സുമിത്രയുടെ ജയിൽവാസം ഗുണമായി , ഒന്നാം സ്ഥാനത്ത് കുടുംബവിളക്ക്, പോരാട്ടവീര്യത്തോടെ സാന്ത്വനം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് ഏഷ്യനെറ്റ്. ചാനൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും ഏഷ്യനെറ്റ് പരമ്പരകൾക്ക് മികച്ച ആരാധകരുണ്ട്. എല്ല വിഭാഗത്തിൽപ്പെടുന്ന പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സീരിയലുകളാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത്.
ഇപ്പോഴിത സീരിയലിന്റെ പുതിയ റോറ്റിങ്ങ് പുറത്ത് വന്നിട്ടുണ്ട്. സാന്ത്വനത്തിനെ പിന്നിലാക്കി കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ചെറിയ വ്യത്യാസത്തിലാണ് കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം സാന്ത്വനമായിരുന്നു ഒന്നാം സ്ഥാനത്ത്. ഇപ്പോഴിത ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് കുടുംബവിളക്ക് ടീം. 39ാം ആഴ്ചയിലെ(സെപ്റ്റംബർ 25 മുതൽ ഒക്ടോബർ1 വരെ) റേറ്റിംഗാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കുടുംബവിളക്ക്
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. റേറ്റിംഗിൽ 21ാം പോയിന്റാണ് സീരിയലിനുള്ളത്. പോയ രണ്ട് വാരങ്ങളിൽ സാന്ത്വനമായിരുന്നു ആദ്യസ്ഥാനം. സുമിത്രയുടെ ജയിൽ വാസമായിരുന്നു കഴിഞ്ഞ ആഴ്ച കാണിച്ചത്. സുമിത്രയെ ജയിൽ മോചിതയാക്കാനുള്ള ശ്രമങ്ങളായിരുന്നു. ശ്രീകുമാറും റോഹിത്തും മകൻ പ്രതീഷുമായിരുന്നു സുമിത്രയെ രക്ഷിക്കാനായി മുൻകൈ എടുത്തുത്. എന്നാൽ ഇവർക്കൊപ്പം സിദ്ധാർത്ഥും കൂടി ചേരുകയാണ്. അച്ഛന്റെ വാക്ക് കേട്ട് സിദ്ധാർത്ഥ് സുമിത്രയെ കാണാൻ വേണ്ടി ജയിലിൽ എത്തിയിരുന്നു. വേദികയുമായുള്ള വിവാഹത്തിന് ശേഷം സുമിത്രയെ മൗനമായി പിന്തുണക്കുകയായിരുന്നു സിദ്ധാർത്ഥ്. ഇപ്പോഴിത സുമിത്രയ്ക്കായി വേദികയ്ക്ക് മുന്നിൽ ശബ്ദം ഉയർത്തിയിരിക്കുകയാണ്. സുമിത്രയുടെ നിരപരാദിത്വം തെളിഞ്ഞതോടെ പോലീസിൽ നിന്ന് വെറുതെ വിട്ടിരിക്കുകയാണ്. കുറ്റക്കാരിയായ വേദികയെ പേലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇനി വരും എപ്പിസോഡുകൾ സംഭവബഹുലമാണ്.

സാന്ത്വനം
സാന്ത്വനവും കുടുംബവിളക്കും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 20.1 പോയിന്റുകളോടെ രണ്ടാ സ്ഥാനത്താണ് സീരിയലിപ്പോൾ 37, 38 ആഴ്ചകളിൽ സാന്ത്വനം രണ്ടാം സ്ഥാനത്ത് ആയിരുന്നു. ശിവാഞ്ജലിമാരുടെ പിണക്കമാണ് റേറ്റിംഗ് താഴെ പോകാനുള്ള കാരണമെന്നാണ് സൂചന. പിണക്കം മാറി ശിവനും അഞ്ജലിയും ഒന്നായിരിക്കുകയാണ്. ഈ ആഴ്ചയായിരുന്നു അഞ്ജലി പിണക്കം മാറി സാന്ത്വനത്തിൽ എത്തിയത്. തെറ്റിദ്ധാരണ മാറി ഇരുവരും പഴയത് പോലെ സ്നേഹത്തിലായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ശിവാഞ്ജലി സീൻ കുറവാണെന്നാണ് ആരാധകർ പറയുന്നത്. സാന്ത്വനം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. ചിപ്പി, രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, രക്ഷ രാജ് തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമ്മയറിയാതെ
മൂന്നാം സ്ഥാനത്ത് അമ്മയറിയാതെ പരമ്പരയാണ്. 17. 6 പോയിൻ്റാണ്. അമ്പാടിയുടേയും അലീന ടീച്ചറും തമ്മിലുള്ള റൊമാൻസാണ് സീരിയലിൽ കാണിക്കുന്നത്. ഇരുവരും വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയാണ്. അമ്പാടിയെ ഇല്ലാതാക്കാനുള്ള ശ്രമം ശത്രുപാളയത്തിൽ നടക്കുകയാണ്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. അമ്പാടി തിരികെ വന്നതോടെയാണ് അമ്മയറിയാതെ സീരിയൽ ആകെ മാറുന്നത്. സീരിയലിൽ നിന്ന് നടൻ പിൻമാറിയിരുന്നു. പിന്നീട് പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം വീണ്ടും തിരികെ എത്തുകയായിരുന്നു. ഒന്നാം സ്ഥാനത്ത് വരെ സീരിയൽ എത്തിയിരുന്നു.

തൂവൽ സ്പർശവും മൗനരാഗവുമാണ് നാലും അഞ്ചും സ്ഥാനത്ത്. 13.7 പോയിന്റുകളാണ് തൂവൽസ്പർശനത്തിന്. 13.9 പോയിന്റുകളാണ് മൗനരാഗത്തിന്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. വിക്രമിന്റെ സംസാര ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. കിരണും കല്യാണിയും ജീവിതത്തിലേയ്ക്ക് ഒന്നിച്ച് നീങ്ങുകയാണ്. എന്നാൽ കാല്യാണിക്ക് ശത്രുക്കൾക്ക് ഇപ്പോഴും ഒരു കുറവുമില്ല. ജൂലൈ 12 ആണ് തൂവൽ സ്പർശം ആരംഭിക്കുന്നത്. പുതിയ പരമ്പരയാണിത്.
കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥയാണ് സീരിയൽ പറയുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്നും പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാവുമായി മാറുന്നു . ഇവരുടെ മത്സരത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് സീരിയലിന്റെ പ്രമേയം.
Recommended Video

ആറാം സ്ഥാനത്ത് കൂടെവിടെയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതകഥ പറയുന്ന സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഋഷിയും മിത്രയും തമ്മിലുള്ള വിവാഹം നടത്താൻ ഒരുങ്ങുകയാണ് റാണി അമ്മ. പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഋഷി. ഏഴാം സ്ഥാനത്ത് സസ്നേഹവും എട്ടാം സ്ഥാനത്ത് പാടാത്ത് പൈങ്കിളിയുമാണ്. മാന്ത്രികം റേറ്റിംഗിൽ ഇല്ല.


Click it and Unblock the Notifications