തെറ്റുകൾ പറ്റിയിട്ടുണ്ട്... ഒന്നും ഒളിപ്പിക്കാനില്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി; വിവാഹമോചനത്തെ കുറിച്ച് മീര!
വെറും ഇരുപത്തിമൂന്നാമത്തെ വയസിൽ തന്മാത്രയെന്ന സിനിമയിൽ ലേഖ എന്ന വീട്ടമ്മയുട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച അഭിനേത്രിയാണ് മീര വാസുദേവ്. ആ പ്രായത്തിൽ മറ്റാരും ചെയ്യാൻ മടിക്കുന്ന കഥാപാത്രമാണ് വളരെ പക്വതയോടെ മീര ചെയ്ത് ഫലിപ്പിച്ചത്. ബോംബെയിൽ ജനിച്ച് വളർന്ന നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം മോഡലിങിലൂടെയായിരുന്നു.
ഇന്ന് മലയാള സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സ്വീകാര്യതയുള്ള അഭിനേത്രിയാണ് താരം. കഴിഞ്ഞ വർഷം നവംബറിലാണ് താൻ വിവാഹമോചിതയായി എന്ന് മീര പ്രഖ്യാപിച്ചത്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചുവെന്നാണ് നടി കുറിച്ചത്. നടിയുടെ മൂന്നാമത്തെ വിവാഹമായിരുന്നു. സീരിയൽ സെറ്റിൽ തുടങ്ങിയ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അനാവശ്യമായി തെറ്റിദ്ധാരണകൾ പരക്കാതെ ഇരിക്കാനാണ് ബന്ധം വേർപ്പെടുത്തിയ വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചതെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞു. തെറ്റായ കാര്യങ്ങൾ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാൻ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല.
ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉൾക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. ഞാൻ ഇപ്പോൾ കരിയറിൽ വളരെ ബിസിയാണ്. ഇപ്പോഴത്തെ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ.
വ്യക്തത ജീവിതത്തിൽ വരുന്നത് എക്സ്പീരിയൻസിലൂടെയാണ്. നമ്മുടെ സ്പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം. പ്രശ്നങ്ങളുമായി എന്റെ അടുത്ത് വരരുത്.
ഒപ്പം പരിഹാര മാർഗങ്ങളോ ചോയ്സുകളോ കൊണ്ടുവരണം ശേഷം ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാർഗനിർദേശങ്ങൾ ഞാൻ എന്റെ കാര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. കുട്ടികൾ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരമാർഗങ്ങളുമായി വരും.

ഞാൻ ഒരിക്കൽ പോലും ആ രീതി ചിന്തിച്ചിട്ടുണ്ടാവില്ല. എന്റെ കുടുംബത്തോടൊപ്പം ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോൾ. എന്റെ കരിയർ നല്ലൊരു സ്റ്റേജിലാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണെന്നും നടി കൂട്ടിച്ചേർത്തു. 2024 മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്.
പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ നടി മീര വാസുദേവൻ... 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് നടി കുറിച്ചത്. നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്ന് പേരുള്ള മകൻ മീരയ്ക്കുണ്ട്. മകന്റെ സംരക്ഷണം നടിയാണ് ഏറ്റെടുത്തിരിക്കുന്നത്. മീരയുടെ ആദ്യ വിവാഹം 2005ൽ വിശാൽ അഗർവാളുമായിട്ടായിരുന്നു. മൂന്ന് വർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീടാണ് ജോൺ കൊക്കൻ നടിയുടെ ജീവിതത്തിലേക്ക് എത്തിയത്.


Click it and Unblock the Notifications

















