രജിത് കുമാറിനെ വിടാതെ പിന്തുടര്‍ന്ന് അസുഖം! ബിഗ് ബോസില്‍ സംഭവിച്ചതിന്റെ ബാക്കി പുറത്ത് വന്നിട്ടും

ഒന്നാം സീസണ്‍ ഹിറ്റായതോടെയാണ് ബിഗ് ബോസിന്റെ രണ്ടാം പതിപ്പിന് വേണ്ടി വലിയ പ്രതീക്ഷകളുമായി ആരാധകര്‍ കാത്തിരുന്നത്. ഒടുവില്‍ 2020 ജനുവരിയില്‍ ആരംഭിച്ച ഷോ പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കേണ്ടിയും വന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് മുന്നോടിയായിട്ടാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിയത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസ് നടത്തിയിട്ടുണ്ടെങ്കിലും മറ്റൊരു ഇന്‍ഡസ്ട്രിയിലും നടക്കാത്ത സംഭവവികാസങ്ങളായിരുന്നു മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ നടന്നത്. അതില്‍ പ്രധാന കാര്യം മത്സരാര്‍ഥികള്‍ക്ക് കണ്ണിന് ബാധിച്ച അസുഖമായിരുന്നു. മത്സരം അവസാനിച്ച് പുറത്ത് വന്നെങ്കിലും ഡോ. രജിത് കുമാറിന് അത്ര സുഖകരമല്ലെന്നാണ് അറിയുന്നത്.

 രജിത്തിന് വീണ്ടും അലര്‍ജി

പരീക്കുട്ടിയ്ക്ക് ആയിരുന്നു ആദ്യം കണ്ണിന് അസുഖം വരുന്നത്. എലിമിനേഷനില്‍ നില്‍ക്കുന്ന സമയത്തായിരുന്നതിനാല്‍ ചികിത്സയ്ക്ക് പുറത്ത് പോയ പരീക്കുട്ടി ആ വഴി തന്നെ തിരികെ വീട്ടിലേക്ക് പോയി. പിന്നീട് മത്സരാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും തന്നെ അസുഖം ബാധിച്ചു. ഏഴോളം മത്സരാര്‍ഥികള്‍ രണ്ടാഴ്ചക്ക് മുകളില്‍ ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയിരുന്നു. അസുഖം ഭേദമായതിന് ശേഷമായിരുന്നു എല്ലാവരും തിരികെ വന്നത്. കണ്ണിന് അസുഖം വരാത്തവരെയും ഒരു ദിവസം പുറത്ത് കൊണ്ട് പോയി പരിശോധന നടത്തിയിരുന്നു.

Recommended Video

ടിനിക്ക് കലക്കന്‍ മറുപടി കൊടുത്ത് രജിത് കുമാര്‍ | FilmiBeat Malayalam
രജിത്തിന് വീണ്ടും അലര്‍ജി

കണ്ണിന് വന്ന അസുഖം മാത്രമല്ല അല്ലാതെയും മത്സരാര്‍ഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. പവന്‍ ജിനോ തോമസ് നടുവേദന കൊണ്ടും സോമദാസ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലൂടെയും വീട്ടിലേക്ക് പോയി. അതുപോലെ രജിത് കുമാറിനും ചില ബുദ്ധിമുട്ടുകള്‍ വന്നിരുന്നു. ബിഗ് ബോസിനുള്ളില്‍ ഉള്ളപ്പോള്‍ രജിത് കഴിച്ച മരുന്നില്‍ നിന്നും അദ്ദേഹത്തിന് അലര്‍ജി വന്നിരുന്നു. മുഖവും കണ്ണുമൊക്കെ നീര് വെച്ച് വീങ്ങിയിരുന്നു. അന്ന് താരത്തിന് വിശ്രമം നല്‍കിയിരുന്നു.

രജിത്തിന് വീണ്ടും അലര്‍ജി

പുറത്ത് വന്നതിന് ശേഷവും രജിത് സമാനമായ പ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുകയാണെന്ന് പറയുകയാണ് രജിത്തിന്റെ ആരാധകര്‍. പഴയത് പോലെ കണ്ണും മുഖവുമെല്ലാം വീങ്ങി സുഖമില്ലാത്ത രജിത്തിന്റെ ഫോട്ടോയാണ് പുറത്ത് വരുന്നത്. 25 ദിവസങ്ങളോളം തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിച്ച് കടുത്ത തലവേദന വന്നു. ഇന്ന് കഴിച്ച മരുന്ന് അലര്‍ജി ആയി എന്നും രണ്ട് മൂന്ന് ദിവസം പരിപൂര്‍ണ വിശ്രമം ആണെന്നും സഹകരിക്കുമല്ലോ. നിങ്ങളുടെ രജിത് കുമാര്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഒരു പോസ്റ്റ് വൈറലായത്.

 രജിത്തിന് വീണ്ടും അലര്‍ജി

ഫേസ്ബുക്ക് പേജിലൂടെ ഈ വര്‍ത്ത വ്യക്തമാക്കുന്നൊരു വീഡിയോ രജിത് പങ്കുവെച്ചിരുന്നു. ഒപ്പേ രജിത് ആര്‍മിയുടെ ഫേസ്ബുക്ക് പേജുകളിലൂടെ വൈറലായ ഈ ചിത്രം അതിവേഗം വാര്‍ത്തകളിലും നിറഞ്ഞു. രജിത്തിന് പിന്തുണ നല്‍കി ആരാധകര്‍ ഒപ്പമുണ്ട്. അസുഖം അതിവേഗം മാറുമെന്നും സാറിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കാമെന്നും അസുഖം എത്രയും വേഗം മാറുമെന്നുമെല്ലാം ഫാന്‍സ് പറയുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നതിന് വേണ്ടി സാര്‍ റെസ്റ്റ് എടുക്കണമെന്നും ചിലര്‍ സ്‌നേഹത്തോടെ ഉപദേശിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X