റൂമയുടെ അടുത്ത് തന്നെ പോയി ഹെയർ ശരിയാക്കണം, പ്രശ്നങ്ങൾക്ക് ശേഷം രേണു; ജിസേൽ ചെയ്തത് ദുബായിൽ നിന്ന്

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥിയായെത്തി രേണുവിന് പുറത്തിറങ്ങുന്നത് വരെയും വലിയ കണ്ടന്റൊന്നും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രേണുവിന്റെ ഹെയർ എക്സ്റ്റൻഷൻ ബി​ഗ് ബോസ് വീട്ടിനുള്ളിലും പുറത്തും ഒരുപോലെ ചർച്ചയായതാണ്. രേണുവിന്റെ തലയിൽ പേനുണ്ടെന്ന് ഷോയിൽ സഹമത്സരാർത്ഥികൾ പറഞ്ഞു. എന്നാൽ പേനല്ലെന്നും എക്സ്റ്റൻഷൻ ചെയ്ത ഹെയർ കൊഴിയുന്നതാണെന്നും രേണു വ്യക്തമാക്കി. ഇതോടെ ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്ത സ്ഥാപന ഉടമ രേണുവിനെതിരെ സംസാരിച്ചു. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് രേണു സുധി.

പേൻ വിഷയം തെറ്റായ ആരോപണമാണെന്ന് രേണു സുധി പറയുന്നു. പേനുണ്ടെങ്കിൽ ഞാനിങ്ങനെ ഇരിക്കുമോ. അവിടെ ചെന്നപ്പോൾ തന്നെ ഏഴിന്റെ പണിയാണ് കിട്ടിയത്. റൂമ ആണ് ഹെയർ ഫിക്സിം​ഗ് ചെയ്ത് തന്നത്. നല്ല രീതിയിലാണ് ചെയ്ത് തന്നത്. ജിസേൽ ദുബായിൽ നിന്നാണ് ചെയ്തത്. അവളുടെ മുടി കൊഴിഞ്ഞ് പോകുന്നുണ്ട്. നീ നാട്ടിൽ വരുമ്പോൾ ഇവിടെ കൊണ്ട് പോയി ഹെയർ എക്സ്റ്റൻഷൻ ചെയ്യിക്കാം, നല്ല ഒറിജിനൽ സാധനമാണ് ചെയ്തത് എന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.

Renu Sudhi

അവരെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. നല്ല രീതിയിലാണ് അവർ ചെയ്ത് തന്നത്. എക്സ്റ്റൻഷൻ ചെയ്ത് രണ്ടാമത്തെ ആഴ്ചയാണ് ഞാൻ പെട്ടെന്ന് അങ്ങോട്ട് പോയത്. വലിയ കോമ്പ് കൊണ്ടാണ് മുടി ചീകേണ്ടത്. പക്ഷെ ബി​ഗ് ബോസിൽ ഏഴിന്റെ പണി ആയത് കൊണ്ട് വലിയ കോമ്പ് കിട്ടിയില്ല. ഷാംപൂ കിട്ടിയിട്ടില്ല. അല്ലാതെ അവരെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. നല്ല രീതിയിലാണ് ഹെയർ എക്സ്റ്റൻഷൻ ചെയ്തതെന്നും രേണു സുധി വ്യക്തമാക്കി. ഇനിയും അവരുടെ അടുത്ത് ചെന്ന് ഹെയർ ശരിയാക്കണമെന്നും രേണു സുധി പറഞ്ഞു. വെറെെറ്റി മീഡിയയിൽ സംസാരിക്കുകയായിരുന്നു രേണു.

അതേസമയം ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്ത റൂമ നേരത്തെ രേണുവിനെ വിമർശിച്ചിരുന്നു. രേണു ഹെയർ കെയർ ചെയ്യാത്തതാണ് മുടിയെ ബാധിക്കുന്നതെന്ന് റൂമ പറഞ്ഞു. പല യൂട്യൂബേർസും രേണുവിനെ തുടരെ വിമർശിച്ച നാളുകളാണ് കടന്ന് പോയത്. അടുത്ത കാലത്ത് രേണു സുധിക്ക് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയ മുഴുവനും. പലരും പല ആരോപണങ്ങൾ ഉന്നയിച്ചിട്ടും രേണു സുധി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി. ഈ ആത്മവിശ്വാസമാണ് രേണുവിനെ ബി​ഗ് ബോസിലെത്തിച്ചതും. എന്നാൽ ഷോയിലെത്തിയ ശേഷം രേണുവിന് അടി പതറി.

Renu Sudhi

തുടക്കം മുതലേ രേണു ടാസ്കുകളോടൊന്നും വലിയ താൽപര്യം കാണിച്ചില്ല. വലിയ ഹെെപ്പോ‌ടെയാണ് രേണു ബി​ഗ് ബോസിലേക്ക് വന്നത്. എന്നാൽ രേണു ഉദ്ദേശിച്ചത് പോലെയല്ല ബി​ഗ് ബോസിനുള്ളിലെ സാഹചര്യമെന്നും അഭിപ്രായങ്ങൾ വന്നു. പലപ്പോഴും രേണു ബി​ഗ് ബോസിലുണ്ടെന്ന് പ്രേക്ഷകർ മറന്നു. മിനുട്ടുകൾ വെച്ച് എന്തെങ്കിലും പ്രശ്നമോ ചർച്ചയോ ഉണ്ടാക്കുന്ന മത്സരാർത്ഥികളാണ് ഇത്തവണത്തെ ബി​ഗ് ബോസിൽ.

ഇതിനിടയിൽ രേണുവിന് പലപ്പോഴും സ്ക്രീൻ സ്പേസ് പോലും ലഭിച്ചില്ല. ആരോ​ഗ്യ പ്രശ്നമാണ് പുറത്ത് വരാൻ കാരണമായി രേണു ചൂണ്ടിക്കാണിക്കുന്നത്. ബി​ഗ് ബോസിൽ‍ നിൽക്കുമ്പോൾ എനിക്ക് സുധി ചേട്ടൻ മരിച്ച സമയത്തേത് പോലെ കടുത്ത മാനസിക സമ്മർ​ദ്ദമായിരുന്നെന്നും രേണു പറഞ്ഞു. ടുത്ത മാനസിക സംഘർഷം രേണു വീട്ടിനുള്ളിൽ നേരിട്ടിരുന്ന് സഹമത്സരാർത്ഥിയായ കലാഭവൻ സരി​ഗയും പറഞ്ഞിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X