ര​ഹസ്യമെല്ലാം അച്ഛൻ പൊട്ടിച്ചു; ആ ചോ​ദ്യം വരുമ്പോൾ ചെയ്യുന്നത്, വിവാഹം ആ​ഗസ്റ്റിൽ?; അഹാന പറയുന്നു

അഹാന കൃഷ്ണയുടെ പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള റൂമറുകൾ നിരവധി പ്രചരിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാ​ഗ്രഹകൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും പക്ഷെ ഇതുവരേയും പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാൽ അഹാനയുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിമിഷിന്റേയും കുടുംബത്തിന്റേയും സാന്നിധ്യമുണ്ടാകാറുണ്ട്.

മാത്രമല്ല കൃഷ്ണ കുമാർ തന്നെ നിമിഷുമായി മകളുടെ വിവാഹം തീരുമാനിച്ച് വെച്ചിരിക്കുകയാണെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു. ഈ വർഷം ആ​ഗസ്റ്റിൽ അഹാനയുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. അമ്മ സിന്ധുവിന്റെ ഒരു വ്ലോ​ഗിൽ അതുമായി ബന്ധപ്പെട്ടുള്ള സംസാരം നടന്നതോടെയാണ് വാർത്ത പടർന്നത്.

Ahaana Krishna Nimish Ravi

ഇപ്പോഴിതാ വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഹാന കൃഷ്ണ മറുപടി പറയുന്നു. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ​ഗോസിപ്പുകളെ കുറിച്ചും നടി സംസാരിച്ചു. കല്യാണം എന്നാണെന്ന ചോദ്യം കേട്ടാൽ തന്നെ അമ്മു അവിടെ നിന്ന് മുങ്ങാൻ നോക്കും. അതൊക്കെ എപ്പോഴെങ്കിലും നടക്കുമെന്നാണ് മറുപടി പറയാറ് അനിയത്തി ഹൻസികയാണ് ആദ്യം മറുപടി പറഞ്ഞത്.

വിവാഹവുമായി ബന്ധപ്പട്ട കാര്യങ്ങളെ കുറിച്ച് നിങ്ങൾ ഒളിപ്പിച്ച് വെച്ചതെല്ലാം അച്ഛൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പൊളിച്ചല്ലോയെന്ന് വീണ ചോദിച്ചപ്പോൾ അഹാനയാണ് മറുപടി പറഞ്ഞത്. അച്ഛൻ പറഞ്ഞത് എന്നെങ്കിലും നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചാണ്. ആ​ഗസ്റ്റിൽ എന്റെ വിവാഹം ഉണ്ടാകുമെന്നത് വെറും റൂമർ മാത്രമാണെന്നും അഹാന പറഞ്ഞു.

ഒരുമിച്ച് മ്യൂസിക്ക് വീഡിയോയിൽ പ്രവർത്തിച്ചപ്പോഴാണ് നിമിഷിനെ അഹാന പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം ശക്തമായി പ്രണയമായി. നിമിഷ് ഇന്ന് തെന്നിന്ത്യയിലെ ടോപ്പ് ഫൈവ് സിനിമാട്ടോ​ഗ്രാഫറിൽ ഒരാളാണ്. ലൂക്ക അടക്കമുള്ള സിനിമകൾ അഹാനയുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ ഒരു കാരണവും നിമിഷാണ്. ഇതെല്ലാം പങ്കുവെയ്ക്കുന്നതിന് ഒപ്പം താൻ ഭക്ഷണപ്രിയയായതിന്റെ കാരണവും അഹാന വെളിപ്പെടുത്തി.

കുക്കിങ് എന്ന് ആലോചിക്കുമ്പോഴേ എനിക്ക് തലകറങ്ങും. എഡിറ്റിങിന്റെ കാര്യത്തിൽ ഒരു നേക്കുണ്ടെങ്കിലും കുക്കിങിന്റെ കാര്യത്തിൽ എനിക്ക് അതില്ല. പക്ഷെ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഭയങ്കര നേക്കാണ്. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന സ്വഭാവം ജനിച്ച് വന്നപ്പോൾ തൊട്ട് എനിക്കുണ്ട്.

Ahaana Krishna Nimish Ravi

ഞാൻ ജനിച്ച അന്ന് ആദ്യമായി അമ്മയുടെ പാല് കുടിക്കുന്നത് കണ്ട് അമ്മയും അച്ഛനും കണ്ണ് തള്ളി ഇരുന്നു. ഈ കൊച്ച് എന്താണ് ഇങ്ങനെ പാല് കുടിക്കുന്നത്. വല്ല പട്ടിണിയും കിടന്നിട്ടാണോ പുറത്തേക്ക് വന്നത് എന്ന് വ​രെ അവർ ചിന്തിച്ചു. അത്ര ആർത്തിയോടെയായിരുന്നു ഞാൻ പാല് കുടിച്ചിരുന്നത്. കുഞ്ഞിലെ തൊട്ട് എനിക്ക് ഭക്ഷണം തരുന്ന കാര്യത്തിൽ അമ്മയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. എല്ലാം ഞാൻ ചോദിച്ച് വാങ്ങി കഴിക്കുമായിരുന്നു.

എന്റെ കുട്ടിക്കാലത്തെ ഫോട്ടോകൾ കണ്ടാൽ എല്ലാവർക്കും അത് വ്യക്തമായി മനസിലാകും. ഒരു ബോൾ പോലെയായിരുന്നു ഞാൻ. ഭക്ഷണം കുഞ്ഞിലെ മുതൽ ഭയങ്കര ഇഷ്ടമാണ്. എന്ത് തന്നാലും ഞാൻ കഴിക്കും. ഒരു വയസിൽ ഒരു ബിരിയാണി ഞാൻ മുഴുവൻ കഴിച്ചുവെന്നത് തള്ളായി തോന്നുമെങ്കിലും അത് സത്യമാണ്. അമ്മയാണ് എന്നോട് പറഞ്ഞത്.

ഒരു ഫുഡിനോടും എനിക്ക് പരാതിയില്ലായിരുന്നു. ആരുടെ വീട്ടിൽ പോയാലും വിശക്കുന്നുവെന്ന് പറഞ്ഞ് ആ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിക്കുമായിരുന്നു. ഫുഡ് പണ്ടേ ഹരമാണ്. ആസ്വാ​ദിച്ചല്ലാതെ കഴിക്കാൻ എനിക്ക് അറിയില്ല. ഫുഡ് ആസ്വ​ദിച്ച് കഴിക്കാൻ പറ്റുന്നതും ഒരു ഭാ​ഗ്യമാണന്നും അഹാന പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X