ജൂഹി റുസ്തഗിക്ക് പിന്നാലെ പാറുക്കുട്ടിയും, ഉപ്പും മുളകിലെ കുഞ്ഞുതാരത്തിന്‍റെ പുതിയ തുടക്കം കിടുക്കി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയായാണ് പരിപാടി മുന്നേറുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപ്പും മുളകിനെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. ഉപ്പും മുളകിലെ താരങ്ങള്‍ ഇതിനകം തന്നെ പ്രേക്ഷകരുടെ ഹൃയത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്.

ബാലു-നീലു ദമ്പതികളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകില്‍ കാണിക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കഥാപാത്രങ്ങളായി വരാറുമുണ്ട്. ഇടക്കാലത്ത് ഉപ്പും മുളകും കാണാതിരുന്നതോടെ ഈ പരിപാടി നിര്‍ത്തിയോ എന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. ഫ്്‌ളവേഴ്‌സ് ചാനലിലെ മികച്ച പരിപാടിയാണ് ഉപ്പും മുളകും. അടുത്ത കാലത്തൊന്നും അത് നിര്‍ത്തില്ലെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഉപ്പും മുളകിലെ കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കുഞ്ഞുതാരമായ പാറുക്കുട്ടി

കുഞ്ഞുതാരമായ പാറുക്കുട്ടി

ജനിച്ച് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു പാറുക്കുട്ടി ഉപ്പും മുളകിലേക്ക് എത്തിയത്. നീലു അഞ്ചാമതും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പ്രസവം സുരക്ഷിതമാവുമോയെന്ന ആശങ്കയിലായിരുന്നു എല്ലാവരും. ബാലുവാകട്ടെ കുഞ്ഞതിഥിക്കായി നാളെണ്ണി കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവിലായാണ് പാറുക്കുട്ടി എത്തിയത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. ആദ്യമായി മുടി വെട്ടിയതും അച്ഛായെന്ന് വിളിച്ചതിനുമെല്ലാം ആരാധകരും സാക്ഷികളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ താരത്തിനെ ഏറ്റെടുക്കുകയായിരുന്നു.

യൂട്യൂബ് ചാനല്‍

യൂട്യൂബ് ചാനല്‍

ശക്തമായ പിന്തുണയായിരുന്നു ബാലതാരമായെത്തിയ അമേയക്ക് ലഭിച്ചത്. പാറുക്കുട്ടിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ടായിരുന്നു. പാറുക്കുട്ടിയുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അമ്മ ഇപ്പോള്‍. പാറുക്കുട്ടിയുടെ കുസൃതികളും രസകരമായ വീഡിയോകളുമെല്ലാം പങ്കുവെക്കാനായി യൂട്യൂബ് ചാനല്‍ തുടങ്ങുകയാണെന്നായിരുന്നു അമ്മ ഗംഗാലക്ഷ്മി പറഞ്ഞത്. സ്റ്റോറീസ് ഓഫ് പാറുക്കുട്ടി എന്നായിരുന്നു ചാനലിന് പേര് നല്‍കിയത്.

 ജൂഹിക്ക് പിന്നാലെ

ജൂഹിക്ക് പിന്നാലെ

പാറുക്കുട്ടിയുടെ മുത്ത ചേച്ചിയെ അവതരിപ്പിച്ച ജൂഹി റുസ്തഗിയും യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന ചാനലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ചാനനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് ജൂഹി റുസ്തഗി. പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന പേരിലായിരുന്നു താരം ചാനല്‍ തുടങ്ങിയത്. പ്രതിശ്രുത വരനായ റോവിനൊപ്പം നടത്തുന്ന യാത്രകളുടെ വീഡിയോയും ജൂഹി പങ്കുവെക്കാറുണ്ട്.

സെറ്റിലെ താരം

സെറ്റിലെ താരം

ഉപ്പും മുളക് സെറ്റിലെ താരമാണ് പാറുക്കുട്ടി. പാറുക്കുട്ടിയുടെ കുസൃതികളെക്കുറിച്ച് വാചാലരായാണ് താരങ്ങളെല്ലാം എത്താറുള്ളത്. ചെറുപ്രായത്തിലെ തന്നെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു ഈ താരം. താരത്തിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്. തന്നെ എങ്ങനെയാണ് സ്‌ക്രീനില്‍ കാണിക്കേണ്ടത് എന്ന് അവള്‍ തന്നെ തീരുമാനിക്കുന്ന സ്ഥിതിയാണെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. ഇടയ്ക്ക് താരത്തെ കാണാതിരുന്നപ്പോള്‍ അന്വേഷണങ്ങളുമായി ആരാധകരെത്തിയിരുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
ചേച്ചിമാരുടെ അനിയത്തി

ചേച്ചിമാരുടെ അനിയത്തി

ചേച്ചിമാരുടെ പ്രിയപ്പെട്ട അനിയത്തിയാണ് പാറുക്കുട്ടി. എല്ലാവരും ടെന്‍ഷനിലായിരിക്കുമ്പോള്‍ പാറുക്കുട്ടി എന്തെങ്കിലും ഒപ്പിച്ച് വരുമെന്നും അതോടെ സന്ദര്‍ഭം മാറുന്ന പതിവാണെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. ലച്ചുവുമായി നല്ല കൂട്ടായിരുന്നു പാറു്ക്കുട്ടി. ഉപ്പും മുളകില്‍ ഏറെയിഷ്ടം പാറുക്കുട്ടിയോടാണെന്നായിരുന്നു ശിവാനിയും അശ്വതി നായരും പറഞ്ഞത്. ചേട്ടന്‍മാരും കുഞ്ഞനിയത്തിയെക്കുറിച്ച് പറഞ്ഞെത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X