അഞ്ചാറ് വർഷമായി കിട്ടുന്ന ഹേറ്റ്, തകർന്ന് തരിപ്പണമായി അച്ഛനെ കണ്ടത് അന്ന്, ഈ സ്നേഹം അർഹിക്കുന്നു; അഹാന

കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. നടന്റെ രാഷ്ട്രീയം എന്നും ഒരു ചർച്ച വിഷയമായിരുന്നു. അതുകൊണ്ട് തന്നെ കൃഷ്ണകുമാറിന് നിലപാടുകളുടെ പേരിൽ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. എന്നാൽ മകൾ ​ദിയയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കളത്തിൽ ഇറങ്ങി രണ്ടും കൽപ്പിച്ച് പോരാടുന്ന ഒരു അച്ഛനെയാണ് മലയാളികൾ കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് കൃഷ്ണകുമാറിലെ വ്യക്തിയെ മലയാളികൾ മനസിലാക്കിയതും സ്നേഹിക്കാൻ തുടങ്ങിയതും.

ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ മൂത്ത മകൾ അഹാന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇപ്പോൾ മലയാളികൾ അച്ഛന് നൽകുന്ന സ്നേഹം അദ്ദേ​ഹം അർഹിക്കുന്നതാണെന്ന് അഹാന പറഞ്ഞു. അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ എനിക്ക് അറിയില്ല.

Ahaana Krishna Krishna Kumar
Photo Credit: Ahaana Krishna / Instagram

പക്ഷെ അണ്ടർ​ഗ്രൗണ്ടിലൂടെ കാര്യങ്ങൾ ചെയ്ത് അച്ഛനോടുള്ള സ്നേഹം കാണിക്കാനെ എനിക്ക് അറിയൂ. കാല് മസാജ് ചെയ്ത് കൊടുക്കാൻ അച്ഛൻ ആവശ്യപ്പെടാറുണ്ട്. പക്ഷെ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഓസിയയേയോ ആരെയെങ്കിലും വിളിച്ച് ഞാൻ ചെയ്ത് കൊടുക്കും. എനിക്ക് മടിയാണ് ചെയ്യാൻ. അച്ഛന് വേണ്ട കാര്യങ്ങൾ ഞാൻ എങ്ങനെയും എത്തിച്ച് കൊടുക്കും. അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം വരുന്ന ഒരു ഓർമയുണ്ട്.

നമ്മൾ മരിക്കാൻ ആകുമ്പോൾ അവസാനത്തെ ഏഴ് മിനിറ്റിൽ നമ്മുടെ മനസിൽ തങ്ങി നിൽക്കുന്ന കാര്യം എന്നൊക്കെ പറയുന്നതിൽ ഉൾപ്പെടുത്താവുന്ന ഓർമയാണത്. പണ്ട് എനിക്ക് കണ്ണ് കാണില്ലായിരുന്നു. പവറുള്ള ​‌​ഗ്ലാസാണ് ഉപയോ​ഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ പതിനഞ്ച്, പതിനാറ് വയസുള്ളപ്പോൾ മുതൽ എനിക്കുള്ള ​ആ​ഗ്രഹമായിരുന്നു കണ്ണിന് ലാസിക്ക് സർജറി ചെയ്യുക എന്നത്.

അങ്ങനെ സർജറി ചെയ്യാനുള്ള പ്രായത്തിൽ ഞാൻ എത്തിയപ്പോൾ തന്നെ തിരുനെൽവേലിയിലെ ഒരു ആശുപത്രിയിൽ സർജറിക്കായി പോയി. അച്ഛനാണ് എനിക്കൊപ്പം വന്നത്. അമ്മയ്ക്ക് ലേസർ എന്നൊക്കെ കേട്ടാൽ ഭയമാണ്. മാത്രമല്ല കണ്ണ് കുത്തികീറിയുള്ള കലാപരിപാടികളോടും അമ്മയ്ക്ക് എതിർപ്പായിരുന്നു. അച്ഛനും അമ്മയും നല്ല കാഴ്ച ശക്തിയുള്ളവരാണ്.

അതുകൊണ്ട് തന്നെ മക്കൾക്ക് കാഴ്ചയില്ലെന്നത് അവരെ വിഷമിപ്പിച്ചിരുന്നു. ചെക്കപ്പ് ചെയ്തിട്ടാണ് സർജറി ചെയ്യാൻ പറ്റുമോ ഇല്ലയോയെന്ന് പറയാൻ കഴിയൂവെന്ന് പറഞ്ഞിരുന്നു. അങ്ങനെ ചെക്കപ്പ് കഴിഞ്ഞു. അന്ന് ഒരു ലക്ഷം രൂപ കൊടുത്ത് അച്ഛനെ സഹായിച്ചത് ഒരു സുഹൃത്താണ്. അത്രയും പണം എടുക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് അന്ന് ഇല്ലായിരുന്നു.

Ahaana Krishna Krishna Kumar
Photo Credit: Ahaana Krishna / Instagram

ഞാനും അച്ഛനും വളരെ പ്രതീക്ഷയിലായിരുന്നു. പക്ഷെ ചെക്കപ്പ് കഴിഞ്ഞപ്പോൾ വളരെ ഡെയ്‍ഞ്ചറാസാണെന്നും ഇപ്പോഴത്തെ ടെക്നോളജി ഉപയോ​ഗിച്ച് സർജറി നടത്താൻ പറ്റില്ലെന്നും ഡോക്ടർ പറഞ്ഞു. അത് കേട്ടതോടെ എനിക്ക് ആകെ ഷോക്കായി. ഇപ്പോൾ തലകറങ്ങി വീഴുമെന്ന അവസ്ഥയിലായിരുന്നു ഞാൻ. പൊതുവെ എല്ലാ പ്രശ്നങ്ങളേയും നേരിടുന്ന അച്ഛൻ തകർന്ന് തരിപ്പണമായി നിൽക്കുന്നത് അന്ന് ഞാൻ കണ്ടു.

മാത്രമല്ല എനിക്ക് കൊടുക്കാൻ പറ്റുന്ന എന്തെങ്കിലും ആയിരുന്നേൽ ഞാൻ കൊടുത്തേനെയെന്നും അച്ഛൻ പറഞ്ഞു. അത് കേട്ടപ്പോഴാണ് എന്റെ സങ്കടം മാറിയത്. ഭൂമിയിൽ അങ്ങനൊരു വാക്ക് നമ്മുടെ മാതാപിതാക്കളല്ലാതെ മറ്റാരും പറയില്ല. അച്ഛൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം കഴിഞ്ഞ് അ‍ഞ്ച്, ആറ് വർഷമായി നിരന്തരമായി തെറി വിളികൾ കേൾക്കുകയായിരുന്നു.

ഫാമിലി ഫോട്ടോ ഇട്ടാൽ പോലും ചാണകം, സംഘി എന്നിങ്ങനെയുള്ള കമന്റുകൾ വരുമായിരുന്നു. അത് മാറിയതും ആളുകൾ അച്ഛനെ മനസറിഞ്ഞ് സ്നേഹിക്കുന്നതും കണ്ടത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ്. ആ സ്നേഹം അച്ഛൻ അർഹിക്കുന്നതാണെന്നുമാണ് അഹാന പറഞ്ഞത്. അച്ഛനായി പിറന്നാൾ ആഘോഷം ഒരുക്കാൻ മുന്നിൽ നിന്നതും അഹാനയാണ്.

More from Filmibeat

Read more about: ahaana krishna krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X