റാഫിക്കൊപ്പം രണ്ട് വർഷം മാത്രം നീണ്ട ദാമ്പത്യം, ഇനിയുള്ള കാലം സിം​ഗിൾ ലൈഫ് ആയിരിക്കുമോ?; മറുപടിയുമായി മഹീന!

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ചക്കപ്പഴം സിറ്റ്കോമിലൂടെ ശ്രദ്ധേയനായ റാഫിയും മഹീനയും. 2022ൽ അത്യാഢംബരത്തോടെ നടന്ന വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. റാഫിയുടെ പങ്കാളിയായി ജീവിക്കാൻ തുടങ്ങിയശേഷമാണ് മഹീന സോഷ്യൽമീഡിയയിൽ ആക്ടീവായതും യുട്യൂബ് ചാനൽ ആരംഭിച്ചതും. എന്നാൽ രണ്ട് വർഷം മാത്രമെ ആ ദാമ്പത്യം നീണ്ടുനിന്നുള്ളു. 2025ലാണ് താനും റാഫിയും വേർപിരിഞ്ഞുവെന്ന് മഹീന അറിയിച്ചത്.

ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്ന മഹീന തന്റെ ഭാവി ജീവിതത്തെ കുറിച്ചും ആരാധകർ നിരന്തരമായി ചോദിക്കുന്ന ചോദ്യങ്ങൾക്കും പുതിയ വീഡിയോയിലൂടെ മറുപടി നൽകി. രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും മഹീന മറുപടി നൽകി. ഏറെനാളായി ക്യു ആന്റ് എ ചെയ്യണം എന്ന് വിചാരിക്കുന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ടും സാധിക്കാതെ പോയി.

rafi Maheena Munna

തിരക്കുകൾ കാരണമാണ് ചെയ്യാതിരുന്നത് മഹീന പറഞ്ഞ് തുടങ്ങി. ആദ്യത്തെ ചോദ്യം വാഴ 2 കണ്ടോ എന്നാണ്. അതെന്ത് ചോദ്യമാണ്. പിന്നെ കാണാതെ രണ്ട് ദിവസം മുമ്പാണ് കണ്ടത്. അജ്ജാതി ഫിലിമാണ്. അടിപൊളി. ഹാഷിർ എന്റെ നാട്ടുകാരാനാണ്. റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ സഹോദരങ്ങൾ തമ്മിലുള്ള ബോണ്ടിങ് എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റില്ല കാരണം ഞാൻ ഒറ്റമോളാണ്.

പക്ഷെ സിനിമയിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന വേറെയും നിരവധി കാര്യങ്ങളുണ്ട്. ഇനിയങ്ങോട്ട് സിം​ഗിളായി ജീവിക്കാനാണോ പ്ലാൻ? എന്ന് കുറേപ്പേർ ചോദിച്ച് കണ്ടു. അങ്ങനൊരു തീരുമാനം എനിക്കില്ല. അതിനൊക്കെ ഒരു സമയമുണ്ട്. ഇപ്പോൾ എനിക്ക് കുറച്ച് ലക്ഷ്യങ്ങളുണ്ട്. അതൊക്കെ പൂർത്തിയാക്കണം. അതിനായി കാത്തിരിക്കുകയാണ് മഹീന പറഞ്ഞു.

അതുപോലെ എന്റെ പല്ലിന് വന്ന മാറ്റത്തെ കുറിച്ച് ഒരുപാട് പേർ ചോ​ദിച്ചിരുന്നു. ശരിയാണ് ഞാൻ സ്മൈൽ കറക്ഷൻ ചെയ്തിട്ടുണ്ട്. യുഎയിൽ വന്നിട്ടാണ് ചെയ്തത്. അതുപോലെ തന്നെ എന്റെ ചുണ്ടിന് എന്ത് പറ്റിയെന്നും ചിലർ ചോദിച്ച് കണ്ടിരുന്നു. നിങ്ങൾ പൊട്ടന്മാരാണോ?. മുമ്പ് എന്റെ മുകളിലുള്ള ചുണ്ട് വളരെ നേർത്തതും ഷെയ്പ്പില്ലാത്തതുമായിരുന്നു.

അത് എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ യുഎഇയിൽ വന്നശേഷം ഞാൻ ലിപ് ഫിൽ ചെയ്തു. അത് ആവശ്യമുള്ളവർക്ക് ചെയ്യാം. മുമ്പ് എനിക്ക് ചുണ്ടുകൾക്ക് ഷെയ്പ്പില്ലാത്തതുകൊണ്ട് കോൺഫിഡൻസ് ഇല്ലായിരുന്നു. ലിപ് ഫിൽ ചെയ്തശേഷമാണ് കോൺഫിഡൻസ് കിട്ടിയത്. മാതാപിതാക്കളെ കുറിച്ചും ചിലർ ചോദിച്ചിട്ടുണ്ട്.

rafi Maheena Munna

ഉമ്മയും ഉപ്പയും എല്ലാം നാട്ടിലാണ്. ഞാൻ ജനിക്കുന്നത് വരെ ഉമ്മയും ഉപ്പയും ​ഗൾഫിലായിരുന്നു. എന്റെ ജനനശേഷം ഉമ്മ നാട്ടിലേക്ക് പോയി. ഉപ്പ കുറച്ച് വർഷം മുമ്പ് വരെ ​ഗൾഫിൽ ജോലി ചെയ്തിരുന്നു. പിന്നീട് അത് അവസാനിപ്പിച്ച് നാട്ടിൽ വന്നു. ഇപ്പോൾ ബിസിനസാണ് ചെയ്യുന്നത്. ദുബായിൽ ജീവിക്കാനാണ് നല്ലത്. ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ നാടിനേക്കാളും ഇവിടെ ജീവിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നും.

പിന്നെ ദുബായിൽ സെറ്റിലാകുമോയെന്ന് ചോദിച്ചാൽ അറിയില്ല. യുദ്ധം നടക്കുന്നുണ്ടെങ്കിലും സേഫാണ്. വരുന്ന മിസൈലുകൾ അവർ അപ്പപ്പോൾ അടിച്ച് കളയുന്നുണ്ട്. ഒരു പ്രശ്നവുമില്ല. പിന്നെ ഡെയ്ലി വ്ലോ​ഗ്സ് ആളുകൾ ആവശ്യപ്പെടുന്നുണ്ട്‌. ജോലി തിരക്കുകൊണ്ടാണ് ചെയ്യാൻ കഴിയാത്തത്. ടച്ച് വിട്ടുപോയി എന്നും മഹീന പറഞ്ഞു.

ടിക്ക് ടോക്ക് വീഡിയോയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന റാഫി വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരങ്ങളിൽ ഒരാളും റാഫിയാണ്. ചക്കപ്പഴത്തിലെ സുമ എന്ന തുരുമ്പ് സുമേഷ് പ്രേക്ഷകര്‍ക്ക് അത്രയും പ്രിയങ്കരനാണ്. ഇപ്പോൾ സിനിമകളിലും റാഫി സജീവമാണ്.

Read more about: malayalam television actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X