ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത്, ആ സങ്കടം വീഡിയോ കോളിലൂടെ തീർത്തു; പ്രഹസനമെന്ന് പരിഹസിച്ചവർക്ക് രേണുവിന്റെ മറുപടി!
ഭർത്താവിന്റെ ചരമ വാർഷിക ദിനത്തിൽ വീഡിയോ കോളിൽ വിളിച്ച് കരഞ്ഞതിനും അത് ഓൺലൈൻമീഡിയയെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ച് പുറത്തുവിട്ടതിനും വലിയ രീതിയിലുള്ള വിമർശനം ഇന്നലെ മുതൽ രേണു സുധിക്ക് ലഭിക്കുന്നുണ്ട്. കരച്ചിൽ നാടകം എന്നാണ് വീഡിയോ വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ. ആരെ കാണിക്കാനാണ് അഭിനയിക്കുന്നതെന്നും പ്രഹസനമാണെന്ന് മനസിലായിയെന്ന തരത്തിലും കമന്റുകളുണ്ടായിരുന്നു.
വർക്കിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഹ്റൈനിലാണ് രേണു സുധി. ഇപ്പോഴിതാ വീഡിയോ കോൾ വിളിച്ച് കരഞ്ഞതിന് പിന്നിലെ കാരണം പുതിയ വീഡിയോയിലൂടെ രേണു വ്യക്തമാക്കി. എപ്പോഴും കരഞ്ഞിരിക്കാൻ ആവില്ലെന്നും തന്റെ സന്തോഷത്തിനായി ഇനിയും റീൽ ചെയ്യുമെന്നും രേണു പറയുന്നു.

രേണുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത് അല്ലെങ്കിൽ ഡാൻസ് ശരിയാണ്. എന്നും നമുക്ക് കരഞ്ഞിരിക്കാൻ പറ്റില്ല. എന്നും കരഞ്ഞുകൊണ്ടിരുന്നിരുന്നെങ്കിൽ ഞാൻ ഈ ലോകത്ത് നിന്നും നഷ്ടമായേനെ. പൊരുതി മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ കളിയാക്കി പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. എന്നെ സ്നേഹിക്കുന്നവർക്ക് പക്ഷെ അത് മനസിലാക്കി കൊടുക്കണം ഇന്നലെ കരഞ്ഞതിനെ കുറിച്ച്.
ശരിയാണ് ജൂൺ അഞ്ചിന് ഞാൻ കരഞ്ഞു. കാരണം ഇന്നലെ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. വീഡിയോ കോൾ ചെയ്തപ്പോൾ എന്റെ മനസിന്റെ വിഷമം കരഞ്ഞ് ഞാൻ തീർത്തു. എന്ന് കരുതി മൂന്ന് വർഷം മുമ്പുള്ള ജൂൺ അഞ്ച് മുതൽ ഇന്ന് വരെ ഞാൻ കരഞ്ഞ് കൊണ്ട് ഇരുന്നിരുന്നേൽ മക്കളേ ഞാൻ വീട്ടിലിരുന്ന് കരയത്തേയുള്ളു.
എനിക്ക് അതിന്റെ ആവശ്യമില്ല. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എനിക്കൊരു മകനുണ്ട്. മക്കളുണ്ട്. കുഞ്ഞ് മോനുണ്ട്. വീട്ടുകാരുണ്ട്. അവർക്ക് വേണ്ടി ഞാൻ ചിരിച്ചെ പറ്റത്തുള്ളു. എന്നെപോലെ ഒരുപാട് പേരുണ്ട്. അവർക്കൊക്കെ വേണ്ടി ഞാൻ ജീവിച്ചെ പറ്റത്തുള്ളു. ഞാൻ ചിരിക്കും ഇനിയും ചിരിക്കും. എന്റെ സന്തോഷത്തിന് വേണ്ടി റീലും ചെയ്യും എന്നായിരുന്നു രേണുവിന്റെ മറുപടി.
രേണു ഇല്ലാതിരുന്നതിനാൽ സുധിയുടെ ആത്മാവിന് വേണ്ട പ്രാർത്ഥന ചടങ്ങുകൾ കുടുംബമാണ് നടത്തിയത്. പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത് സുധിലയം പണിയാനായി സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പായിരുന്നു. സുധിയുടെ മൂത്തമകൻ കിച്ചു പ്രാർത്ഥനകളിൽ ഒന്നും പങ്കെടുക്കാൻ എത്തിയില്ല. കൊല്ലത്തെ അച്ഛന്റെ തറവാട് വീട്ടിൽ ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകൾ കിച്ചു ചെയ്തു.

രേണുവിന്റെ വിശദീകരണ വീഡിയോ വന്നതോടെ ആരാധകരെന്ന് അവകാശപ്പെടുന്നവർ പിന്തുണച്ച് എത്തി. ചേച്ചി ആരും പറയുന്നതും കേൾക്കേണ്ടതില്ല. ചേച്ചിയുടെ മനസ് എന്ത് പറയുന്നോ അത് ചെയ്യൂ, രേണു രേണുവിന്റെ കുടുംബത്തെ നോക്കി ജീവിക്കാൻ നോക്കൂ. പറയുന്നവർ അവിടെ കിടന്ന് പറയട്ടെ, ചിരിക്കണം... നമ്മുടെ സന്തോഷം നമ്മുടെ കയ്യിൽ തന്നെ ആണ് രേണു.
രേണുവിന്റെ സന്തോഷം ആയിരിക്കും വീട്ടുകാരുടെയും. പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ ശരീരം സോഷ്യൽ മീഡിയ വഴി കാണിച്ചുഉള്ള സന്തോഷം അതുവേണോ ഒരു ചേച്ചി പറയുന്നത് ആയിട്ട് കൂട്ടിയാൽ മതി എന്നായിരുന്നു സപ്പോർട്ട് ചെയ്തവരുടെ വാക്കുകൾ. ഒരു കാര്യം രേണു ഓർക്കണം. സുധി ചേട്ടൻ മരിച്ചത് കൊണ്ടാണ് നിന്നെ മൂന്നാല് പേർ അറിഞ്ഞത്. അല്ലെങ്കിൽ നിന്നെ ആരറിയാനാണ്.
അതുകൊണ്ട് ഡാൻസ് ഒക്കെ ചെയ്യുമ്പോൾ കുറച്ച് റെസ്പെക്ട് കാണിക്കുക. നിന്നോട് ആർക്കും സ്നേഹമില്ല സുധി ചേട്ടനോടുള്ള സ്നേഹമാണ് നിന്നോട് കാണിക്കുന്നത്. റിലീസ് ചെയ്യാം അതിന്റെ മര്യാദ രീതിക്കായിരിക്കണം എന്നും ചിലർ രേണുവിനെ വിമർശിച്ച് കുറിച്ചു.


Click it and Unblock the Notifications


