For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സ്ത്രീ പുനര്‍വിവാഹിതയാവുന്നത് ആദ്യമാണോ? വിവാഹത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അപ്‌സര

  |

  നടി അപ്‌സര രത്‌നാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നവംബര്‍ ഇരുപത്തിയൊന്‍പതിന് ആയിരുന്നു അപ്‌സര വിവാഹിതയായത്. സീരിയല്‍ ലോകത്ത് നിന്നുള്ള പ്രമുഖരടക്കം പങ്കെടുത്ത വിവാഹത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. അപ്‌സരയുടെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ നടിയ്ക്ക് ഒരു കുഞ്ഞുണ്ടെന്ന തരത്തിലും വാര്‍ത്ത വന്നു. എന്നാല്‍ അത് തന്റെ കുഞ്ഞല്ലെന്നും സഹോദരിയുടേത് ആണെന്നുമൊക്കെ വിശദീകരണം നല്‍കി കൊണ്ടാണ് അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും രംഗത്ത് വന്നത്.

  നെഗറ്റീവ് വാര്‍ത്തകളോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് അഭിപ്രായം തുറന്ന് പറയാനൊരു കാരണമുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ലോകത്ത് ആദ്യമായിട്ടാണോ ഒരു സ്ത്രീ പുനര്‍വിവാഹിതയാവുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് ചിലരുടെ മാനസിക പ്രശ്‌നമാണെന്നുമൊക്കെ നടി പറയുന്നു. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് അപ്‌സര വിഷയത്തില്‍ പ്രതികരിച്ചത്.

  സ്‌ക്രീനില്‍ കാണുന്നതിനെക്കാളും തടി കൂടുതല്‍ തോന്നുന്ന ശരീരപ്രകൃതമാണ് തന്റേത് എന്നാണ് അപ്‌സര പറയുന്നത്. അത് മുന്‍നിര്‍ത്തിയാണ് പലരും എന്റെ പ്രായത്തെ കുറിച്ച് കണക്കാക്കുന്നത്. ചിലര്‍ അതുമായി ബന്ധപ്പെടുത്തി മോശമായി കമന്റിടാറുണ്്. ഓരോരുത്തരുടെയും കാഴ്ചപാടുകളാണ് നെഗറ്റീവ് കമന്റുകളില്‍ നിന്നും പ്രതിഫലിക്കുന്നതെന്നാണ് നടി പറയുന്നത്. ഒരാളെ അഭിസംബോധന ചെയ്യുമ്പോഴും നമ്മള്‍ ശ്രദ്ധിക്കണമെന്ന് കൂടി നടി സൂചിപ്പിക്കുന്നു. ചേട്ടാ, ചേച്ചീ എന്നൊക്കെ വിളിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല.

  ആര്യയുടെ മുന്‍ഭര്‍ത്താവ് വിവാഹിതനായി; പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, രണ്ടാൾക്കും ആശംസയുമായി ആര്യ

  പൊതുവേ ഇത്തരം കാര്യങ്ങള്‍ അധികം മനസിലേക്ക് എടുക്കാത്ത ഒരാളാണ് ഞാന്‍. ഒരാളുടെ കാഴ്ചയിലോ ഭംഗിയിലോ ആകാര വടിവോ മാനദണ്ഡമാക്കിയോ അല്ല വ്യക്തിത്വത്തെ അളക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. ചില കാഴ്ചപ്പാടുകള്‍ മാറേണ്ടതാണ്. എങ്കിലും പെട്ടെന്ന് തന്നെ മാറണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ല. മാറണമെന്ന് സ്വയം തോന്നുകയാണ് വേണ്ടത്. നെഗറ്റീവ് കാര്യങ്ങള്‍ അവഗണിച്ച് പോസിറ്റീവായി പോവുകയാണ് തന്റെ ശീലമെന്നും അപ്‌സര സൂചിപ്പിക്കുന്നു.

  പൊട്ടിക്കരഞ്ഞ് നടി അപ്‌സര! വിവാഹം കഴിഞ്ഞ് ഷോ യിലേക്ക് വന്നതേ ഉള്ളു; എല്ലാവരും കൂടി കളിയാക്കിയതിൻ്റെ കാരണമിതാണ്

  വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ ഉണ്ടായ കാര്യവും നടി സൂചിപ്പിച്ചിരുന്നു. കുട്ടികളുടെ കാര്യം പരാമര്‍ശിച്ച് നെഗറ്റീവ് വാര്‍ത്തകളോടാണ് തങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വന്നത്. അതൊക്കെ അസത്യമായത് കൊണ്ടാണ് പ്രതികരിച്ചത്. ലോകത്ത് ആദ്യമായിട്ടല്ല ഒരു സ്ത്രീ പുനര്‍വിവാഹിതയാവുന്നത്. എന്റെയും ഭര്‍ത്താവിന്റെയും കുടുംബം ഒന്നിച്ചെടുത്ത തീരുമാനത്തിനൊടുവിലായിരുന്നു ഞങ്ങളുടെ വിവാഹം. ഇത്രയും ചിരിക്കുകയൊന്നും വേണ്ട, ഇത് ഒരു വര്‍ഷം തികയ്ക്കില്ല എന്നൊക്കെയുള്ള കമന്റുകളാണ് വിവാഹ ഫോട്ടോയ്ക്ക് താഴെ വന്നത്.

  എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍; ഭക്ഷണം തന്ന വ്യക്തിയെ കുറിച്ച് പാടാത്ത പൈങ്കിളി താരം സൂരജ് സണ്‍

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  ഇങ്ങനെയുള്ള കമന്റുകളില്‍ നിന്നും ചിലര്‍ക്ക് വല്ലാത്ത മനഃസുഖം കിട്ടാറുണ്ട്. അതൊരു തരം മാനസിക വൈകല്യമാണെന്ന് എനിക്ക് തോന്നുന്നത്. ഇത്തരം മനോഭാവം മാറാന്‍ സ്‌കൂളില്‍ നിന്ന് തന്നെ കുട്ടികളുടെ മനസിനെ പാകമാക്കണം. നമ്മളെ കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കുറിച്ച് കൂടി ചിന്തിക്കണമെന്നും അപ്‌സര പറയുന്നു. നടിയുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി മുതലിങ്ങോട്ട് അനേകം വേഷങ്ങള്‍ അപ്‌സര അവതരിപ്പിച്ച് കഴിഞ്ഞു.

  Read more about: actress serial marriage
  English summary
  Again Santhwanam Actress Apsara Opens Up About Negative Comments On Her Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X