മേഘ്‌ന വിന്‍സെന്‍റിന് പിന്നാലെ ഡിംപിള്‍ റോസും, ആശംസയുമായി നാത്തൂന്‍, അഭ്യര്‍ത്ഥനയുമായി ആരാധകര്‍
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ഡിംപിള്‍ റോസ്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്നു ഡിംപിള്‍. ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. പരസ്യ ചിത്രത്തിലൂടെ, ബാലതാരമായാണ് ഡിംപിള്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്.
തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോള്‍ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. പൊരുത്തമെന്ന സീരിയലിലൂടെയായിരുന്നു ഡിംപിള്‍ സീരിയല്‍ മേഖലയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു ഡിംപിള്‍ അവതരിപ്പിച്ചതെല്ലാം. വിവാഹത്തോടെ ഇടവേളയെടുത്തപ്പോള്‍ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. പുതിയ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ശക്തമായ പിന്തുണ
ബിസിനസുകാരനാണ് ഡിംപിളിന്റെ ഭര്‍ത്താവ്. എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് ഡിംപിള്‍ പറഞ്ഞിരുന്നു. മേഘ്‌ന വിന്‍സെന്റും ഡിംപിളും അടുത്ത സുഹൃത്തുക്കളാണ്. ഡിംപിളിന്റെ സഹോദരന്റെ ആദ്യഭാര്യയായിരുന്നു മേഘ്‌ന. മേഘ്‌നയില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായണ് ഡോണ്‍ രണ്ടാമതും വിവാഹിതനായത്.

പുതിയ വിശേഷം
കൊവിഡ് കാലമായതിനാല്‍ നിയന്ത്രണങ്ങളോടെയായിരുന്നു വിവാഹമെന്നും, എല്ലാവരേയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഡിംപിള്‍ പറഞ്ഞിരുന്നു. സഹോദരന്റെ വിവാഹചിത്രം പങ്കുവെച്ചും താരമെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ചുവടുവെപ്പിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.

പോസ്റ്റ് വൈറല്‍
അഭിനയത്തില്‍ നീണ്ടും ഇടവേളയെടുത്ത താന്‍ യൂട്യൂബ് ചാനലിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുകയാണ്. എല്ലാവരും പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നായിരുന്നു താരം കുറിച്ചത്. താരത്തിന്‍രെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. പ്രമോ വീഡിയോയും ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

മേഘ്നയ്ക്ക് പിന്നാലെ
മേഘ്‌ന വിന്‍സെന്റ്, റിമി ടോമി, അനു ജോസഫ് തുടങ്ങി നിരവധി പേരാണ് അടുത്തിടെ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തങ്ങളുടെ പ്രൊഫഷിലേയും കുടുംബത്തിലേയും വിശേഷങ്ങള്‍ മാത്രമല്ല പാചക പരീക്ഷണങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്. മേഘ്‌ന വിന്‍സെന്റിന് പിന്നാലെയായി ഡിംപിളും യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്നറിഞ്ഞതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് നേരത്തെ മേഘ്‌ന വിന്‍സെന്റ് എത്തിയിരുന്നു.

അഭിന്ദനങ്ങളുമായി നാത്തൂനും
പാചകവും സൗന്ദര്യ സംരക്ഷണത്തിനുള്ള ടിപ്‌സും, ഫാഷനും യാത്രാവീഡിയോയുമൊക്കെയായാണ് താനെത്തുന്നതെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. ലക്ഷ്മി നായരായിരുന്നു വീഡിയോയ്ക്ക് കീഴില്‍ ആദ്യത്തെ കമന്റുമായെത്തിയത്. അഭിനന്ദനങ്ങള്‍ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് ഡിംപിളും എത്തിയിരുന്നു. ഡോണ്‍ ചേട്ടനേയും ഡിവൈനിനേയും ആന്റിയേയും അങ്കിളിനേയുമൊക്കെ കൂട്ടി വ്‌ളോഗ് ഇടണേയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നാത്തൂനായ ഡിവൈനും ഡിംപിളിന് ആശംസ അറിയിച്ച് എത്തിയിരുന്നു. നടി അശ്വതിയും ആശംസ അറിയിച്ചെത്തിയിരുന്നു.


Click it and Unblock the Notifications