For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇയാളുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് ചിന്തിച്ചു, റൊമാൻസ് കണ്ടപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി'; ​ഗൗരി കൃഷ്ണൻ

  |

  കുറച്ച് ദിവസം മുമ്പാണ് പൗ‌ർണമി തിങ്കൾ താരം നടി ​ഗൗരി കൃഷ്ണൻ വിവാ​ഹിതയായത്. പൗർണമി തിങ്കൾ സീരിയൽ സംവിധായകൻ മനോജ് പേയാടാണ് ​ഗൗരിയെ ജീവിത സഖിയാക്കിയത്. നവംബർ 24ന് ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മനോജ് പേയാട് തിരുവനന്തപുരം സ്വദേശിയാണ്.

  അഭിനയത്തോടൊപ്പം വ്ലോഗറായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. അനിയത്തി എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

  Also Read: വിവാഹത്തിന് ക്ഷണം വിഐപികൾക്കല്ല; പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാതൃകയായി ഹൻസിക

  പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയാണ് ​ഗൗരി ആരാധകരെ സ്വന്തമാക്കിയത്. തന്റെ യുട്യൂബ് ചാനൽ വഴി വിവാഹ വിശേഷങ്ങളെല്ലാം ഉടൻ തന്നെ ​ഗൗരി പങ്കുവെക്കുന്നുണ്ടായിരുന്നു. മലയാള സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ മുഴുവൻ ​ഗൗരിയുടേയും മനോജിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

  വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ആദ്യമായി ഇരുവരും ഒരുമിച്ച് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സൗദൃദം പ്രണയമായി മാറിയ കഥകൾ ​ഗൗരി പങ്കുവെച്ചു.

  'മനോജാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്നും ​ഗൗരി വെളിപ്പെടുത്തി. ഞങ്ങൾ ഒരുമിക്കണമെന്നത് ഞങ്ങളെക്കാൾ ഞങ്ങളുടെ വീട്ടുകാരുടെ ആ​ഗ്രഹമായിരുന്നു. പൗർണമി തിങ്കളിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ഞങ്ങൾ കണ്ടത്. ആദ്യത്തെ ദിവസം മുതൽ മനോജ് സാറിനെ കുറിച്ച് ഒരു ചെറിയ കരട് എന്റെ മനസിലുണ്ട് കാരണം പരിചയപ്പെടൽ പോലും അങ്ങനെയായിരുന്നു.'

  'ഞാൻ ആദ്യമായി സെറ്റിൽ ചെന്ന ദിവസം എന്നെ കണ്ടിട്ട് ഒന്നും ചോദിക്കാതെ മനോജ് സാർ പോയി. അ​ങ്ങനൊരു അനുഭവം എനിക്ക് ആദ്യമായി ഉണ്ടായതാണ്. സീരിയലി‌ന്റെ സംവിധായകനാകുമ്പോൾ നായികയെ കാണുമ്പോൾ സ്വഭാവികമായി എന്തെങ്കിലും ചോദിക്കുമല്ലോ.' ‌‌

  'സാർ പക്ഷെ ഒന്നും ചോദിച്ചില്ല. അപ്പോഴെ എനിക്ക് ഇയാൾ എന്ത് മനുഷ്യനാണെന്ന തോന്നലുണ്ടായിരുന്നു. അതിന് ശേഷം ഞാൻ മനോജ് സാറിനെ ഒഴിച്ച് അദ്ദേഹത്തിന് അടുത്ത് നിൽക്കുന്നവർക്ക് ​ഗുഡ് മോണിങ് പറ‍ഞ്ഞിട്ട് പോകും. ഒരിക്കൽ ഞാൻ കാരണം സീൻ എടുക്കാൻ വൈകി.'

  'അത് എന്റെ തെറ്റായിരുന്നില്ല. അസിസ്റ്റൻസ് കൃത്യമായി നിർദേശം തരാത്തതിനാലാണ് വൈകിയത്. പക്ഷെ മനോജ് സാർ എന്നെ തെറ്റിദ്ധരിച്ചു. അന്ന് ലൊക്കേഷനിൽ വെച്ച് ഞങ്ങൾ തമ്മിൽ നന്നായി തർക്കിയുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.'

  Also Read: വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്ന ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല; വിമർശകരെപ്പറ്റി ഗോപി സുന്ദർ

  'അതിന് ശേഷം ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കാറുകൂടിയില്ലായിരുന്നു. ദ്ദേഹവും ഞാനും ചില കാര്യങ്ങളിൽ‌ ഒരുപോലെയാണ്. പക്ഷെ വഴക്കുണ്ടായശേഷം ഇയാളുടെ കൂടെയൊന്നും ജീവിക്കാൻ എനിക്ക് പറ്റില്ലെന്ന് മനസിലായിരുന്നു.'

  'കാരണം ഞാൻ കാണുമ്പോഴെല്ലാം മനോജ് സാർ സീരിയസായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ്. പക്ഷെ പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോഴാണ് സാർ നന്നായി അഭിനയിക്കുമെന്ന് എനിക്ക് മനസിലായത്.'

  'അത്ര നന്നായിട്ടാണ് ആർട്ടിസ്റ്റിന് അദ്ദേ​ഹം സീൻ അഭിനയിച്ച് കാണിച്ച് കൊടുക്കുന്നത്. റൊമാൻസൊക്കെ ചെയ്യുന്നത് കണ്ട് നോക്കി നിന്നിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ചൈൽഡ് ആർട്ടിസ്റ്റിന്റെ കാര്യം ചോദിക്കാൻ മനോജ് സാർ മസേജ് അയച്ചിരുന്നു.'

  'വളരെ സരസമായിട്ടായിരുന്നു മെസേജുകൾ. ഇങ്ങേർക്ക് ഇത്രയും തമാശയൊക്കെ പറയാൻ അറിയാമോയെന്ന് ഞാൻ അന്ന് ചിന്തിച്ചു. അ​ങ്ങനെ പതിയെ ഇടയ്ക്കിടെ മെസേജുകൾ പരസ്പരം അയക്കാൻ തുടങ്ങി.'

  'പിണക്കം മാറി സൗഹൃദത്തിലായി. ആ സമയത്ത് ഞങ്ങൾ രണ്ടുപേരും ചില വിഷമഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. അതിനാൽ ‍ഞങ്ങൾ പരസ്പരം താങ്ങായി. ആദ്യമൊക്കെ വീട്ടുകാരോട് ഞാൻ മനോജ് സാറിനെ കുറിച്ച് കുറ്റം പറയുമായിരുന്നു.'

  'അന്ന് മനോജ് സാറിന് ആരോടും മിണ്ടാത്ത സ്വഭാവമാണ്. ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ വീട്ടുകാർക്കും അറിയാമായിരുന്നു. ആദ്യം പ്രപ്പോസ് ചെയ്തത് മനോജ് സാറാണ്' ​ഗൗരി കൃഷ്ണൻ പറഞ്ഞു.

  Read more about: serial
  English summary
  After Wedding serial actress Gowri Krishnan And Husband Manoj Opens Up About Their Love Story-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X