സോഷ്യൽ മീഡിയയിലെ റാണി, പക്ഷെ സിനിമാ സെറ്റിൽ...; പ്രശ്നമുണ്ടാക്കാനാകില്ലെന്ന് അറിഞ്ഞിട്ടാണെന്ന് അഹാന
സോഷ്യൽ മീഡിയ അഹാന കൃഷ്ണയുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്. പണം, പ്രശസ്തി എന്നിവയെല്ലാം അഹാനയെ തേടി വന്നത് ഇൻഫ്ലുവൻസറായതോടെയാണ്. എന്നാൽ സിനിമയായിരുന്നു അഹാനയുടെ വലിയ സ്വപ്നം. ഒരു മികച്ച നടിയായി അറിയപ്പെടണമെന്ന് അഹാന ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ സ്വപ്നം പൂർണമായും നടന്നില്ല. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അഹാന കൃഷ്ണ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ കരിയറിൽ ചെയ്തിട്ടുള്ളൂ.
തനിക്ക് സിനിമകളിൽ അവസരം കുറവാണെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് തുടക്ക കാലത്ത് അത്ര നല്ല അനുഭവങ്ങളുമായിരുന്നില്ല അഹാനയ്ക്ക്. ഇതേക്കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്ത് പ്രവർത്തിക്കുമ്പോൾ 90 ശതമാനം ആളുകളും നമ്മളോട് പെരുമാറുന്നത് നമ്മൾ എങ്ങനെയുള്ള വ്യക്തിയാണെന്ന് നോക്കിയല്ല. ഒരു വ്യക്തിയെന്ന നിലയിൽ നമ്മൾ എവിടെ നിൽക്കുന്നു എന്ന് അടിസ്ഥാനമാക്കിയായിരിക്കും.

നമ്മൾ എവിടെ നിൽക്കുന്നു, എത്രത്തോളം സക്സസ്ഫുൾ ആണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് മിക്കവരും നമ്മളോട് സംസാരിക്കുകയും ട്രീറ്റ് ചെയ്യുകയും ചെയ്യുക. തുടക്കത്തിൽ കുറച്ച് മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. നമ്മളെ ബഹുമാനിക്കാതിരിക്കുന്ന സാഹചര്യം. നമ്മൾ ഒരു സ്റ്റാർ അല്ല, ഭയങ്കരമായി പ്രശ്നമുണ്ടാക്കാനുള്ള ആധികാരികത നമ്മൾക്കില്ല എന്ന് മനസിലാക്കി അവർ അനാദരവോടെ നമ്മളെ ട്രീറ്റ് ചെയ്യുമെന്നും അഹാന കൃഷ്ണ പറഞ്ഞു.
നാൻസി റാണിയാണ് അഹാന ഒടുവിൽ നായിക വേഷം ചെയ്ത ചിത്രം. സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്ന് ആരോപണം വന്നിരുന്നു. പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നടി രംഗത്ത് വന്നു. ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങൾ അഹാന വെളിപ്പെടുത്തി. ഇതോടെ വിവാദം അവസാനിച്ചു. അന്തരിച്ച മനു ജെയിംസായിരുന്നു നാൻസി റാണിയുടെ സംവിധായകൻ.
2023 ൽ നാൻസി റാണി റിലീസ് ചെയ്യാനിരിക്കെ മനു ജെയിംസ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പിന്നീട് ഭാര്യ നെെന സിനിമയുമായി മുന്നോട്ട് നീങ്ങി. നാൻസി റാണിയുടെ പോസ്റ്റർ പോലും അഹാന കൃഷ്ണ പങ്കുവെച്ചില്ല. അഹാനയ്ക്ക് ഇത് ചിലപ്പോൾ ഒരു സിനിമ മാത്രമായിരിക്കും. എന്നാൽ എനിക്കും എന്റെ കൂടെ നിൽക്കുന്നവർക്കും ഇത് വെറുമാെരു സിനിമ മാത്രമല്ല. മനു ജീവൻ കൊടുത്ത പ്രൊജക്ടാണെന്നും നെെന പറഞ്ഞിരുന്നു.


Click it and Unblock the Notifications











