twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാമായണം, ശക്തിമാൻ എന്നിവയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു പരിപാടി കൂടി ദൂരദർശനിൽ....

    |

    ഒരുകാലത്ത് പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരകളായിരുന്നു രാമായണവും ശക്തിമാനും. വർഷങ്ങൾക്ക് ശേഷം ഈ പരമ്പരകൾ വീണ്ടും പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ തിരിച്ച് എത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യർഥന പ്രകാരമായിരുന്നു രാമായണം, ശക്തിമാൻ എന്നീ പരമ്പരകൾ പുനഃസംപ്രേക്ഷണം ചെയ്തത്. ഇപ്പോഴിത മറ്റൊരു ജനപ്രിയ പരിപാടിയായിരുന്ന ഫ്ലോപ്പ് ഷോ കൂടി ദൂരദർശനിൽ തിരികെ എത്തുകയാണ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    flop show

    താൻ അനുഷ്കയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല, കാരണം ഇതാണ്, തുറന്ന് പറഞ്ഞ് വിരാട് കോലി...താൻ അനുഷ്കയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല, കാരണം ഇതാണ്, തുറന്ന് പറഞ്ഞ് വിരാട് കോലി...

    വർഷങ്ങൾക്ക് ശേഷം ഫ്ലോപ്പ് ഷോ വീണ്ടും തിരികെ എത്തുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നടിയും പരിപാടിയുടെ നിർമ്മാതാവുമായ സവിത ഭട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇത് വീണ്ടും ശക്തി പകരുന്നു എന്നാണ് സവിത സന്തോഷം പങ്കുവെച്ചു കൊണ്ട് പറഞ്ഞത്. ആക്ഷേപക ഹാസ്യമായ ഈ ഷോ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും , ഇത് വീണ്ടും റീ ടെലികാസ്റ്റ് ചെയ്യാൻ ദൂരദർശൻ തീരുമാനിച്ചതോടെ തന്നെ വീണ്ടും പുനരുജ്ജീവിപ്പിച്ചിരിക്കുകയാണെന്നും സവിത പറഞ്ഞു. സവിത ഭട്ടിയയും ഭർത്താവും ഹാസ്യതാരവുമായ ജസ്പാൽ ഭട്ടി ചേർന്നാണ് ഫ്ലോപ്പ് ഷോ ഒരുക്കിയത്. ദൂരദർശനിലെ ഏറ്റവും ഹിറ്റ് ഷോകളിൽ ഒന്നായിരുന്നു ഇത്.

    ഷോ വീണ്ടും ടിവിയിൽ തിരിച്ചത്തുമ്പോൾ, ഐഡന്റിറ്റി വീണ്ടും നിങ്ങളുടെ കണ്ണിന് മുന്നിൽ എത്തുകയാണ്. നിങ്ങൾ‌ സ്വയം ചിന്തിച്ചു നോക്കൂ, ‌ എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ‌ ഉണ്ടായിരുന്നു?' ജീവിതത്തിൽ എന്തൊത്തെ സംഭവിച്ചാലും, എല്ലായ്പ്പോഴും അത്തരമൊരു ഷോയുടെ ഭാഗമായിരിക്കു പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സവിത പറഞ്ഞു. ശക്തിമാൻ, രാമായണം പോലെ പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യർഥനയെ തുടർന്നാണ് ഫ്ലോപ്പ് ഷോയും വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത്.

     ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കില്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കണം,'അരിപ്പൊടിക്കഥ' പറഞ്ഞ് താരം ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കില്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കണം,'അരിപ്പൊടിക്കഥ' പറഞ്ഞ് താരം

    ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കുടുതൽ കാഴ്ചക്കാരെ നേടി ദൂരദർശൻ മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രിയ പരമ്പകളായ രാമായണം ശക്തിമാൻ ഷോ തിരികെ എത്തിയതോടെയാണ് ഈ നേട്ടം ദൂരദർശൻ കൈവരിച്ചത്. ലോക്ക് ഡൗൺ കാലത്ത് പുനഃസംപ്രേക്ഷണം ചെയ്ത പരമ്പര 7.7 കോടി(.ഏപ്രിൽ 16 വരെയുള്ള കണക്ക്) ആളുകളാണ് കണ്ടിരിക്കുന്നത്.1987ലാണ് രാമായണം ആദ്യമായി ദൂരദര്‍ശനിൽ സംപ്രേക്ഷണം ചെയ്യുന്നത്. സംവിധായകന്‍ രാമനന്ദ സാഗര്‍ തന്നെയായിരുന്നു പരമ്പരയുടെ നിര്‍മ്മാതാവ്. 1987 ജനുവരി 25-നായിരുന്നു സീരിയല്‍ ആദ്യം സംപ്രേഷണം ചെയ്തത്. 1988 ജൂലൈ 30-നായിരുന്നു ഓഫ് എയര്‍ ആയത്. 2003 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരാണ സീരിയലായി ലിംക ബുക്ക് ഓഫ് റെക്കോഡ് നേടിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ ആദ്യ വാരത്തോടെ പരമ്പരകളുടെ സംപ്രേക്ഷണം ചാനലുകൾ അവസാനിപ്പിക്കുകയായിരുന്നു.

    Read more about: television
    English summary
    After Ramayan and Shaktimaan Doordarshan to Re-telecast Jaspal Bhatti's Flop Show,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X