»   » ഇത് കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ല; ലച്ചു പറയുന്നു

ഇത് കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ല; ലച്ചു പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

വഴക്കാളിയാണെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലെ ലച്ചുവിനെ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. പാതി മലയാളിയായ ജൂഹി റുസ്തഗിയാണ് ഉപ്പും മുളകിലും എത്തുന്ന ലച്ചു. സീരിയലിന് വേണ്ടി പഠനം നിര്‍ത്തേണ്ടി വന്നു എന്നും, ഈ സിരിയല്‍ കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ല എന്നും ജൂഹി പറയുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സീരിയലില്‍ എത്തിയത്. തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വയസ്സ് 18. ഉപ്പും മുളകും കഴിഞ്ഞിട്ട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പഠിക്കാനാണത്രെ ജൂഹിയുടെ പ്ലാന്‍.

സീരിയലില്‍ എത്തിയത്

എന്റെ ക്ലാസ്‌മേറ്റിന്റെ അച്ഛനാണ് സംവിധായകന്‍ ഉണ്ണി സര്‍. ഒരിക്കല്‍ അവന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നതും സീരിയലിലേക്ക് ക്ഷണിയ്ക്കുന്നതും.

ലച്ചുവും ഞാനും

എന്നെ പോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയും മടിച്ചിയുമായ ലച്ചു ഒരു എണ്‍പതു ശതമാനത്തോളം ഞാന്‍ തന്നെയാണ്- ജൂഹി പറഞ്ഞു.

വീട്ടിലെക്കാള്‍ സ്‌നേഹം

ഉപ്പും മുളകിന്റെയും സെറ്റില്‍ നല്ല രസമാണ്. എല്ലാവരും നല്ല സ്‌നേഹത്തിലാണ്. വീട്ടില്‍ നിന്ന് കിട്ടുന്നതിനെക്കാള്‍ ഇരട്ടി സ്‌നേഹം ഇവിടെ കിട്ടും. സെറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുമുണ്ട്.

സീരിയലിലൂടെ ഉണ്ടായ മാറ്റം

സീരിയലില്‍ വന്നതോടെ പുറത്ത് പോകുമ്പോള്‍ ആളുകളെല്ലാം വന്ന് സംസാരിക്കും. അതില്‍ വലിയ സന്തോഷം തോന്നാറുണ്ട്. പിന്നെ സീരിയലില്‍ വന്നതോടെ എന്റെ സ്വഭാവം മാറ്റണമെന്നുണ്ട്.

സാധാരണ ജീവിതമാണ് ഇഷ്ടം

അഭിനയം നിര്‍ത്തിയാല്‍ സ്വാഭാവികമായും അത് മിസ്സ് ചെയ്യുമായിരിക്കാം. പക്ഷെ കുറേ ഓര്‍മകളുണ്ടാവുമല്ലോ. എനിക്ക് ഒരു സാധാരണ ജീവിതം നയിക്കാനാണ് ഇഷ്ടം. പഠിക്കാനും ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് എനിക്ക് താത്പര്യം- ജൂഹി പറഞ്ഞു.

English summary
After Uppum Mulakum i will quit acting says Juhi Rustagi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam