ഞാൻ നശിച്ചു നിങ്ങളും നശിക്കൂവെന്ന മനോഭാവം, കാത്തിരിക്കൂ... സജ്ന-റസൂൽ ബന്ധത്തെ കുറിച്ച് എനിക്കും പറയാനുണ്ട്!

തനിക്ക് എതിരെ നടി സജ്ന നൂർ ലഹരി ആരോപണം നടത്തിയതിന് പിന്നാലെ പ്രതികരിച്ച് മുൻ ബി​ഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ​ദിയ സന. റസൂൽ പൂക്കുട്ടിയും സജ്നയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ചിലത് തനിക്കും പറയേണ്ടതുണ്ടെന്നും മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്കും സജ്നയ്ക്കും എതിരെ നിയമപരമായി നീങ്ങിയിട്ടുണ്ടെന്നും ദിയ സന പറഞ്ഞു. എല്ലാത്തിനുമുള്ള ഉത്തരവും വിശദീകരണവും വൈകാതെ ഒരു അഭിമുഖത്തിലൂടെ നൽകുമെന്നും ദിയ സന പറഞ്ഞു.

ദിയ സനുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഹലോ എവരിവൺ... ഒരുപാട് മെസേജുകൾ വരുന്നതുകൊണ്ടാണ് ഞാൻ ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. എല്ലാവരും അയക്കുന്ന മെസേജുകൾക്ക് എനിക്ക് മറുപടി തരാൻ പറ്റാത്തതുകൊണ്ടാണ്. ഇന്നലെ മറുനാടൻ മലയാളി ചാനലിന് സജ്ന നൂർ ഒരു ഇന്റർവ്യു കൊടുത്തിരുന്നു.

Sajna Noor Diya Sana

ഏകദേശം രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള അഭിമുഖമാണ്. അതിനകത്ത് ഉടനീളം സജ്ന നൂർ, റസൂൽ പൂക്കുട്ടി, ഫിറോസ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഇടയിൽ എന്നെ കുറിച്ച് ഒരു ആരോപണം സജ്ന നടത്തി. ഞാൻ സജ്നയ്ക്ക് എംഡിഎംഎ കൊടുത്തുവെന്നും ഞാൻ എംഡിഎംഎ ഉപയോ​ഗിച്ചു എന്നതുമാണത്.

ഞാൻ എംഡിഎംഎ കാരിയറണെന്നും അവർക്കും അത് കഴിക്കാൻ കൊടുത്തുവെന്നുമെല്ലാമാണ് അവർ സ്റ്റേറ്റ്മെന്റ് ഇറക്കിയിരിക്കുന്നത്. മറുനാടൻ മലയാളി എനിക്ക് എതിരെ നിൽക്കുന്ന ചാനലാണ്. പണ്ട് മുതൽ അവർക്ക് എന്റെ അടുത്ത് പ്രശ്നമുണ്ട്. ഷാജൻ സ്കറിയയ്ക്ക് എതിരെ ഞാൻ കേസ് കൊടുത്തിട്ടുമുണ്ട്. അതിനാൽ തന്നെ സ്വാഭാവികമായും നല്ല രീതിയിലുള്ള പ്രശ്നം ആ ചാനലിന് എന്നോടുണ്ട്.

ഞാൻ എംഡിഎംഎ ഉപയോ​ഗിച്ചുവെന്ന് എഴുതിയുള്ള തമ്പ്നെയിലൊക്കെ വെച്ചാണ് ഈ വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി തന്നെ ഞാൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇക്കാര്യങ്ങളുടെയെല്ലാം പിറകെ നടക്കുന്ന തിരക്കിലാണ് ഞാൻ.

എന്തായാലും എല്ലാ ആരോപണങ്ങളുമായി ബന്ധപ്പെട്ടും വിശദീകരണം ഞാൻ തരും. ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. റസൂൽ പൂക്കുട്ടിയും സജ്നയുമായും ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് പറയേണ്ടതുണ്ട്. എന്തായാലും ഞങ്ങളെയെല്ലാം ഇതിലേക്ക് പിടിച്ചിട്ടു. ഒന്നും പുറത്ത് വരാതിരിക്കാൻ വായടപ്പിക്കാൻ വേണ്ടിയാകും ഞങ്ങളുടെ മേൽ ആരോപണങ്ങൾ സജ്ന നടത്തിയത്. ലഹരിക്ക് എതിരെ സംസാരിക്കുന്നയാളാണ് ഞാൻ.

Sajna Noor Diya Sana

മുദ്രാവാക്യം വരെ ലഹരിക്ക് എതിരെ വിളിച്ചിട്ടുണ്ട്. സമരം നടത്തിയിട്ടുണ്ട്. തൂഫാൻ പദ്ധതിക്ക് വേണ്ടി സംസാരിച്ചിട്ടുള്ള പിന്തുണച്ചിട്ടുള്ളയാളാണ്. അങ്ങനെയുള്ള എന്നെ കുറിച്ചാണ് ഞാൻ ഡ്ര​ഗ് ഡീലറാണ് ഡ്ര​ഗ് കാരിയറാണ് എന്നൊക്കെ പറഞ്ഞത്. എനിക്ക് എതിരെ ഇത്രയും വലിയ ആരോപണങ്ങൾ നടത്തുമ്പോൾ‍‍ കൃത്യമായ പ്രൂഫും വെയ്ക്കണം. ആ ഇന്റർവ്യു പുറത്ത് വന്നശേഷം ഒരുപാട് പേർ തമ്പ്നെയിൽ ക്രിയേറ്റ് ചെയ്യുകയും വീ‍ഡിയോ ക്രിയേറ്റ് ചെയ്യുകയും എന്നെ മെൻഷൻ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ട്.

എനിക്കും കുടുംബമുള്ളതാണ്. അവർക്ക് അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കും. അത് മനസിലാക്കുക. പരാതി കൊടുത്തിട്ടുണ്ട്. എല്ലാവരും കാത്തിരിക്കൂ. നിങ്ങൾക്ക് ആവശ്യമുള്ളത് ഞാൻ തരാം. സജ്ന-റസൂൽ വിഷയം എനിക്ക് ഇനി സംസാരിക്കാതിരിക്കാൻ ആവില്ല. എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്.

നശിച്ച് നിൽക്കുകയാണ് എന്നാൽ നിങ്ങൾ കൂടി നശിക്കൂവെന്ന മട്ടിൽ ആരോപണങ്ങൾ വന്നാൽ അതിൽ വ്യക്തത കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. എന്തായാലും വിഷയത്തിൽ ഞാൻ സംസാരിക്കും. വലിയൊരു ചാനലിൽ അഭിമുഖത്തിന് അവസരം കിട്ടട്ടേ എന്നുമാണ് ദിയ സന പറഞ്ഞത്.

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X