അഖില്‍ മാരാര്‍ മത്സരാര്‍ഥികളെ വിളിച്ച് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടാണ് ബിഗ് ബോസിലേക്ക് പോയത്- വെളിപ്പെടുത്തി ഫിറോസ്
പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ മലയാളത്തില്‍ വീണ്ടുമൊരു ബിഗ് ബോസ് കൂടി ആരംഭിക്കുകയാണ്. മാര്‍ച്ച് പത്ത് മുതല്‍ ഷോ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. അതേ സമയം പഴയ ബിഗ് ബോസ് താരങ്ങള്‍ ചേര്‍ന്ന് ചില വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയാണിപ്പോള്‍. മൂന്നാം സീസണില്‍ മത്സരിച്ച ഫിറോസ് ഖാനും അഞ്ചാം സീസണിലെ വിന്നര്‍ അഖില്‍ മാരാരുമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തിരിതെളിച്ചത്.
അഞ്ചാം സീസണിലെ മത്സരാര്‍ഥികള്‍ പുറത്ത് നിന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പലരും പുറത്ത് വെച്ച് ഗ്രൂപ്പായിട്ടാണ് അകത്തേക്ക് പ്രവേശിച്ചതെന്നുമാണ് ഫിറോസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മത്സരാര്‍ഥികളെ ഇതുവരെയും കണ്‍ഫോം ചെയ്തിട്ടില്ലെന്നും ഫിറോസ് പറയുന്നു. അതേ സമയം തന്റെ സീസണാണ് മികച്ചതെന്ന് അടക്കം അഖില്‍ പറഞ്ഞതിനുള്ള വിശദീകരണവും ഫിറോസ് നല്‍കിയിരിക്കുകയാണിപ്പോള്‍.

ശത്രുതയുടെ മുകളില്‍ പറയുന്നതല്ല. ഉള്ളത് വെളിപ്പെടുത്തി എന്നേയുള്ളു. അത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് പറഞ്ഞാണ് ഫിറോസ് സംസാരിച്ച് തുടങ്ങുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് അഖില്‍ മാരാര്‍ അതിലുള്ള മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് മനസിലാക്കി അവരെയൊക്കെ വിളിച്ചു. എന്നിട്ട് അതിനകത്ത് ഒരു സ്ട്രാറ്റര്‍ജി ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
കൂടെ നിന്നവര്‍ക്ക് അതിബുദ്ധി ഇല്ലാത്തത് കൊണ്ടും ഇദ്ദേഹം ബുദ്ധിമാനായത് കൊണ്ടുമാണ് പുള്ളി കപ്പടിച്ചത്. ഇതൊക്കെ നല്ലതാണ്. പക്ഷേ എത്തിക്‌സ് വിട്ട് കളിക്കരുത്. സത്യം പറഞ്ഞാല്‍ അയാള്‍ ശത്രുവാകില്ല. അത് അഖില്‍ മാരാര്‍ക്കും മനസിലാകുമെന്നാണ് വിശ്വസിക്കുന്നത്. ഇതിന് പിന്നാലെ അഖിലിന്റെ വീഡിയോയ്ക്കുള്ള മറുപടിയും ഫിറോസ് പറഞ്ഞിരിക്കുകയാണ്.
ടിആര്‍പിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണാണ് ചാനലിന് ഏറ്റവും ലാഭം നേടി കൊടുത്തതെന്ന് അഖില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് തെറ്റായ ധാരണയാണെന്നാണ് ഫിറോസ് പറയുന്നത്. കാരണം ടിആര്‍പി യെ അടിസ്ഥാനമാക്കിയാണ് പരസ്യം വരുന്നത്. പരസ്യത്തിലൂടെ കിട്ടുന്നത് തന്നെയാണ് ലാഭം. ടിആര്‍പി കൂടുന്ന പരിപാടിയ്‌ക്കേ അത് കിട്ടുകയുള്ളുവെന്നും താരം വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീസണ്‍ നാലാമത്തേതാണ്. അതിലെ എല്ലാ മത്സരാര്‍ഥികളും കണ്ടന്റ് നല്‍കിയവരാണ്. പ്രത്യേകിച്ച് റോബിന്‍ ക്രിയേറ്റ് ചെയ്ത ഗെയിം മനോഹരമായത് പോലെ ബാക്കിയെല്ലാവരും നന്നായി കളിക്കാന്‍ അറിയാവുന്നവരായിരുന്നു. അതുകൊണ്ട് റേറ്റിങ്ങ് അവര്‍ക്ക് കിട്ടിയെന്ന് പറയാം.
നാലാം സീസണിലും ലൈവ് സ്ട്രീമിങ് ഉണ്ടായിരുന്നു. ഓരോ സീസണ്‍ കഴിയുംതോറും ബിഗ് ബോസ് കാണുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്നിട്ടും അഞ്ചാം സീസണിന് റേറ്റിങ് കുറവായിരുന്നു. അത് മത്സരാര്‍ഥികളുടെ കുറവ് തന്നെയാണെന്നും റേറ്റിങ്ങിനെ പറ്റി അഖില്‍ പറഞ്ഞത് ശുദ്ധ അസബന്ധമാണെന്നും ഫിറോസ് ചൂണ്ടി കാണിക്കുന്നു.
ബിഗ് ബോസ് നാലിന് ശേഷം വിവാദമുണ്ടായെങ്കില്‍ അഞ്ചിന് അതില്ലായിരുന്നു. കാരണം ഷോ യില്‍ വന്ന് പോകുന്നത് മാനവും മര്യാദയും ഉള്ളവരാണെന്നും അഖില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുപോലൊരു ഷോ യില്‍ വരുന്നവരെ പറ്റി അങ്ങനെ പറയുന്നത് ശരിയാണോന്നാണ് ഫിറോസ് ചോദിക്കുന്നത്.


Click it and Unblock the Notifications











