നിങ്ങള്‍ മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്‍
അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹബന്ധം തകര്‍ന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നിറയെ. ഇരുവരുടെയും വിവാഹം കഴിഞ്ഞ സമയത്ത് നടി ജീജ സുരേന്ദ്രനും ഇതേ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഈ ബന്ധം ഉപേക്ഷിച്ച് നിങ്ങള്‍ മൂന്നാമതൊരു വിവാഹത്തിന് നില്‍ക്കരുതെന്ന് ജീജ പറഞ്ഞത് ആദിത്യന്‍ വലിയ പ്രശ്‌നമാക്കിയിരുന്നു. ആ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.
'സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടു പേരുടേയും അമ്മ ഞാനായിരുന്നു. അഞ്ഞൂറിന് മുകളില്‍ എപ്പിസോഡ് അത് പോയി. ഞങ്ങള്‍ വളരെയധികം ആഘോഷിച്ച ലൊക്കേഷനാണ്. പക്ഷേ നിങ്ങള്‍ രണ്ട് പേരുടെയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ രണ്ട് ആള്‍ക്കാരെ വിവാഹം ചെയ്തു. ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടെന്ന് വെച്ചപ്പോഴും ആദിത്യനെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്.

ഇനി സിനിമ, സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യ ഘടകമാണ് എന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് മറുപടിയായിട്ടാണ് തന്റെ ആദ്യ ഭാര്യയെ ജീജയാണ് അഭിനയിക്കാന്‍ കൊണ്ട് പോയതെന്നുള്ള കാര്യം വെളിപ്പെടുത്തിയത്.
ഏറ്റവും മനോഹരിയായി സനിഹ യാദവ്, നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു
എന്റെ ഭാര്യയെ കൊണ്ടു പോയി അഭിനയിപ്പിച്ചത് ഇവരാണ്. എനിക്കിവിടെ അഭിനയിക്കേണ്ട കാര്യമില്ല. 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു വൃത്തികെട്ട മുഖമാണ് ഇവര്‍. അമ്പിളിക്ക് പേടി കാണും, ഞാന്‍ പേടിക്കത്തില്ല. രണ്ട് വര്‍ഷമായിട്ട് ഞാന്‍ ഒരും സംവിധായകരെയും വിളിക്കാറില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരേയെന്നായിരുന്നു അന്ന് ആദിത്യന്‍ മറുപടി നല്‍കിയത്.


Click it and Unblock the Notifications