എടുത്ത് ചാട്ടങ്ങൾ നൽകിയ പാഠം, ചെറു പുഞ്ചിരിയോടെ ആ പ്രണയം ആരംഭിക്കുന്നു; പാർവതി വിജയ് ഇന്ന് മറ്റൊരാളാണ്!

മൃദുല വിജയിയോളം തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയുടെ സഹോദരിയും അഭിനേത്രിയും മോഡലുമായ പാർവതി വിജയ്. ചേച്ചിയുടെ പാത പിന്തുടർന്ന് സീരിയൽ അഭിനയത്തിലേക്ക് ഇറങ്ങുമ്പോൾ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു താരം. ആദ്യ സീരിയൽ ഒരു സമയത്ത് ഹിറ്റായി സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്കായിരുന്നു. സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മീര വാസുദേവിന്റെ മകളുടെ കഥാപാത്രമാണ് പാർവതി അഭിനയിച്ചിരുന്നത്.

ആ സീരിയൽ അന്ന് ഹിറ്റായിരുന്നതുകൊണ്ട് തന്നെ സീരിയലിന് ലഭിച്ച അതേ ജനപ്രീതി തന്നെ പാർവതിയുടെ കഥാപാത്രത്തിനും കിട്ടി. എന്നാൽ സീരിയലിൽ അഭിനയിച്ച് തുടങ്ങി കുറച്ച് കാലം പിന്നിട്ടപ്പോൾ പാർവതിയെ സീരിയലിൽ നിന്നും കാണാതായി. പിന്നീടാണ് പാർവതിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്ത് വരുന്നത്. ഇതേ സീരിയലിൽ ക്യാമറമാനായിരുന്ന അരുണാണ് നടിയെ വിവാഹം ചെയ്തത്.

Parvathy Vijay
Photo Credit: Parvathy Vijay / sai lekshmi

അത് ഒരു പ്രണയ വിവാഹമായിരുന്നു. പാർവതിയുടെ കുടുംബത്തിന് അരുണുമായുള്ള ബന്ധത്തോട് എതിർപ്പായിരുന്നതുകൊണ്ട് തന്നെ ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. കല്യാണം കഴിഞ്ഞതോടെ സീരിയലിൽ നിന്നും പാർവതി ഒഴിവാക്കപ്പെട്ടു. വിവാഹിതയാകുമ്പോൾ വെറും ഇരുപത്തിയൊന്ന് വയസ് മാത്രമെ പാർവതിക്കുണ്ടായിരുന്നുള്ളു.

വൈകാതെ പാർവതി ​ഗർഭിണിയായി. ഒരു പെൺകു‍ഞ്ഞിന് ജന്മം നൽകി. എന്നാൽ കുഞ്ഞ് ജനിച്ച് മൂന്ന് വർഷത്തോട് അടുക്കാറായപ്പോഴേക്കും അരുണും പാർവതിയും വേർപിരിഞ്ഞു. നടി തന്നെയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് താനും ഭർത്താവും വിവാ​ഹമോചിതരായിയെന്ന് വെളിപ്പെടുത്തിയത്. മകൾ യാമിക പാർവതിയുടെ സംരക്ഷണയിലാണ്. ഇപ്പോൾ പാർവതി വീണ്ടും സീരിയൽ അഭിനയവുമായി സജീവമാണ്.

അഭിനയത്തിന് പുറമെ മോഡലിങ്ങിലും യുട്യൂബ് ചാനലുമായും പാർവതി സജീവമാണ്. ഇപ്പോഴിതാ നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ചർച്ചയാകുന്നത്. സെൽഫ് ലവ് ഒരു പുഞ്ചിരിയോടെ ആരംഭിക്കുന്നു എന്നാണ് തന്റെ ഫോട്ടോകൾ പങ്കുവെച്ച് പാർവതി കുറിച്ചത്. പക്വതയില്ലാത്ത തീരുമാനങ്ങൾ‌ വഴി ജീവിതത്തിൽ സംഭവിച്ച തെറ്റുകളിൽ‌ നിന്ന് പാർവതി പലതും പഠിച്ചുവെന്നത് നടിയുടെ ഇപ്പോഴത്തെ ജീവിതത്തിൽ നിന്നും വ്യക്തമാണ്.

താരത്തിന്റെ സഹതാരങ്ങൾ അടക്കം നിരവധി പേർ പാർവതിയുടെ പുതിയ ഫോട്ടോകൾക്ക് സ്നേഹം അറിയിച്ച് എത്തി. ആശിച്ച് മോഹിച്ച് സ്വന്തമാക്കിയ ദാമ്പത്യം തകർന്നശേഷം പുതിയൊരാളായി മാറിയാണ് പാർവതിയുടെ ജീവിതം. മാത്രമല്ല അഞ്ച് വർഷങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനത്തിന്റെ പേരിൽ മകളെ ശിക്ഷിക്കാതെ കുടുംബവും പാർവതിക്കൊപ്പമുണ്ട്.

Parvathy Vijay
Photo Credit: Parvathy Vijay / instagram

പതിനെട്ട് വയസിലാണ് പാർവതി ഒളിച്ചോടി വിവാഹിതയായതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്നെ മോശമായി ചിത്രീകരിച്ച് വന്ന വാർത്തയിൽ പാർവതിയും പ്രതികരിച്ച് എത്തിയിരുന്നു. മകളുടെ ഭാവിയിലെ സമാധാന ജീവിതത്തിന് കോട്ടം വരുത്തുന്ന രീതിയിൽ തന്നെ കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പാർവതി ആവശ്യപ്പെട്ടിരുന്നു. പാർവതിയുമായി വേർപിരിഞ്ഞ ശേഷം സീരിയൽ നടി സായ് ലക്ഷ്മിയുമായി പ്രണയത്തിലാണിപ്പോൾ അരുൺ രാവൺ.

ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളുടെ വീഡിയോയും ഫോട്ടോയും ഇടയ്ക്കിടെ സോഷ്യൽമീഡിയകളിൽ വൈറലാകാറുണ്ട്. ഒരിടയ്ക്ക് പാർവതിയും അരുണും തമ്മിലുള്ള ദാമ്പത്യം തകരാൻ കാരണക്കാരി സായ് ലക്ഷ്മിയാണെന്ന് പ്രചരിച്ചിരുന്നു. എന്നാൽ മറ്റൊരാളുടെ കുടുംബം തകർക്കുന്നയാളല്ല താൻ എന്നായിരുന്നു സായ് ലക്ഷ്മിയുടെ പ്രതികരണം. ഇരുവരും ഒരുമിച്ചാണ് യാത്രകളും താമസവുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള പരിചയമാണ് സായ് ലക്ഷ്മിയും അരുണും പ്രണയത്തിലാകാൻ കാരണം. പാർവതിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും മകൾ യാമികയുമായി അരുണിന് ഇപ്പോഴും കോൺടാക്ടുണ്ട്. മകളുടെ ചിത്രങ്ങളും മകൾക്കൊപ്പമുള്ള പഴയ നിമിഷങ്ങളും എല്ലാം ഇടയ്ക്ക് അരുൺ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X