twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക് ഡൗണില്‍ 8.5 കോടി കാഴ്ചക്കാരെ കിട്ടി! ടെലിവിഷന്‍ റേറ്റിംഗില്‍ റെക്കോര്‍ഡ് തിരുത്തി രാമായണം

    |

    രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ, സീരിയലുകള്‍, മറ്റ് ടെലിവിഷന്‍ പരിപാടികളുടെയെല്ലാം ഷൂട്ടിങ് അവതാളത്തിലായി. ഇതോടെ വീടുകൡ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലുള്ള ആളുകള്‍ സമയം ചിലവഴിക്കാന്‍ വഴികള്‍ തേടി നടക്കുകയായിരുന്നു. ഈ സമയത്താണ് പഴയ പല ഹിറ്റ് പരിപാടികളും പുനഃസംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.

    ഒടുവില്‍ ദൂരദര്‍ശന്‍ തന്നെ ചരിത്രം തിരുത്തി കുറിച്ചു. ഒരു കാലത്ത് ടെലിവിഷന്‍ റേറ്റിങില്‍ ചരിത്രം രചിച്ച ദൂരദര്‍ശനിലെ രാമായണം ആണ് രണ്ടാമതും സംപ്രേക്ഷണം ചെയ്തത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമായണം റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് നേടിയത്. പരിപാടി സംപ്രേക്ഷണം ചെയ്ത ആദ്യ രണ്ട് ദിവസങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കാണ് പുറത്ത് വന്നത്.

    ramayanam

    ശനിയാഴ്ച രാവിലെയായിരുന്നു ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. 3.4 കോടി ആളുകളായിരുന്നു ഈ എപ്പിസോഡ് കണ്ടത്. തൊട്ടടുത്ത ദിവസം വൈകിട്ട് സംപ്രേക്ഷണം ചെയതപ്പോള്‍ 5.1 കോടി കാഴ്ചക്കാരായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നല്ല റേറ്റിംഗാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    ഷോ രണ്ടാമതും ആരംഭിച്ചത് മുതലുള്ള കാഴ്ചക്കാരുടെ നിരക്കിലുള്ള വളര്‍ച്ചയെ കുറിച്ചുള്ള കണക്കുകള്‍ അടുത്ത വ്യാഴാഴ്ച ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. 1980 കളിലായിരുന്നു ദൂരദര്‍ശനില്‍ രാമായണവും മഹാഭാരതവുമടക്കമുള്ള പരമ്പരകള്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. വീടുകളില്‍ ആളുകള്‍ വെറുതേ ഇരുന്ന സാഹചര്യം വന്നപ്പോഴാണ് പഴയ പരമ്പരകള്‍ വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം മുഴങ്ങിയത്.

     shakithiman

    പ്രേക്ഷകരുടെ ആവശ്യം വന്നതോടെ പരമ്പരകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള സമ്മതം അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. വര്‍ഷമേത്ര കഴിഞ്ഞാലും ഇന്നും പഴയ പരിപാടികളോട് ആളുകള്‍ക്കുള്ള ഇഷ്ടം വ്യക്തമാവുകയാണ്. അടുത്ത ദിവസങ്ങളില്‍ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കൂടുതല്‍ പ്രേക്ഷകരെ ലഭിച്ച കാര്യം അറിയാന്‍ കഴിയും.

    അതേ സമയം രാമായണവും മഹാഭാരതവും പോലെ തൊണ്ണൂറുകളില്‍ ഏറ്റവുമധികം ആരാധക പിന്തുണ ഉണ്ടായിരുന്ന ശക്തിമാനും വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം ആരാധകരില്‍ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല ചാണക്യന്‍, ശ്രീമാന്‍ ശ്രീമതി, തുടങ്ങി ജനപ്രിയ പരമ്പരകളും തിരിച്ച് കൊണ്ട് വരണമെന്നാണ് ആവശ്യം.

    English summary
    Again Hit Popular Indian Mythological Serial Ramayanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X