For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയിതും റോബിന്റെ പിആര്‍ ആണെന്ന് പറയുമോ? ഡീഗ്രേഡ് ചെയ്യുന്നവരോട് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുമായി റോബിന്‍

  |

  ഡോക്ടര്‍ മച്ചാന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഡോ. റോബിന്‍ രാധകൃഷ്ണനെ പോലെ കേരളത്തില്‍ തരംഗമായ മറ്റൊരു വ്യക്തിയില്ല. ബിഗ് ബോസിലേക്ക് പോയി വന്നതാണ് റോബിനെ ജനപ്രിയനാക്കിയത്. മത്സരത്തില്‍ വിജയസാധ്യത ഉറപ്പായിരുന്ന റോബിന്‍ പകുതി വഴിയില്‍ വച്ച് പുറത്താവുകയായിരുന്നു.

  Also Read: ബിഗ് ബോസിനും തിരിച്ചടി കിട്ടി? മാര്‍ച്ചില്‍ തുടങ്ങാനിരുന്ന ഷോ ഉടനെ ഉണ്ടാവില്ല! സോഷ്യല്‍ മീഡിയ പ്രതികരണം

  തിരികെ വന്നതിന് ശേഷം റോബിന് എയര്‍പോര്‍ട്ടില്‍ ലഭിച്ച സ്വീകരണം മുതലാണ് പുതിയൊരു കഥ തുടങ്ങുന്നത്. ആയിരക്കണക്കിന് ആളുകളാണ് അന്ന് എയര്‍പോര്‍ട്ടിലും ചുറ്റുവട്ടത്തുമായി തടിച്ച് കൂടിയത്. ഇപ്പോഴും നിരന്തരം ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോയി റോബിന്‍ ആരാധകരെ ഇളക്കി മറിച്ച് കൊണ്ടേ ഇരിക്കുകയാണ്.

  arati-robin

  ബിഗ് ബോസില്‍ പോയ സമയത്ത് റോബിന് നേരിടേണ്ടി വന്ന പ്രധാന വിമര്‍ശനം പിആറിനെ ഉപയോഗിച്ച് കളിക്കുന്നു എന്നതാണ്. റോബിനെ പുകഴ്ത്തി പറയാനും മറ്റുള്ള മത്സരാര്‍ഥികളെ മോശക്കാരാക്കാനും പുറത്ത് ആളെ ഏര്‍പ്പാടാക്കിയെന്ന ആരോപണം വലിയ രീതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷോ അവസാനിച്ച് എട്ട് മാസവും കഴിഞ്ഞിട്ടും റോബിന്റെ തരംഗം അവസാനിച്ചില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

  Also Read: ഞങ്ങളുടെ വളരെ സ്വകാര്യ നിമിഷത്തിലെ ചിത്രമായിരുന്നത്; കൗതുകത്തിന് വേണ്ടി പങ്കുവെച്ചതാണെന്ന് അഞ്ജലി നായര്‍

  ഇപ്പോഴും റോബിന്‍ പങ്കുവെക്കുന്ന ഫോട്ടോ പോലും വാര്‍ത്തയാവും. പ്രതിശ്രുത വധുവിനെ കുറിച്ച് റോബിനെഴുതിയ കുറിപ്പാണ് ഇന്ന് തരംഗമായിരിക്കുന്നത്. ആരതിയുമായി ഇഷ്ടത്തിലായിട്ട് ആറ് മാസമായെന്ന് പറഞ്ഞ് വന്ന റോബിനെ കുറിച്ച് ഏഷ്യാനെറ്റും വാര്‍ത്ത നല്‍കി. പിന്നാലെ ഇതേ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് താരം പങ്കുവെച്ചിരിക്കുകയാണ്. ഇതും തന്റെ പിആര്‍ ആണെന്ന് പറയരുതെന്നാണ് റോബിന്‍ ആവശ്യപ്പെടുന്നത്.

  'ബഹുമാനമുള്ള ഡീഗ്രേഡ്‌സ്, ഇനി ഏഷ്യാനെറ്റും എന്റെ പിആര്‍ ആണന്ന് മാത്രം പറയരുത്, പ്ലീസ്', എന്നാണ് വാര്‍ത്തയുടെ താഴെ അടിക്കുറിപ്പായി റോബിന്‍ കൊടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇതും തരംഗമായി മാറി. നൂറ് കണക്കിന് ആരാധകരാണ് റോബിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

  robin

  'എന്നാലും ഇതെങ്ങനെ സാധിക്കുന്നു. ഡീഗ്രേഡുകളൊക്കെ ഇപ്പോള്‍ പഴയത് പോലെ അങ്ങനെ ഇല്ലെന്ന് തോന്നുന്നു. ഡോക്ടറുടെ ലെവല്‍ ഏകദേശം അവര്‍ക്കും മനസ്സിലായെന്ന് തോന്നുന്നു. അല്ലെങ്കില്‍ തന്നെ എന്ത് പറഞ്ഞാലും അതിന്റെയെല്ലാം മുകളിലൂടെ ഡോക്ടര്‍ വളരുന്നത് കാണുമ്പോള്‍, ആരായാലും തോല്‍വി സമ്മതിച്ച് പോവും.

  ഡോക്ടറെ മനസിലാക്കും തോറും വെറുപ്പ് കുറയുകയും ഡോക്ടറെ സ്‌നേഹിക്കാനും തുടങ്ങും. താങ്ങി നിര്‍ത്താന്‍, താങ്ങാവാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. ഇനി എന്‍ഡമോള്‍ ഷൈന്‍ ആന്‍ഡ് ഏഷ്യാനെറ്റും പോപ്പുലര്‍ അല്ലാത്തവര്‍ക്കാവും കൂടുതല്‍ ചാന്‍സ് കൊടുക്കുക. എന്നാല്‍ നമുക്ക് ഇതുപോലത്തെ വേട്ട പുലികള്‍ കേരളത്തില്‍ ഉണ്ടെന്നും മലയാളം ബി്ഗ് ബോസ് ഇനിയും വളരുകയേ ചെയ്യുകയുള്ളു.

  'സഹ മത്സരാര്‍ത്ഥികളെ മര്‍ദിച്ചതിന്റെ പേരില്‍ പുറത്താക്കി' എന്ന സ്ഥിരം ഡയലോഗ് ഇല്ലായിരുന്നെങ്കില്‍ ഏഷ്യനെറ്റ് നന്നായിയെന്ന് ഞാന്‍ കരുതിയേനെ. എല്ലാ വാര്‍ത്തയിലും ഇതേ കാര്യം തന്നെ പറയുന്നുണ്ട്. കള്ളം നിരന്തരം പറഞ്ഞ് പറഞ്ഞ് അവര്‍ തന്നെ സത്യം ആക്കാന്‍ നോക്കുന്നത് പോലെ.

  arati-robin

  എന്നാല്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഡോക്ടര്‍ എന്താണ് ചെയ്‌തെന്ന് വ്യക്തമായി അറിയാം. റിയാസിനെ അന്ന് തള്ളുകയേ ചെയ്തിട്ടുള്ളു. അല്ലാതെ തല്ലിയിട്ടില്ല. പോസിറ്റീവ് വാര്‍ത്തകള്‍ക്കിടയില്‍ ഇനിയും ഇതേ ആരോപണം വരേണ്ടതുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു.

  ഇനി എത്ര ബിഗ് ബോസ് വന്ന് പോയാലും റോബിനുണ്ടാക്കിയത് പോലൊരു പവര്‍ ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോന്നാണ് ആരാധകരുടെ ചോദ്യം. മുന്‍പ് പ്രേക്ഷകര്‍ക്ക് സുപരിചിതരായ സിനിമാ താരങ്ങള്‍ വരെ വന്നിട്ടും ലഭിക്കാത്ത പിന്തുണയായിരുന്നു റോബിനുണ്ടായിരുന്നത്. നിലവില്‍ സിനിമയിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് റോബിന്‍.

  ജനുവരിയില്‍ പ്രതിശ്രുത വധുവായ ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയം ഉണ്ടാവും. ശേഷം കുറച്ച് വൈകിയേ വിവാഹമുണ്ടാവുകയുള്ളു. രണ്ടാളുടെയും തിരക്കുകള്‍ പരിഗണിച്ചാണ് വിവാഹമെന്നാണ് റോബിന്‍ പറഞ്ഞിട്ടുള്ളത്.

  English summary
  Again Bigg Boss Malayalam Fame Dr. Robin Radhakrishnan Opens Up About His PR Work Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X