ഒരുത്തന്റെ പ്രശ്നം കഴിഞ്ഞാൽ അടുത്തത്, വന്നവനും നിന്നവനും പ്രശ്നം? ശ്രീകണ്ഠൻ നായർക്ക് തലവേദനയാകുന്നവർ

നടൻ സിദ്ധാർത്ഥ് പ്രഭു നടുറോഡിൽ വെച്ച് അക്രമാസക്തനായ വാർത്ത പെട്ടെന്നാണ് പ്രചരിച്ചത്. സിദ്ധാർത്ഥ് മദ്യലഹരിയിലായിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. സിദ്ധാർത്ഥിനെ വിമർശിച്ചും പരിഹസിച്ചും തുടരെ കമന്റുകൾ വരുന്നുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് സിദ്ധാർത്ഥ്. തട്ടീം മുട്ടീം, ഉപ്പും മുളകും എന്നീ സിറ്റ്കോമുകളിലൂടെയാണ് സിദ്ധാർത്ഥ് ഈ ജനപ്രീതി നേടുന്നത്. നിലവിൽ ഉപ്പും മുളകിലാണ് സിദ്ധാർത്ഥ് അഭിനയിക്കുന്നത്. പെട്ടെന്ന് തന്നെ ഈ സിറ്റ്കോമിലെ പ്രധാന ആകർഷണ ഘടകമായി മാറാൻ സിദ്ധാർത്ഥിന് കഴിഞ്ഞു.

‌സിദ്ധാർത്ഥിന്റെ വിവാദം പല ചർച്ചകൾക്കും തുട‌ക്കം കുറിച്ചിട്ടുണ്ട്. ഉപ്പും മുളകിൽ അഭിനയിക്കുന്ന മിക്കവരും വിവാദങ്ങളിലാണല്ലോ എന്നാണ് പലരുടെയും ചോദ്യം. നേരത്തെ റിഷി കുമാർ, ബിജു സോപാനം, നിഷ സാരം​ഗ്, ശ്രീകുമാർ എന്നിവരെല്ലാം നേരത്തെ വിവാദങ്ങളിൽ പേര് വന്നവരാണ്. ഉപ്പും മുളകിന്റെ സംവിധായകനെതിരെ ഒരിക്കൽ നിഷ സാരം​​ഗ് പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു.

Sidharth Prabhu  Uppum Mulakum

സെറ്റിൽ ഏറെക്കാലമായി തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്നും സെറ്റിൽ വെച്ച് മോശം കമന്റുകൾ പറയുകയും തനിക്ക് മോശം മെസേജുകൾ അയക്കുകയും ചെയ്യുന്നെന്നാണ് അന്നത്തെ ഉപ്പും മുളകും സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ നിഷ സാരം​ഗ് ഉന്നയിച്ച ആരോപണം. ആദ്യം ചാനലിൽ പരാതിപ്പെട്ടെങ്കിലും സംവിധായകൻ തന്നോട് പകയോടെ പെരുമാറിയെന്നും തന്നെ സിറ്റ്കോമിൽ നിന്ന് ഒഴിവാക്കിയെന്നും നിഷ കരഞ്ഞ് കൊണ്ട് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. വ്യാപക പ്രതിഷേധം വന്നതോടെ ഇയാളെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റി. നിഷ സാരം​ഗ് ഉപ്പും മുളകിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഇതിന് ശേഷം വന്ന വിവാ​ദം റിഷിയുടേതാണ്. മുടിയൻ എന്ന കഥാപാത്രത്തിലൂടെ ഉപ്പം മുളകും പ്രേക്ഷകരുടെ പ്രിയങ്കരനായി റിഷി മാറി. എന്നാൽ ഒരു ഘട്ടത്തിൽ റിഷിയെ ഷോയിൽ കാണാതായി. ഇതേക്കുറിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് റിഷി ഒരു അഭിമുഖത്തിൽ സംസാരിച്ചത്. സംവിധായകന് തന്നോടുള്ള വിരോധമാണ് ഇതിന് കാരണമെന്നും തന്റെ കഥാപാത്രം ഡ്രഗ് കേസിൽ അകത്തായതായി ചിത്രീകരിച്ച് തന്നെ ഒഴിവാക്കുകയാണെന്നും റിഷി തുറന്ന് പറഞ്ഞു.

ഇതോടെ വിഷയത്തിൽ പ്രതികരണവുമായി ഫ്ലവേഴ്സ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ രംഗത്ത് വന്നു. സംഭവത്തിന്റെ ഒരു വശം മാത്രമാണ് ജനങ്ങൾ കേട്ടത്. നിങ്ങൾ ടെലിവിഷനും സോഷ്യൽ മീഡിയയും വഴി അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം. പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും. ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. അങ്ങനെ വരുമ്പോൾ വെട്ടി വീഴ്ത്താതിരിക്കാൻ പറ്റില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

ഏറ്റവുമൊടുവിൽ ഉപ്പും മുളകിലെ പ്രധാന അഭിനേതാക്കളിലൊരാളായ ബിജു സോപാനവും ശ്രീകുമാറുമാണ് വിവാ​​​ദത്തിലായത്. ഇരുവർക്കുമെതിരെ ഒരു നടി ലെെം​ഗികാതിക്രമ പരാതി നൽകി. ശ്രീകുമാർ ‍ലെെം​ഗികാതിക്രമം നടത്തിയെന്നും പുറത്ത് പറയാതിരിക്കാൻ ശ്രീകുമാർ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. രണ്ട് പേരും ഇന്ന് ഉപ്പും മുളകിൽ അഭിനയിക്കുന്നില്ല.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X