വല്ലാത്തൊരു അവസ്ഥയായിരുന്നു! ശ്വാസമെടുക്കാന്‍ വരെ ബുദ്ധിമുട്ടി! ഇപ്പോള്‍ നല്ല മാറ്റമുണ്ടെന്നും ലക്ഷ്മി പ്രമോദ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് ലക്ഷ്മി പ്രമോദ്. അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയ ലോകത്ത് സജീവമാണ്. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ഇവര്‍. യൂട്യൂബ് ചാനലിലൂടെയായിരുന്നു എല്ലാം പങ്കിടാറുള്ളത്. ഇടക്കാലത്ത് ചാനലില്‍ വീഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. നാളുകള്‍ക്ക് ശേഷമായി ബ്രേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് ലക്ഷ്മി എത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്ന് പോവുകയായിരുന്നു ഞങ്ങളെല്ലാം. ഒന്നിന് പിന്നാലെ ഒന്നൊന്നായി ആശുപത്രി കേസുകളായിരുന്നു. ആദ്യം മകളായിരുന്നു ആശുപത്രിയില്‍ കയറിയത്. പിന്നാലെയായി ഞാനും പോയി. ദിവസങ്ങളെടുത്താണ് ഞങ്ങള്‍ ഓക്കെയായതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ആശുപത്രിയിലായിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അവര്‍ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിവരിച്ചത്. നാല് ദിവസമായി ആശുപത്രിയിലാണ്. എന്താണ് കാരണമെന്നറിയാതെയാണ് ഇത്തവണ വന്നത്. മാറി വരാന്‍ സമയമെടുക്കും. എന്നാലും നോര്‍മലാവാനുള്ള ശ്രമത്തിലാണ് ഞാന്‍ എന്നായിരുന്നു ലക്ഷ്മി കുറിച്ചത്. മുഖത്തായിരുന്നു ആദ്യം ചൊറിഞ്ഞ് തടിച്ചത്. പിന്നീടത് ശരീരം മുഴുവനുമായി. മരുന്ന് എടുക്കുമ്പോള്‍ മാത്രം കുറയുന്ന അവസ്ഥയായിരുന്നു. അടുത്ത ദിവസം വീണ്ടും വന്നപ്പോഴാണ് ആശുപത്രിയിലേക്ക് വീണ്ടും പോയത്. അലര്‍ജി പ്രശ്‌നം കാരണം ശ്വാസമെടുക്കാന്‍ വരെ ബുദ്ധിമുട്ടുകയായിരുന്നു. ബ്ലഡ് ടെസ്റ്റിലൂടെയായിരുന്നു അലര്‍ജി പ്രശ്‌നങ്ങളാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ലായിരുന്നു. ശരീരം ക്ഷീണിച്ചതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ്. വൈകാതെ ആരോഗ്യം പഴയത് പോലെയാവുമെന്നാണ് പ്രതീക്ഷ.

Lekshmi Pramod new post
Photo Credit: Lekshmi Pramod / Instagram

മുഖത്തെ പാടുകളൊക്കെ കുറഞ്ഞു. ഇപ്പോള്‍ നല്ല മാറ്റമുണ്ട്. ബ്ലഡിലെയും യൂറിനിലെയും ഇന്‍ഫക്ഷന്‍ കുറഞ്ഞെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇനി ആന്റിബയോട്ടിക്കുകള്‍ തുടങ്ങുകയാണ്. പെട്ടെന്ന് തന്നെ എല്ലാം മാറുമെന്ന് കരുതുന്നു. അഞ്ചാം ദിവസത്തെ അവസ്ഥ ഇങ്ങനെയാണെന്നും ലക്ഷ്മി കുറിച്ചിരുന്നു. എന്നെ കാണാതിരുന്നപ്പോള്‍ അന്വേഷണവുമായി എത്തിയവരോടെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഞങ്ങളോടൊപ്പമുണ്ടാവണം എന്നും ലക്ഷ്മി കുറിച്ചിരുന്നു.

പ്രണയ വിവാഹത്തിലൂടെയായിരുന്നു അസറും ലക്ഷ്മിയും ഒന്നായത്. ഒരേ സ്‌കൂളിലായിരുന്നു ഇരുവരും പഠിച്ചത്. സ്‌കൂളിലെ ഹിന്ദി ടീച്ചറായിരുന്നു ലക്ഷ്മിയുടെ അമ്മ. ആനുവല്‍ ഡേ സമയത്തായിരുന്നു അസര്‍ ലക്ഷ്മിയുടെ കൂട്ടുകാരിയെ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാല്‍ ആ ലവ് ലെറ്റര്‍ ആളുമാറി ലക്ഷ്മിക്കായിരുന്നു കിട്ടിയത്. സ്‌കൂള്‍ ലീഡറായിരുന്നു താരം. അസറാവട്ടെ, സ്‌കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളിയും. കത്തുകളൊക്കെ പിടികൂടിയതോടെയായിരുന്നു പ്രണയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അതോടെയാണ് അസറുമായുള്ള കോണ്ടാക്റ്റ് നഷ്ടമായത്. പിന്നീട് ഗള്‍ഫിലേക്ക് പോവുകയായിരുന്നു അസര്‍.ആ സമയത്തൊരു പ്രണയമുണ്ടായിരുന്നുവെങ്കിലും എന്തോ വിവാഹത്തിലെത്തിയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരും ഫേസ്ബുക്കിലൂടെ കണ്ടുമുട്ടുന്നത്. അങ്ങനെയാണ് പഴയ ഇഷ്ടം വീണ്ടും പറയുന്നത്. വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു ലക്ഷ്മി. അമ്മയ്ക്ക് പിന്നാലെയാണ് മകളും അഭിനയ മേഖലയില്‍ താല്‍പര്യം കാണിക്കുന്നത്. അവസരം വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് മകനെത്തിയത്. ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന സന്തോഷം സോഷ്യല്‍മീഡിയയിലൂടെ ലക്ഷ്മി അറിയിച്ചിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X