»   »  ആര്യയുടെ റിയാലിറ്റി ഷോ വിവാദമാകുന്നു, ഇതൊരു പ്രഹസനം മാത്രം, താരത്തിന് നേരെ പരാതി

ആര്യയുടെ റിയാലിറ്റി ഷോ വിവാദമാകുന്നു, ഇതൊരു പ്രഹസനം മാത്രം, താരത്തിന് നേരെ പരാതി

Written By:
Subscribe to Filmibeat Malayalam

വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ആര്യയുടെ റിയാലിറ്റി ഷോ. ഷോ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഷോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ആര്യയ്ക്ക് പുറമോ ഷോയുടെ അവതാരിക സംഗീതയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

ആ ചെറിയ പ്രകാശം വലിയ വെളിച്ചമായി! ഒറ്റമുറി വെളിച്ചത്തിനു പറയാനുണ്ട് ചില പച്ചയായ ജീവിതങ്ങളെ കുറിച്ച്

റിയാലിറ്റി ഷോ ആരംഭിച്ചതു മുതൽ നിരവധി വിവാദങ്ങൾ ഇതിനെ പിന്തുണടരുന്നുണ്ടായിരുന്നു.വിവാഹം കഴിക്കാനായി വധുവിനിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ അല്ലെന്നായിരുന്നു വിമർശകരുടെ അഭിപ്രായം. കൂടാതെ ആര്യയുടെ റിയാലിറ്റി ഷോ ലവ് ജിഹാദാണെന്നും ഒരു കൂട്ടർ പറഞ്ഞിരുന്നു.

വിവാഹം റിയാലിറ്റി ഷോയിലൂടെ

പലരും പലവഴിയിലൂടെയാണ് ഭാവി വധുവിനെ കണ്ടെത്തുന്നത്. ചിലർ വിവാഹാലോചന സൈറ്റിലൂടെ , മറ്റുചിലർ വർക്ക് ചെയ്യുന്ന സ്ഥാപനങ്ങളിൽ വെച്ച്, ചില സുഹൃത്തുക്കളുടെ ഇടയിൽ. എന്നാൽ എനിയ്ക്ക് തോന്നിയിട്ടുണ്ടുള്ള ജീവിതത്തിൽ പല മേഖലയിലുള്ളവർ തമ്മിൽ കാണാനും പരിചയപ്പെടാൻ സോഷ്യൽ മീഡിയ സഹായിക്കാറുണ്ട്. ഒരാളെ കണ്ടെത്താൻ സോഷ്യൽ മീഡിയെക്കാലും മികച്ചൊരു മാധ്യമമില്ല. ദിനംപ്രതി നമ്മൾ പലപല ആളുകളെ കാണുന്നുണ്ട്. അങ്ങനെയാണ് താൻ വധുവിനെ തേടുന്നു എന്നുള്ള കാര്യം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചതും ഇത്തരത്തിലുള്ള ഒരു ഷോയുടെ ഭാഗമാകുന്നതെന്നും ആര്യ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഏറെ പ്രയാസകരം

എന്നാൽ റിയാലിറ്റി ഷോയിൽ നിന്ന് വധുവിനെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഇവരെല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ട്.പറ്റാനുളള ശ്രമത്തിലുമാണ്. ഒരു പാടു വിഷമം ഉണ്ട്. ഇതൊരു റിയാലിറ്റി ഷോയാണ്. അതിനാൽ തന്നെ ഒരു പാടുകാര്യങ്ങൾ എനിയ്ക്ക് ചിന്തിക്കേണ്ടതുണ്ട്. കൂടാതെ പെൺകുട്ടികളുടെ വികാരത്തെ കൂടി മാനിക്കേണ്ടതുണ്ടെന്നും ആര്യ പറഞ്ഞു. അതേ സമയം ഇപ്പോൾ ഇതിനെ കുറിച്ചു ഒരു ഉറപ്പു പറയാനാകില്ലെന്നു ആര്യ കൂട്ടിച്ചേർത്തു. ജീവിതത്തിന് ഒരു ഗ്യാരണ്ടിയുമില്ലല്ലോ. ഇതു അതുപോലെ തന്നെയാണെന്നു ആര്യ പറഞ്ഞിരുന്നു.

എല്ലാവരും ഞെട്ടി

വധുവിനെ ആവശ്യം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇപ്പോഴും ഷോ തുടർന്നു കൊണ്ടിരിക്കുകയാണ്.

English summary
again arya reality show contraversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X