മിനിസ്ക്രീൻ താരങ്ങളായ ആര്യ ബഡായിയുടേയും സിബിൻ ബെഞ്ചമിന്റേയും വിവാഹ​ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു റിസോർട്ടിലാണ് ഇരുവരുടേയും വിവാഹ ചടങ്ങുകൾ നടന്നത്. ആദ്യ വിവാഹത്തിൽ സംഭവിച്ച പോരായ്മകൾ തിരുത്തി കുറവുകൾ പരിഹരിച്ച് അതി​ഗംഭീരമായാണ് ചടങ്ങ് നടന്നത്.

സ്വകാര്യ ചടങ്ങ് ആയിരുന്നുവെങ്കിലും താരനിബിഢമായിരുന്നു. ബി​ഗ് ബോസ് മലയാളത്തിന്റെ വിവിധ സീസണുകൾ മത്സരാർത്ഥികളായി പങ്കെടുത്തവരെയെല്ലാം സിബിനും ആര്യയും ചടങ്ങിനായി ക്ഷണിച്ചിരുന്നു. മഞ്ജുപിള്ള, നടി കൃഷ്ണ പ്രഭ, ശിൽപ ബാല, സീരിയൽ താരം സോനു സതീഷ് കുമാർ തുടങ്ങിയവരെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Arya Sibin wedding
Photo Credit: Arya / keerthy suresh

ചടങ്ങിന് എത്തിച്ചേരാൻ കഴിയാതെ പോയ നിരവധി സിനിമ, സീരിയൽ താരങ്ങൾ സോഷ്യൽ‌മീഡിയ വഴിയും നവദമ്പതികൾക്ക് ആശംസകൾ നേർന്നു. സം​ഗീത്, ​ഹൽദി, റിസപ്ഷൻ തുടങ്ങി ഒരു ചടങ്ങും വിടാതെ നടത്തിയിട്ടുണ്ട് ഇരുവരും. രാവിലെ ഹിന്ദു ആചാരപ്രകാരം താലികെട്ട് ചടങ്ങ് നടന്നു. മകളുടെ കൈപിടിച്ചാണ് ആര്യ കതിർ മണ്ഡപത്തിലേക്ക് എത്തിയത്.

ഹിന്ദു ബ്രൈഡൽ ലുക്കിൽ അതീവ സുന്ദരിയായിരുന്നു ആര്യ. താലികെട്ടി സിന്ദൂരം ചാർത്തിയശേഷം ആര്യയുടെ നെറുകയിൽ സിബിൻ ചുംബിക്കുന്ന ചിത്രങ്ങളും ആര്യ പങ്കുവെച്ചിട്ടുണ്ട്. വധുവായി ഒരുങ്ങിയശേഷം വാ... നമുക്ക് ഡാഡിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് മകളേയും കൂട്ടി മണ്ഡപത്തിന് അടുത്തേക്ക് ആര്യ നടന്നത്. അകലെ നിന്നും ആര്യയേയും മകളേയും കണ്ടതോടെ സിബിൻ തന്റെ രണ്ട് കൈകളും വിരിച്ച് പിടിച്ച് അവരെ സ്വാ​ഗതം ചെയ്തു.

സന്തുഷ്ടമായ കുടുംബവും സമാധാനം നിറഞ്ഞ ദാമ്പത്യവും എന്നും ആര്യയുടെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു സ്വപ്നമായിരുന്നു. അത് സാധ്യമാകാൻ നിമിഷങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളുവെന്ന് മനസിലാക്കിയപ്പോൾ ആര്യയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു. ചടങ്ങുകൾക്കെല്ലാം സാക്ഷിയായി ആര്യയുടെ മകൾ ഖുഷി സമീപത്ത് തന്നെയുണ്ടായിരുന്നു.

ഖുഷിയുടെ ഏറെ നാളത്തെ മാനിഫെസ്റ്റേഷൻ കൂടിയായിരുന്നു ആര്യ-സിബിൻ വിവാഹം. അച്ഛൻ റോളിൽ സിബിന് നൂറിൽ നൂറ് മാർക്കാണ് ഖുഷി നൽകിയിരിക്കുന്നത്. വൈകീട്ട് ക്രിസ്ത്യൻ ആചാര പ്രകാരവും ചടങ്ങുകൾ നടന്നു. തൂവെള്ള ഫിഷ് കട്ട് ​ഗൗണിൽ പ്രിൻസസ് ലുക്കിലാണ് ചടങ്ങിന് ആര്യ എത്തിയത്. ബ്ലാക്ക് സ്യൂട്ടായിരുന്നു സിബിന്റെ വേഷം. ക്രിസ്ത്യൻ വെഡ്ഡിങിന്റെ വീഡിയോയും ഫോട്ടോകളും വൈറലാണ്.

Arya Sibin wedding
Photo Credit: Arya / instagram

കീർത്തി സുരേഷിന്റെ വിവാ​ഹവുമായിട്ടാണ് ആര്യ-സിബിൻ വിവാഹത്തെ ആരാധകർ സാമ്യപ്പെടുത്തിയത്. കീർത്തിയുടേയും ആന്റണിയുടേയും വിവാഹം സമാനമായ രീതിയിലായിരുന്നു രാവിലെ ഹിന്ദു ആചാരപ്രകാരം താലികെട്ടും വൈകീട്ട് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകളുമാണ് നടന്നത്. ആര്യയുടെ വെഡ്ഡിങ് ​ഗൗൺപോലും കീർത്തിയുടേതിന് സമാനമായിരുന്നു.

വിവാഹ ചിത്രങ്ങൾ വൈറലായപ്പോൾ ഏറ്റവും കൂടുതൽ കമന്റുകൾ വന്നത് ആര്യയുടെ മകൾ ഖുഷിയെ പ്രശംസിച്ചായിരുന്നു. ഖുഷിയുടെ മുഖത്തേക്ക് മാത്രമായിരുന്നു ഏറെയും നോക്കിയത്. പന്ത്രണ്ട് വയസിൽ അവൾ എത്ര ധൈര്യശാലിയും ദൃഢനിശ്ചയമുള്ളവളുമാണെന്ന് ആ‌ര്യയ്ക്കൊപ്പം ഇന്ന് അവൾ നിന്നത് കണ്ടപ്പോൾ മനസിലായി എന്നാണ് കമന്റുകൾ. ആര്യ ഈ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്നത് ഖുഷിയെയാണ്.

ഈ ദിവസം ഖുഷി കൊണ്ടുപോയി എന്നും ചിലർ കുറിച്ചു. വേദനയിൽ നിന്ന് ഇങ്ങനെ മനസ് തുറന്ന് ചിരിക്കത്തക്ക വിധത്തിൽ പാകപ്പെട്ടതിൽ ഒരുപാട് സഹനത്തിൻ്റേയും ക്ഷമയുടേയും യാത്രയുണ്ടാകും. ദീർഘ സുമംഗലി ഭവ, സങ്കടങ്ങളിൽ നിന്ന് കൈ പിടിച്ചുയർത്താൻ ഒരിക്കൽ ഒരാൾ വരുമെന്നത് ആര്യയുടെ കാര്യത്തിൽ സത്യമായി എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X