ഹിമയുടെ വാശിയ്ക്ക് മുന്നിൽ മുട്ട് മടക്കി!! കെട്ടിപ്പിടിച്ച് ഹിമയോട് തോൽവി സമ്മതിച്ച് സാബു
ഹിമയും അരിസ്റ്റോ സുരേഷും തമ്മിലുളള തർക്കത്തിനു പിന്നാലെയായിരുന്നു സാബുവുമായുളള വഴക്ക്.
Recommended Video

ബിഗ് ബോസ്ഹൗസിൽ ഹിമയും സാബുവും തമ്മിലുള്ള പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ്. ദിനം പ്രതി ഹിമയും സാബുവു തമ്മിൽ കൊമ്പ് കോർക്കാറുണ്ട്. ആദ്യമൊന്നും ഇവർ നേരിട്ട് ഏറ്റ് മുട്ടുകയില്ലായിരുന്നു. എന്നാൽ ഇപ്പേൽ ഇവർ മുഖാമുഖം നിൽക്കുകയാണ്. ആദ്യ ഭാഗങ്ങളിൽ കണ്ട ഹിമയെ അല്ല രണ്ടാം വരവിൽ കണ്ട്ത. സ്വഭാവത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ആ വ്യത്യാസം പ്രതിഫലിച്ചിരുന്നു. അത് ബിഗ് ബോസിലെ മത്സരാർഥികൾ ഒന്നടങ്കം ഹിമയോട് നേരിട്ടും അല്ലാതേയും പറഞ്ഞിട്ടുമുണ്ട്.

ഹിമയും അരിസ്റ്റോ സുരേഷും തമ്മിലുളള തർക്കത്തിനു പിന്നാലെയായിരുന്നു സാബുവുമായുളള വഴക്ക്. സുരേഷിന്റെ മനസ്സിൽ പ്രേമമല്ലെന്നും വിഷമാണെന്നും സുരേഷ് പറഞ്ഞു. എന്നാൽ താൻ ഒരു പ്രേമവിരോധിയല്ലെന്നും അനാശാസ്യ പ്രേമത്തിന് എതിരാണെന്നും സുരേഷ് കുറ്റപ്പെടുത്തി. ഇതിനു ചുക്കാൻ പിടിച്ചായിരുന്നു സാബുവിന്റെ കമന്റ്. എലിമിനേഷനിൽ എത്തി നിൽക്കുന്നതു കൊണ്ട് ഹിമ സീൻ ക്രീയേറ്റ് ചെയ്യുകയാണെന്നും അതിന്റെ ഒച്ചപ്പാടാണ് ഇവിടെ നടക്കുന്നതെന്നും സാബു പറഞ്ഞു. ഇതിൽ ദേഷ്യം വന്ന ഹിമ സാബുവിന്റെ ചെകിട് അടിച്ച് പൊട്ടിച്ചിട്ടേ ഇവിടെ നിന്ന് പുറത്തു പോകുവെന്ന് പറഞ്ഞു. ഹിമ തന്നെ വളരെ മോശമായ രീതിയിലാണ് സമീപിക്കുന്നതെന്നും സാബു പറഞ്ഞു. കൂടാതെ വളരെ മോശമായ കാര്യങ്ങളാണ് ഹിമ ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. അതിനാൽ തന്നെ ഹിമയെ ഒന്ന് ഉപദേശിക്കാൻ ബിഗ് ബോസിനോട് സാബു ആവശ്യപ്പെടുകയും ചെയ്തു.
ഹിമയ്ക്ക് ഒരിക്കൽ പോലും തന്നെ തൊടാൻ പറ്റില്ലെന്നും. നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെന്നും സാബു പറഞ്ഞു. തന്നെ അടിക്കാൻ ഹിമ ആയിട്ടില്ലെന്നു നീ പോകുന്ന ഇടം വരെ ഞാൻ നിന്നെ അടിക്കുമെന്നും സാബു പറഞ്ഞു. സാബു എന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞ് ഹിമ രാത്രി 1 മണിവരെ ഇരുന്ന് മഴ നനഞ്ഞു. അർച്ചന വന്ന് വിളിച്ചിട്ടും ഹിമ അകത്ത് കയറാൻ തയ്യാറായില്ല. പിന്നെ സാബു വന്ന് ഹിമയോട് ക്ഷമാപണം നടത്തി ആലിംഗനം ചെയ്തിരുന്നു.


Click it and Unblock the Notifications