ഇക്ക മറന്നാലും രേണു സുധി ആ മെസേജ് ഒന്നും മറക്കില്ല, ഇപ്പോഴല്ലെ തനിക്ക് ഞാനും എന്റെ തന്തയും മോശക്കാരായത്; രേണു
കെഎച്ച്ഡിഇസി ഭാരവാഹി ഫിറോസിനും വീട് വെക്കാൻ സ്ഥലം ദാനം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പിനുമെതിരെ വീഡിയോയുമായി രേണു സുധി വീണ്ടും രംഗത്ത്. ബിഷപ്പ് അയച്ച വക്കീൽ നോട്ടീസ് കൈപറ്റിയശേഷമാണ് ഇരുവർക്കും എതിരെ രേണു സോഷ്യൽമീഡിയ വഴി പ്രതികരിച്ചത്. നോട്ടീസ് കൈപ്പറ്റിയെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും താൻ ഹാപ്പിയാണെന്നും പറഞ്ഞുകൊണ്ടാണ് രേണു സംസാരിച്ച് തുടങ്ങിയത്.
ബിഷപ്പ് അയച്ച വിവാദപരമായ നോട്ടീസ് ഞാൻ ഇന്ന് കൈപറ്റി. പക്ഷെ ഇതിന് മുമ്പ് തന്നെ ബിഷപ്പ് അയച്ച നോട്ടീസ് എനിക്ക് കിട്ടുന്നതിന് മുമ്പ് തന്നെ എന്നെ കുറിച്ച് നെഗറ്റീവ് പറയുന്ന കുറേ വ്ലോഗമാർക്ക് കിട്ടിയിട്ടുണ്ട്. അത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. കവറിലാക്കി ഒട്ടിച്ചായിരുന്നു നോട്ടീസ്.

ഞാൻ പോലും തുറന്ന് വായിച്ചിട്ടില്ല. എന്നിട്ടും കുറേ വ്ലോഗർമാർ ഇത് എടുത്തിട്ട് അലക്കുന്നത് കണ്ടു. ബിഷപ്പ് നേരത്തെ അവർക്ക് അയച്ച് കൊടുത്തതാണോയെന്ന് അറിയില്ല. നോട്ടീസ് കൈപറ്റി. ഇനി വായിച്ചിട്ട് എന്താണെന്ന് പറയാം. വ്ലോഗർമാർക്ക് അയച്ച് കൊടുത്തശേഷമാണ് ബിഷപ്പ് എനിക്ക് അയച്ചതെന്ന് തോന്നുന്നു. എന്തായാലും ഞാൻ ഇത് കൈപറ്റിയിരിക്കുകയാണ്.
എന്റെ മാത്രമാണ് കൈപറ്റിയിരിക്കുന്നത്. വ്ലോഗർമാരുമായി ഒരു ബന്ധവുമില്ലെന്നാണ് ബിഷപ്പ് പറയാറുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. ഞാൻ ഹാപ്പിയാണ്. എനിക്കൊരു പണിയും കിട്ടിയിട്ടില്ല. ഞാൻ പെട്ടിട്ടുമില്ല രേണു പറഞ്ഞു. വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി സംഘടന ഭാരവാഹി ഫിറോസിന് എതിരെ മോശമായ ഭാഷയിലാണ് രേണു പ്രതികരിച്ചത്.
കെഎച്ച്ഡിസിഇ ഫിറോസിക്ക... ഞാൻ നിങ്ങളെ ഇതുവരെ ഫിറോസിക്ക എന്ന് മാത്രമെ വിളിച്ചിട്ടുള്ളു. അല്ലെങ്കിൽ ഫിറോസ് എന്ന് വിളിച്ച് കാണും. കഴിഞ്ഞ ദിവസം താങ്കളുടെ ഒരു വീഡിയോ ഞാൻ കണ്ടു.... എന്റെ അപ്പനേയും എന്നേയും ചീത്ത വിളിക്കാൻ തനിക്ക് നാണമുണ്ടോ?. തനിക്ക് എപ്പോഴാണ് ഞാൻ നാറിയും ചെറ്റയുമായത്. ഓർമയുണ്ടോയെന്ന് അറിയില്ല.
നമ്മൾ തമ്മിൽ ഈ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് നല്ല സൗഹൃദത്തിൽ മെസേജ് അയച്ചിരുന്നവരല്ലേ. ഇക്ക മറന്നാലും രേണു സുധി ആ മെസേജ് ഒന്നും മറക്കില്ല. ഞാനും അയച്ചിട്ടുണ്ട് ഇക്കയ്ക്ക്. ഇക്കയും എനിക്ക് അയച്ചിട്ടുണ്ട്. നമ്മൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ഇപ്പോഴല്ലെ തനിക്ക് ഞാനും എന്റെ തന്തയും നാറിയും ചെറ്റയുമായത്. നാണമുണ്ടോ തനിക്ക്. ഇനി മേലാൽ എന്നെ നാറി, ചെറ്റേയെന്ന് വിളിച്ചുകൊണ്ട് വന്നേക്കരുത്.

ഞാൻ തന്നെ ഇതുവരെ ഇക്ക എന്ന് മാത്രമെ വിളിച്ചിട്ടുള്ളു. ഇത് കേട്ടിട്ടും തിരിച്ച് ഒന്നും വിളിക്കാത്തത് എന്റെ സംസ്കാരം. ഞാൻ ഒന്നും മറക്കത്തില്ല ഇക്കയും ഒന്നും മറക്കാതിരുന്നാൽ ഇക്കയ്ക്ക് കൊള്ളാം എന്നാണ് രേണു വീഡിയോയിൽ പറഞ്ഞത്. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നിരന്തരമായി രേണുവും കൂട്ടുകാരും വീഡിയോ ചെയ്ത് തുടങ്ങിയതോടെയാണ് ബിഷപ്പ് നിയമപരമായി നീങ്ങിയത്.
അത്തരത്തിൽ ചെയ്ത വീഡിയോകൾ നിശ്ചിത സമയത്തിനുള്ളിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ദാനം ചെയ്ത ഭൂമി കാൻസൽ ചെയ്യാനാണ് ബിഷപ്പിന്റെ തീരുമാനം. രേണുവിനും സുധിയുടെ മൂത്തമകൻ കിച്ചുവിനുമാണ് വക്കീൽ നോട്ടീസ് വന്നത്. താൻ ഇന്നേവരെ ഭൂമിയോ വീടോ തന്നവർക്കെതിരെ പ്രതികരിച്ചിട്ടില്ലെന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം.
താൻ ഭാഗമല്ലാത്ത പ്രശ്നമാണ് തന്റെ പേരിൽ വന്നിരിക്കുന്നതെന്നും കിച്ചു പറഞ്ഞിരുന്നു. കിച്ചു സുധിയുടെ അമ്മയ്ക്കും സഹോദരന്റെ കുടുംബത്തോടൊപ്പവുമാണ് താമസം. രേണുവും മകനും മാതാപിതാക്കളുമാണ് കോട്ടയത്തെ വീട്ടിൽ താമസിക്കുന്നത്.


Click it and Unblock the Notifications