സീതയ്ക്ക് പിന്നാലെ കസ്തൂരിമാനിലും മഹാ എപ്പിസോഡ്! ശിവാനിയുടെ വിവാഹം കൊണ്ടാടാന്‍ ജീവയും കാവ്യയും!

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവി-കാവ്യ ദമ്പതികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത പ്രതിസന്ധികളും ഈശ്വരമഠത്തിലെ സന്തോഷങ്ങളുമൊക്കെയാണ് പരമ്പരയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ശ്രീറാം രാമചന്ദ്രന്‍, റെബേക്ക സന്തോഷ്, ഹരിത, ഡെല്ല ജോര്‍ജ്, ബീന ആന്റണി തുടങ്ങിയവരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി മഹാ എപ്പിസോഡുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ഒക്ടോബര്‍ 25നാണ് മഹാ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ജീവയുടെ സഹോദരിയായ ശിവാനിയും ഡോക്ടര്‍ ജയേഷും തമ്മിലുള്ള വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കുടുംബാംഗങ്ങള്‍. ഹല്‍ദി ആഘോഷവും കല്യാണവുമൊക്കെയായി പ്രേക്ഷകര്‍ക്ക് പുത്തന്‍കാഴ്ചയൊരുക്കുകയാണ് ഇവര്‍. ഡാന്‍സും പാട്ടുമൊക്കെയായി എല്ലാവരും സന്തോഷത്തിലാണ്. ഇവരുടെ കൂടെ പിടിച്ചനില്‍ക്കാനുള്ള തത്രപ്പാടിലാണ് താനെന്നായിരുന്നു അച്ഛമ്മയുടെ ഡയലോഗ്. ലൈവ് വീഡിയോയിലൂടെയായിരുന്നു താരങ്ങള്‍ വിശേഷം പങ്കുവെച്ചത്.

Kasthooriman

ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്തിരുന്ന സീതയിലായിരുന്നു നേരത്തെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടത്. ഇന്ദ്രന്‍-സീത വിവാഹം ലൈവായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ജനപ്രിയ പരമ്പരകളിലേയും പരിപാടികളിലേയുമൊക്കെ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പ്രസ്തുത എപ്പിസോഡിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ തരംഗമായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X