'ലക്ക്ജിത്ത് പിന്മാറിയത് സൂരജ് സണ്ണിന് വേണ്ടിയല്ല'; പാടാത്ത പൈങ്കിളിയിൽ‌ ഇനി നായകവേഷം ചെയ്യുക പുതിയ താരം!

സീരിയലുകളിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ‌ കണ്ടുവരുന്ന പ്രവണതയാണ് താരങ്ങൾ സീരിയലും കഥാപാത്രവും പാതി വഴിയിൽ ഇട്ട് പിന്മാറുന്നത്. കുടുംബവിളക്ക്, മിസിസ് ഹിറ്റ്ലർ, കൂടെവിടെ, പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിൽ നിന്ന് നായകനും സഹനടനുമെല്ലാം പിന്മാറുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ചില സീരിയലുകളിൽ താരങ്ങൾ പിന്മാറിയാൽ ആ സ്ഥാനത്തേക്ക് മറ്റൊരാൾ എത്തുന്നതും വളരെ ചുരുക്കമാണ്. ഇത് പലപ്പോഴും സീരിയൽ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുകയും ചിലർ ഇത്തരം സീരിയലുകൾ കാണുന്നത് തന്നെ അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യാറുണ്ട്.

പാടാത്ത പൈങ്കിളി സീരിയൽ 2020ൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിത യാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന പാടാത്ത പൈങ്കിളി മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടുന്നു. പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ദർശിക്കുവാൻ പാടാത്ത പൈങ്കിളി സീരിയലിലൂടെ കഴിയും. ജനപ്രിയ പരമ്പരയാണ് ഇന്ന് പാടാത്ത പൈങ്കിളി.

ആദ്യം നായകനായത് സൂരജ് സൺ

എന്നാൽ പരമ്പരയിലെ നായകന്മാർ ഇടയ്ക്കിടെ മാറുന്നത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സൂരജ് സണ്ണായിരുന്നു സീരിയലിന്റെ തുടക്കത്തിൽ നായകവേഷം കൈകാര്യം ചെയ്തിരുന്നത്. ദേവ എന്ന കഥാപാത്രത്തെ ആയിരുന്നു സൂരജ് സൺ അവതരിപ്പിച്ചിരുന്നത്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സൂരജ് വളരെ പെട്ടന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് ആരോഗ്യപരമായ ചില കാരണങ്ങൾ ചൂണ്ടികാണിച്ച് സൂരജ് പിന്മാറി. യുട്യൂബിൽ സജീവമാണ് സൂരജ്. സൂരജ് സൺ എന്ന ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. സൂരജ് സീരിയലിൽ നിന്നും പിന്മാറിയത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ നല്ല സിനിമകളിടെ ഭാ​ഗമാകാനുള്ള തയ്യാറെടുപ്പിലാണ് സൂരജ് സൺ. സൂരജ് പിന്മാറിയപ്പോൾ ലക്ക്ജിത്ത് സൈനിയാണ് ദേവയെ അവതരിപ്പിക്കാൻ രണ്ടാമതെത്തിയത്. കാഞ്ഞങ്ങാട് സ്വദേശിയാണ് ലക്ക്ജിത്ത്. ഓഡീഷനിലൂടെയാണ് സൂരജുമായി രൂപസാദൃശ്യമുള്ള ലക്ജിത്ത് സീരിയലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

വൈകാതെ ലക്ക്ജിത്ത് സൈനിയും പടിയിറങ്ങി

'ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നിന്നും പൂർണമായും പിൻമാറി എന്ന് നിങ്ങൾ ഓരോരുത്തരേയും അറിയിക്കുന്നു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ ഈ പരമ്പരയിൽനിന്ന് പിന്മാറാൻ ഉണ്ടായ കാരണം. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാൽ എത്രയും വേഗം നിങ്ങളോട് പറയാൻ ഞാൻ നിർബന്ധിതനാണ്. അല്ലാത്ത പക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതിനാലാണ് ഞാൻ ഈ പോസ്റ്റ് എന്റെ സോഷ്യൽ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്. എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും ബഹുമാനവും നൽകിയതിന് എന്റെ പ്രേക്ഷകരേ.. നിങ്ങളോട് എന്റെ സ്നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാടാത്ത പൈങ്കിളി ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്ഫോമിൽ എനിക്ക് അവസരം നൽകിയതിനും എല്ലാ പ്രേക്ഷക ഹൃദയത്തിൽ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി' എന്നാണ് പിന്മാറൽ പ്രഖ്യാപിച്ച് ലക്ക്ജിത്ത് സൈനി സോഷ്യൽമീഡിയയിൽ കുറിച്ചത്.

Recommended Video

മമ്മൂക്ക 100 കോടിയിലേക്ക്,ഭീഷ്മയിലെ ഇക്കയുടെ അഴിഞ്ഞാട്ടം കാണുന്നതിനു മുമ്പ് | Bheeshma Parvam Review
നായകവേഷം ചെയ്യാൻ പോകുന്നത് പുതിയ നടൻ

ലക്ക്ജിത്ത് പിന്മാറിയപ്പോൾ സൂരജ് സൺ തിരികെ സീരിയലിലേക്ക് വരും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ലക്ക്ജിത്ത് പിന്മാറിയെന്ന് അറിഞ്ഞപ്പോൾ ചിലർ തിരികെ സീരിയലിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സൂരജിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ലക്ക്ജിത്ത് പിന്മാറിയത് സൂരജിന് വേണ്ടിയല്ലെന്നും പുതിയ നായകൻ പാടാത്ത പൈങ്കിളിയിൽ വരാൻ പോവുകയാണ് എന്നുമാണ് അറിയുന്നത്. ഇനി പുതിയ ദേവയായി എത്തുന്നത് മനു മാർട്ടിൻ എന്ന നടനാണ്. പരസ്പരം, കൂടത്തായി, ഡോക്ടർ റാം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ പരിചിതനായ നടനാണ് മനു മാർട്ടിൻ. പരസ്പരം എന്ന സീരിയലിലെ സുഭാഷ് എന്ന കഥാപാത്രത്തിലൂടെയാണ് മനു ശ്രദ്ധിയ്ക്കപ്പെട്ടത്. ഇനി ദേവയായി എത്തുന്നത് മനു ആണെന്നാണ് റിപ്പോർട്ട്. മനീഷ മഹേഷാണ് സീരിയലിൽ നായിക വേഷം ചെയ്യുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X