'സ്വന്തം കൊച്ചിനെ സ്വയം വളര്‍ത്തണം, കൊലയ്ക്ക് കൊടുത്തിട്ട് നിന്ന് മോങ്ങുന്നത് എന്തിനാണ്'; അപ്പുവിനെതിരെ ആരാധകർ

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സാന്ത്വനം സീരിയല്‍. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്കായ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടതോടെ കഥ അഞ്ച് വര്‍ഷം മുന്നോട്ട് സഞ്ചരിച്ച് പുതിയ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അമ്മയുടെ മരണവും കണ്ണന്റെ വിട്ടുനില്‍ക്കലും എല്ലാം സാന്ത്വനം പ്രേമികളെ നിരാശപ്പെടുത്തിയിരുന്നു.

എന്നാല്‍ ആ നിരാശയിലും ശിവാഞ്ജലി റൊമാന്‍സ് രംഗങ്ങളും ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്നു എന്ന വാര്‍ത്തയും എല്ലാം പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. അടുത്തിടെ സീരിയൽ അവസാനിക്കുകയാണെന്നും ചാനൽ അറിയിച്ചിരുന്നു. ക്ലൈമാക്സ് എന്തായിരിക്കുമെന്നും എന്തിന് സീരിയൽ അവസാനിപ്പിക്കുന്നുവെന്നുമുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.

Santhwanam

ചിപ്പി രഞ്ജിത്ത്, സജിൻ, ​ഗോപിക അനിൽ, അച്ചു സു​ഗന്ധ്, രക്ഷ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന വേഷം ചെയ്യുന്നത്. ചെന്നൈയിൽ പഠിക്കാൻ പോയ കണ്ണൻ തിരികെ വന്നശേഷം വിട്ടൊഴിയാതെ പ്രശ്നങ്ങളാണ് സാന്ത്വനം കുടുംബത്തിൽ. തിരികെ വന്ന കണ്ണൻ ബിസിനസ് തുടങ്ങാൻ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പണം തന്നില്ലെങ്കിൽ സ്വത്ത് ഭാ​ഗം വെച്ച് തന്റെ ഓഹരി എഴുതി തരണമെന്ന നിലപാടിലാണ് കണ്ണൻ. അത് സാന്ത്വനം കുടുംബത്തിൽ വലിയ അസ്വസ്ഥതതകൾക്ക് കാരണമായി. ഒരുവിധം ഏഴ് ലക്ഷം രൂപ സംഘടിപ്പിച്ച് കൊടുത്തിട്ടൊന്നും കണ്ണൻ അത് സ്വീകരിക്കാൻ തയ്യാറായില്ല. സ്വത്ത് ഭാഗിക്കണം എന്നാണ് കണ്ണൻ പറയുന്നത്. സ്വത്ത് ഭാഗിച്ചാല്‍ തങ്ങള്‍ക്ക് പോകാന്‍ ഒരു വഴിയില്ലെന്ന് മനസിലാക്കിയ അപ്പുവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി തുടങ്ങി.

അപ്പു കൂടി തിരി‍ഞ്ഞ് നിന്ന് പ്രതികരിക്കാൻ തുടങ്ങിയതോടെ സാന്ത്വനം വീട് കൂടുതൽ കലുഷതമായി. ബാലനോടും ദേവിയോടും അടക്കം വെറുപ്പ് കാണിച്ചാണ് അപ്പുവിന്റെ സംസാരവും പ്രവൃത്തിയുമെല്ലാം. മകൾ ദേവു ദേവിയുടെ അടുത്തേക്ക് പോകുന്നതടക്കം അപ്പു വിലക്കിയിരിക്കുകയാണ്. സ്വന്തം അമ്മയോടും അച്ഛനോടും ഉള്ളതിനേക്കാൾ അടുപ്പം ബാലനോടും ദേവിയോടും ദേവുവിനുണ്ട്.

അതുകൊണ്ട് തന്നെ പുതിയ വിലക്കുകളും നിയന്ത്രണങ്ങളും അപ്പുകൊണ്ടുവന്നത് ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നത് ദേവുവിനെ തന്നെയാണ്. ദേവിയുടെ അടുത്തേക്ക് പോകാൻ അനുവദിക്കണമെന്ന് പറഞ്ഞാണ് ദേവു മോളുടെ കരച്ചിൽ. അമ്മ എന്ന് വിളിക്കുന്ന വല്യമ്മയുടെ അടുത്ത് പോകാന്‍ കഴിയാതെ കരച്ചിലായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ എല്ലാം ദേവു മോള്‍.

Santhwanam

ദേവിയും സങ്കടാവസ്ഥയില്‍ തന്നെയാണ്. എപ്പോൾ വേണമെങ്കിലും എല്ലാവരും വഴിപിരിഞ്ഞേക്കാം അങ്ങനെയുള്ള സാഹചര്യത്തിൽ ആരുമായും അടുപ്പം വേണ്ടെന്നാണ് അപ്പു പറയുന്നത്. അതുകൊണ്ടാണത്രെ ദേവിയിൽ നിന്നും അപ്പു ദേവു മോളെ അകറ്റിയത്. കരഞ്ഞ് കരഞ്ഞ് ദേവു മോള്‍ അവശതയിലായി. ആശുപത്രിയില്‍ എത്തിച്ച് ഓക്‌സിജന്‍ കൊടുക്കുന്നതുവരെയാണ് കഴിഞ്ഞ ദിവസം സാന്ത്വനം എപ്പിസോഡ് അവസാനിച്ചത്.

ആശുപത്രിയിൽ ക്രിട്ടിക്കലായി ചികിത്സയിൽ കഴിയുന്ന ദേവു മോളെ ഉൾപ്പെടുത്തിയാണ് പുതിയ പ്രമോ വന്നിരിക്കുന്നത്. അപ്പുവിന്റെ വാശിയിൽ ബലിയാടായി ദേവുമോൾ എന്നാണ് തലക്കെട്ട്. പുതിയ പ്രമോ വന്നതോടെ അപ്പുവിനെതിരെ സീരിയൽ പ്രേക്ഷകരുടെ രോഷം ആളിക്കത്തി. ആ കൊച്ചിനെ കൊലയ്ക്ക് കൊടുത്തിട്ട് നിന്ന് മോങ്ങുന്നത് ആരെ കാണിക്കാനാണെന്നാണ് ഒരാളുടെ ചോദ്യം.

അപ്പു കുറച്ച് ഓവറായിപ്പോയി... പാവം ദേവുമോള്‍, സ്വന്തം കൊച്ചിനെ സ്വയം വളര്‍ത്തണം. അല്ലാതെ മറ്റുള്ളവരെ വളര്‍ത്താന്‍ ഏല്‍പ്പിച്ചിട്ട് അവസാനം ഇങ്ങനെ വാശിപിടിച്ചിട്ട് കാര്യമില്ല, സ്വന്തം കുട്ടിയെ സ്വന്തമായി തന്നെ വളർത്തുക... മറ്റുള്ളവരുടെ കുട്ടിയെ കണ്ട് മോഹിക്കാതെ ദേവിക്ക് സ്വന്തം കുഞ്ഞിനെ വളർത്താൻ ബാലൻ അനുവദിക്കണമായിരുന്നു.

വല്ലവന്റെയും കുഞ്ഞിന് വേണ്ടി കാണിക്കുന്ന കാട്ടിക്കൂട്ടൽ മൊത്തം പ്രഹസനമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സീരിയലിന്റെ ക്ലൈമാക്സിൽ എല്ലാവരും ഒരുമിക്കണമെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരുടെയും ആ​ഗ്രഹം. അതേ കുറിച്ചും കമന്റുകളിൽ പ്രേക്ഷകർ കുറിച്ചിട്ടുണ്ട്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X