»   » അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ? കള്ള ഉത്തരം പറയുന്നതിനെ കുറിച്ച് മമ്മൂട്ടി! സിനിമ കാണുന്നത് ഇതിനാണ്!!

അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ? കള്ള ഉത്തരം പറയുന്നതിനെ കുറിച്ച് മമ്മൂട്ടി! സിനിമ കാണുന്നത് ഇതിനാണ്!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കൈനിറയെ സിനിമകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര, തമിഴില്‍ പേരന്‍പ് എന്നീ സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമകള്‍. മലയാളത്തില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്നീ സിനിമകളുടെ ഷൂട്ടിംഗാണ് പകുതിയായിരിക്കുന്നത്.

    ദിലീപ് മീനൂട്ടിയെ കടത്തിവെട്ടുമോ? താരപുത്രിയ്ക്ക് പിന്നാലെ ദിലീപിന്റെയും ടിക് ടോക് പരീക്ഷണം, കാണാം!

    കാവ്യ മാധവന് ഉണ്ണി മുകുന്ദന്റെ ലൗ ലെറ്റര്‍! വിവാഹത്തോടെ സിനിമ നിര്‍ത്തി പോവരുതെന്ന് വിജയരാഘവന്‍!!!

    അണിയറയില്‍ മാമാങ്കം പോലെത്തെ ബിഗ് ബജറ്റ് ചിത്രങ്ങളും ചിത്രീകരണം ആരംഭിച്ചിരുന്നു. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇരുപതോളം സിനിമകളാണ് മമ്മൂക്കയുടേതായി വരാനിരിക്കുന്നത്. അതിനിടെ മഴവില്‍ മനോരമയിലെ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ മമ്മൂക്കയും എത്തിയിരുന്നു. അവതാകര്‍ ചോദിച്ച കള്ള ചോദ്യങ്ങള്‍ക്ക് അതുപോലെയുള്ള മറുപടിയായിരുന്നു മെഗാസ്റ്റാര്‍ കൊടുത്തിരിക്കുന്നത്. ഈ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

    'അയ്യപ്പന്‍' ദൈവത്തെ കുറിച്ചല്ല, പിന്നെയോ? യുദ്ധവും തന്ത്രവും കിടിലന്‍ ആക്ഷനുമായി അയ്യപ്പനെത്തും!

    മഴവില്‍ മനോരമയിലെ ചാറ്റ് ഷോ

    നക്ഷത്രത്തിളക്കം, നെവര്‍ ഹാവ് ഐ എവര്‍ എന്നിങ്ങനെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ചാറ്റ് ഷോ കളാണുള്ളത്. ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് നെവര്‍ ഹാവ് ഐ എവര്‍ എന്ന പ്രോഗ്രാമാണ്. അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. മോഹന്‍ലാല്‍, മമ്മൂട്ടി, നീരജ് മാധവ്, ടൊവിനോ തോമസ്, എന്നിങ്ങനെ മലയാളത്തിലെ ഒട്ടനവധി താരങ്ങള്‍ ഷോയില്‍ വന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതാരങ്ങളായ ആന്റണി വര്‍ഗീസും നിമിഷ സജയനുമായിരുന്നു പരിപാടിയിലെത്തിയിരുന്നത്.

    മമ്മൂട്ടി വന്ന എപ്പിസോഡ്

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ എത്തിയ എപ്പിസോഡില്‍ രസകരമായ ചോദ്യങ്ങളായിരുന്നു. ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ? ഉണ്ടെന്നായിരുന്നു ഉത്തരം. ഏതാണെന്ന് ചോദിക്കരുതെന്ന് പ്രത്യേകം താരം എടുത്ത് പറഞ്ഞിരുന്നു.

    സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള്‍ എടുക്കാറുണ്ടോ?

    ഉണ്ട്. ഇത് വളരെ വിശദമായി പറയേണ്ട ഒരു ഉത്തരമാണ്. അത് കൊണ്ട് ഞാന്‍ ഈ ചോദ്യം പിന്നത്തേക്ക് വെക്കുന്നുവെന്ന് താരം പറയുന്നു.

    ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ?

    ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. സിനിമ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി കാണുന്നതാണെന്നാണ് മമ്മൂട്ടി പറയുന്നത്.

    ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടോ?

    ഒരിക്കലുമില്ല. എന്റെ നമ്പര്‍ എല്ലാവര്‍ക്കും അറിയാം. ഞാന്‍ ആ നമ്പര്‍ മാറ്റുകയൊന്നുമില്ല. നമ്പര്‍ നോക്കി ഞാന്‍ ആരുടെയും ഫോണ്‍ എടുക്കുകയുമില്ല.

    അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ?

    അതിനുള്ള ഉത്തരം നേരിട്ട് പറയാമെന്നായിരുന്നു താരം പറഞ്ഞത്. കള്ള ചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നായിരുന്നു മറുപടി. മെഗാസ്റ്റാറിന്റെ മറുപടി കേട്ട് കൂട്ടച്ചിരിയായിരുന്നു അവിടെ ഉയര്‍ന്നത്.

    കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ?

    ഞാന്‍ സിനിമയില്‍ വരുമ്പോള്‍ തന്നെ ഒരുപാട് പ്രായമായിരുന്നു. അപ്പോ അങ്ങനെ എനിക്ക് തോന്നുന്ന ആരും ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ തന്നെ പത്ത് അറുപത് വയ്‌സ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പ്രായത്തില്‍ എന്ത് ക്രാഷ് തോന്നാനാണെന്നും മമ്മൂക്ക ചോദിക്കുന്നു.

    മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ ?

    എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഓരോരോ ടൂത്ത് ബ്രഷ് ഉണ്ട്. എല്ലാവരുടെയും കണ്ടാല്‍ അറിയാം. അങ്ങനെ മാറ്റി വെക്കേണ്ടി വന്നിട്ടില്ല. വളരെ ചെറുപ്പത്തില്‍ ടൂത്ത് ബ്രഷ് ആയിരുന്നില്ല. ഉമ്മിക്കരിയായിരുന്നു ഉപയോഗിച്ചിരുന്നത്. അത് മാറ്റി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ.. അത് സ്വന്തം വിരലായിരുന്നെന്നും താരം പറയുന്നു.

    ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ?

    തോന്നിയിട്ടുണ്ട്, അത് സിനിമയോടാണെന്നാണ് മമ്മൂട്ടി പറയുന്നത്.

    English summary
    Again viral on Mammootty's mass dialogue in Never Have I Ever

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more