അനുവിനോട് മിണ്ടിയത് നൂറക്ക് ഇഷ്ടമായില്ലേ? മുഖത്ത് തെളിച്ചമില്ല; സെൽഫ് റെസ്പെക്ട് കൂടുതലാണ്; മറുപടിയുമായി നൂ‌റ!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഒരുമിച്ച് മത്സരിച്ചശേഷം സൗഹൃദത്തിലായവരാണ് ആദിലയും നൂറയും അനുമോളും. എന്നാൽ ഫിനാലെ വീക്കിൽ ഉണ്ടായ ചില വിവാദങ്ങൾ മൂലം ആദിലയും നൂറയും അനു മോളുമായുള്ള സൗ​ഹൃദം അവസാനിപ്പിച്ചിരുന്നു. പാട്ട ​ഗേൾസ് എന്ന പേരിലാണ് മൂവർ സംഘം അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഇവർക്കിടയിൽ വിള്ളൽ വീണത് ബിബി പ്രേക്ഷകരേയും വിഷമിപ്പിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മൂന്ന് പേരും പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച് സൗഹൃദം വീണ്ടും പൊടി തട്ടിയെടുക്കുകയും ഒരുമിച്ച് സിനിമ കാണൻ പോവുകയും എല്ലാം ചെയ്തിരുന്നു. ആ വീഡിയോകൾ വൈറലായശേഷം അനുമോളോട് മിണ്ടിയതിൽ നൂറയ്ക്ക് തൃപ്തിയില്ലാത്ത തോന്നിയെന്ന് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് മറുപടി നൽകുകയാണ് നൂറ ഇപ്പോൾ.

Noora adhila anumol

ഈ​ഗോ വെച്ചിരിക്കുന്നയാളല്ല താനെന്ന് നൂറ പറഞ്ഞു. അനുമോളോട് മിണ്ടിയത് എനിക്ക് ഇഷ്ടമായില്ലെന്ന തരത്തിൽ പലരും പറയുന്നത് കണ്ടു. ഞാൻ ഓവർ എക്സ്പ്രസീവ് അല്ല. പക്ഷെ അനുവും ആദിലയും എക്സ്പ്രസീവാണ്. ഞങ്ങൾ എല്ലാവരും മിണ്ടിയശേഷം എല്ലാവരും പറയുന്നത് കണ്ടു. എന്തൊക്കെയായിരുന്നു മുമ്പ് പറഞ്ഞ് നടന്നിരുന്നത് എന്നൊക്കെ.

ഞാൻ ഒരു കാര്യമെ പറഞ്ഞിട്ടുള്ളു. അത് സെൽഫ് റെസ്പെക്ട് എന്ന കാര്യമാണ്. അത് ഞാനിപ്പോഴും ഹോൾഡോൺ ചെയ്യുന്നുണ്ട്. പിന്നെ സെൽഫ് റെസ്പെക്ടും ഈ​ഗോയും തമ്മിൽ ഒരുപാട് ദൂരമുണ്ട്. ഈ​ഗോ വെച്ച് നിൽക്കുന്നയാളല്ല ഞാൻ. എനിക്ക് ഇഷ്ടപ്പെട്ട ആളുകൾ എന്നോട് വന്ന് മിണ്ടിയാൽ ഞാനും തിരിച്ച് മിണ്ടും. എനിക്ക് അത്രയും പ്രിയപ്പെട്ടവർ ചെറുതായി ചിരിച്ചാൽ പോലും ഞാൻ മിണ്ടും.

എന്നോട് മിണ്ടാതെ ടൈം വേണം സ്പേസ് വേണമെന്ന് പറയുകയാണെങ്കിൽ അതും ഞാൻ കൊടുക്കും. അല്ലാതെ മിണ്ടാൻ നിർബന്ധിച്ച് ശല്യം ചെയ്യില്ല. അനുവിനും എല്ലാം മനസിലായി. വഴക്ക് വെച്ചോണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. ഇന്ന് കണ്ടവരെ നാളെ കാണമെന്നില്ലല്ലോ. മിസ് അണ്ടർസ്റ്റാന്റിങിന്റെ പേരിൽ പിണക്കം വന്നാലും കുറച്ച് സമയം അവർക്ക് നൽകി വീണ്ടും അവസരം നൽകുക.

അനുവിനോട് മിണ്ടാതിരുന്ന സമയങ്ങളിൽ ഞങ്ങൾ നന്നായി സ്ട്ര​ഗിൾ ചെയ്തിരുന്നു. അത് നിങ്ങളോട് പറഞ്ഞില്ലെന്ന് മാത്രം. അനുവും ഇമോഷണലി ഒരുപാട് സ്ട്ര​ഗിൾ ചെയ്തിട്ടുണ്ട്. ഓരോ സിറ്റുവേഷൻ കൊണ്ട് ഇതൊക്കെ സംഭവിച്ചുപോയി. ഈ​ഗോ വെച്ച് മിണ്ടാതിരിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ലെന്നും നൂറ പറഞ്ഞു. ആദിലയും മറുപടി നൽകിയിരുന്നു.

Noora adhila anumol

അനുവിനോട് സുഹ‍ൃത്ത്, ചേച്ചി എന്ന രീതിയിൽ ഞങ്ങൾക്ക് നല്ല സ്നേഹമുണ്ട്. വാഴ 2 സിനിമയിലും അത് തന്നെയാണ് പറയുന്നത് വഴക്ക് നീട്ടി കൊണ്ടുപോകാതെ മാറ്റുക എന്നതാണ്. പറഞ്ഞ് തീർക്കാൻ പറ്റുന്നത് പറഞ്ഞ് തീർക്കുക. കുറച്ച് നാളുകൾക്ക് മുമ്പ് എന്റെ ​മുത്തച്ഛൻ മരിച്ചിരുന്നു. ഞങ്ങൾ നല്ല സ്നേഹമായിരുന്നു. പക്ഷെ അവസാനമായി കാണാൻ പോകാൻ എനിക്ക് പറ്റിയില്ല.

വരട്ടേയെന്ന് ചോദിച്ചപ്പോൾ വരേണ്ടെന്നാണ് അവർ എല്ലാവരും പറഞ്ഞത്. അദ്ദേഹത്തിനും അവസാനമായി എന്നെ കാണണമെന്ന് ഉണ്ടായിരുന്നു. നൂറയ്ക്ക് സെൽഫ് റെസ്പെക്ട് കൂടുതലാണ്. എനിക്ക് അത് ഇല്ലെന്നല്ല. എന്റെ കേസിൽ സ്നേഹം ഓവർ പവർ ചെയ്യും. അനുവുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചപ്പോൾ മനസിലെ ഭാരവും കുറഞ്ഞു എന്നാണ് ആ​ദില പറഞ്ഞത്.

കപ്പിളായാണ് ആദിലയും നൂറയും ബി​ഗ് ബോസിൽ മത്സരിച്ചത്. അനുമോൾ ആയിരുന്നു സീസൺ വിജയി. ആദിലയും നൂറയും ഫിനാലെ വീക്കിൽ എവിക്ടായിരുന്നു. ആദിലയുടേയും നൂറയുടേയും ഫ്ലാറ്റിൽ അനു സമയം ചിലവഴിച്ചതിന്റെ വ‍ീഡിയോകളും വൈറലാണ്.

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X