മനപൂർവം വിളിക്കാത്തതല്ല... കൂടെ എപ്പോഴും ദർഫയുണ്ട്, രണ്ടാളേയും എനിക്ക് വേണം; ഭാര്യ ഇനി സപ്പോർട്ട് ചെയ്യുമോ?
നടൻ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗിക, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ മുഴുവൻ നിറയുന്നതും ചർച്ചയാകുന്നതും. കഴിഞ്ഞ ദിവസവും ചില വോയ്സ് ക്ലിപ്പുകൾ പുറത്ത് വന്നിരുന്നു. അതിൽ പറയുന്നത് ഇങ്ങനെയാണ്... ഞാൻ മനപൂർവം വിളിക്കാത്തതല്ല. എന്റെ കൂടെ എപ്പോഴും ദർഫയുണ്ടാകും. ഞാൻ ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങാറില്ല. നോമ്പായിട്ട് വീട്ടിൽ തന്നെയാണ്. അതുകൊണ്ടാണ് വിളിക്കാത്തത്. വേറെ വിശേഷങ്ങൾ ഒന്നുമില്ല.
വീട്ടിൽ തന്നെ ഇരിപ്പാണ്. കല്യാണം കഴിച്ചശേഷം ഞാൻ മാറി എന്നൊന്നും വിചാരിക്കരുത്. ഞാൻ നിന്നോട് പറഞ്ഞില്ലേ അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടതല്ലേ ജീവിതം. അല്ലെങ്കിൽ മുന്നോട്ട് പോവില്ല. മനസിലാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. പിന്നെ ഞാൻ ജിമ്മിന്റെ പണികളും മറ്റുമായി ഓടി പാഞ്ഞ് നടക്കുക കൂടിയാണ്.

എനിക്ക് അറിയില്ലല്ലോ നീ ഉറങ്ങുകയാണോ അല്ലയോ എന്ന്. നാട്ടിൽ ഇല്ലല്ലോ സൗദിയിൽ അല്ലേ. അതുകൊണ്ടാണ് വിളിക്കാത്തത്. എനിക്ക് നീയും മെസേജ് അയക്കാറില്ലല്ലോ. നീ ദർഫയുമായിട്ടുള്ള വിഷയങ്ങൾ തീർക്കണം. അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. നിങ്ങൾ രണ്ടാളേയും എനിക്ക് വേണം. അവൾക്ക് റിക്വസ്റ്റും മെസേജും നീ അയക്കണം സംസാരിക്കണം. ജിം തുടങ്ങുന്നത് തന്നെ എനിക്ക് സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ്.
എല്ലാവരും വേണമെനിക്ക്. ദർഫ മാത്രമല്ല നിങ്ങൾ എല്ലാവരും വേണം. പെരുമ്പാവൂരിലേക്ക് വീട് മാറാൻ നിന്നോട് ഞാൻ പറഞ്ഞത് എനിക്ക് നിന്നെ ഇടയ്ക്കിടെ കാണാൻ വേണ്ടിയാണ്. നിനക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ എനിക്ക് ഇടപെടാൻ വേണ്ടിയാണ് എന്നാണ്. തുടക്കത്തിൽ ഷിയാസിന് എതിരെ പരാതി വന്നപ്പോൾ ഭാര്യ ദർഫ ഷിയാസിനെ പിന്തുണച്ചിരുന്നു.
ഒപ്പം ഞാനുണ്ട്. ഭയപ്പെടേണ്ടതില്ല. തെളിവുകൾ ഉണ്ടല്ലോ അതുമായി നമുക്ക് മുന്നോട്ട് പോകാം എന്നാണ് ദർഫ ഭർത്താവിന് ധൈര്യം പകർന്ന് കുറിച്ചത്. ഇത്രയും വോയ്സ് പുറത്ത് വന്നശേഷം ഷിയാസിന്റെ ഭാര്യ ഇനി അയാളെ സപ്പോർട്ട് ചെയ്യുമോ? എന്നാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധയനായ യുട്യൂബർ അതുൽ പുതിയ വീഡിയോയിലൂടെ ചോദിച്ചത്. പിന്തുണയ്ക്കാത്തതാണ് ദർഫയ്ക്ക് നല്ലതെന്നും അതുൽ പറയുന്നു.
ഷിയാസിന്റെ പുതിയ വോയ്സ് പുറത്ത് വന്നശേഷം ഭാര്യ ദർഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവർ ഗർഭിണിയായിരുന്നു. അടുത്തിടെയാണ് പ്രസവിച്ചത്. ഇപ്പോൾ വിശ്രമത്തിലാണെന്ന് തോന്നുന്നു. അവരുടെ ഇപ്പോഴത്തെ മാനസീകാവസ്ഥ എന്താണെന്ന് ഊഹിക്കാം. ഇത്രയും വോയ്സ് പുറത്ത് വന്നശേഷം അവന്റെ ഭാര്യ അവനെ സപ്പോർട്ട് ചെയ്യുമോ?.

അവരുടെ പ്രതികരണം എന്താണെന്ന് അറിയണമെന്നുണ്ട്. കല്യാണത്തിന് മുമ്പ് ഷിയാസ് ഏതെങ്കിലും പെൺകുട്ടിക്ക് അയച്ച വോയ്സാണ് പുറത്ത് വന്നതെങ്കിൽ വിട്ടുകളയുന്നതാണ് നല്ലത്. കാരണം ഇതിന്റെ പേരിൽ ദാമ്പത്യ ജീവിതം നശിപ്പിക്കേണ്ടതില്ലല്ലോ. പൈസ തട്ടിപ്പ് കാണിച്ച് കൈക്കലാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ കേസ് കൊടുക്കുക തന്നെ വേണം. ആണായാലും പെണ്ണായാലും അൽപം കോഴിത്തരമൊക്കെ കാണും.
പക്ഷെ വിവാഹം പോലുള്ളവ കഴിഞ്ഞാൽ അവിടെ കാണിക്കേണ്ട ഒരു ജെനുവിനിറ്റിയുണ്ട്, ക്വാളിറ്റിയുണ്ട്. അത് കാണിക്കുക. പിന്നെ പുറത്ത് വന്നത് ഷിയാസ് സംസാരിക്കുന്ന ഭാഗങ്ങൾ മാത്രമാണ്. ഓപ്പോസിറ്റ് നിന്ന സ്ത്രീ എന്താണ് മറുപടി നൽകിയത് എന്നത് പുറത്ത് വന്നിട്ടില്ല. ദർഫയോട് പറയാനുള്ളത് ഇതെല്ലാം കേട്ടിട്ട് ഭർത്താവിന് സപ്പോർട്ടുമായി വരാതിരിക്കുക.
വന്നാൽ എയറിൽ കയറേണ്ടി വരും എന്നും അതുൽ പറഞ്ഞു. അതേസമയം രേണു സുധി ഷിയാസിനെ പിന്തുണച്ച് എത്തിയിരുന്നു. ഷിയാസ് തനിക്ക് സഹോദരനെപ്പോലെയാണെന്നും സത്യം പുറത്തുവരട്ടെയെന്നുമാണ് രേണു പറഞ്ഞത്.


Click it and Unblock the Notifications


