അഹാനയുടെ ഈഗോ ഹർട്ടായി, നിങ്ങളേക്കാൾ പ്രശസ്തയാണ്; മറ്റുള്ളവരെ അംഗീകരിക്കാൻ മടി: വിമർശിച്ച് അനുമോൾ ഫാൻസ്
ബിഗ് ബോസ് വിന്നറായ ശേഷം അനുമോൾ ആണ് സോഷ്യൽ മീഡിയയിലെ താരം. വലിയ ജനപിന്തുണ നേടിക്കൊണ്ട് ബിഗ് ബോസ് കപ്പ് നേടിയ അനുമോളെ ആരാധകർ പ്രശംസിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ബിഗ് ബോസ് ഹൗസിലെ ദിനങ്ങൾ അനുമോൾക്ക്. ചുറ്റും നിന്ന മത്സരാർത്ഥികളെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും അനുമോൾ മുന്നോട്ട് പോയി. അതേസമയം അനുമോളുടെ വിജയത്തിന് കാരണം പിആർ ആണെന്നും വാദമുണ്ട്. ടാസ്കുകളിലൊന്നും കാര്യമായ മികവ് പുലർത്തിയ ആളല്ല അനുമോൾ. എപ്പോഴും വഴക്കും ബഹളവുമായിരുന്നു അനുമോൾക്ക് കണ്ടന്റെന്ന് വാദമുണ്ട്.
കരഞ്ഞ് ബഹളം വെച്ച് ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് അനുമോൾ കണ്ടന്റാക്കി എന്നാണ് വിമർശനം. എന്നാൽ അനുമോൾക്കുള്ള ആരാധക പിന്തുണ അവഗണിക്കാവുന്നതല്ല. ടെലിവിഷൻ രംഗത്ത് ഇത്രയും ജനപ്രീതിയുള്ളവർ ഇന്ന് കുറവാണ്. ഇപ്പോഴിതാ ഇൻഫ്ലുവൻസറും നടിയുമായ അഹാന കൃഷ്ണയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് അനുമോളുടെ ആരാധകർ.

ഈയടുത്ത് അനുമോളെക്കുറിച്ച് ചോദിച്ചപ്പോൾ അഹാന നൽകിയ മറുപടിയാണിതിന് കാരണം. ബിഗ് ബോസിനെക്കുറിച്ച് ചോദിച്ചപ്പോൾ അനുമോളെ അറിയില്ലേയെന്നും ഒരാൾ അഹാനയോട് ചോദിച്ചു. എന്നാൽ അഹാനയ്ക്ക് ആളെ മനസിലായില്ല. അടി എന്ന സിനിമയിലുണ്ടായിരുന്നു, കുറേ പൂച്ചകളൊക്കെയുള്ള ചേച്ചിയല്ലേ. എനിക്കറിയാവുന്ന അനുമോൾ അതാണ്. ആ ചേച്ചിയാണോ എന്നാണ് അഹാന ചോദിച്ചത്.
അനുമോളെ അഹാനയ്ക്ക് അറിയാതിരിക്കാൻ വഴിയില്ലെന്നും അഹാന അഭിനയിക്കുകയാണെന്നുമാണ് വിമർശകർ പറയുന്നത്. ടെലിവിഷനിലും സോഷ്യൽ മീഡിയയിലും എപ്പോഴും കാണുന്ന മുഖമാണ് അനുമോളുടേത്. രണ്ട് പേരും തിരുവനന്തപുരത്ത് നിന്നുള്ള പ്രശസ്തർ. അഹാന അനുമോളെ അംഗീകരിക്കാൻ മടിക്കുന്നതാണെന്ന് ആരാധകർ വിമർശിക്കുന്നു.

നിന്നെക്കാളും ഫെയ്മസ് ആണ് അവൾ, ഗമ കാണിക്കാൻ പറഞ്ഞതാ, ഈഗോ ഹർട്ടായി, അയ്യോ പാവം അവൾക്ക് അറിയത്തില്ല അനുമോളെ, അവളുടെ ഒരു ജാഡ കണ്ടില്ലേ നിന്നെക്കാൾ ഫേയ്മസ് ആണ് അനുമോൾ, അനുമോളെ അറിയില്ലെന്ന് പറഞ്ഞത് വെറും പട്ടി ഷോ. സ്റ്റാർ മാജിക്ക് കണ്ടില്ലെങ്കിലും ഫോണിൽ റീൽ എങ്കിലും കണ്ടിട്ടുണ്ടാവും. ഇവളെക്കാൾ ഫേയ്മസ് ആണ് അനുമോൾ, അവളുടെ വീട്ടിൽ തന്നെ എത്ര യൂണിവേഴ്സ് ഉണ്ടെന്ന് അവൾക്ക് അറിയില്ല. അപ്പളാണ് അനുമോൾ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
അതേസമയം അഹാനയെ അനുകൂലിച്ചും കമന്റുകളുണ്ട്. അഹാനയ്ക്ക് പേര് അറിയുകയുണ്ടാകില്ല, പലർക്കും ബിഗ് ബോസിൽ വന്ന ശേഷമാണ് അനുമോളെ അറിയുന്നത്, അഹാന അറിയില്ലെന്ന് പറഞ്ഞത് സത്യമായിരിക്കുമെന്ന് ഇവർ പറയുന്നു. അതേസമയം ഇന്ന് പ്രശസ്തിയിൽ അഹാനയേക്കാളും മുകളിലാണ് അനുമോൾ. വീട്ടമ്മമാരുടെ പ്രിയങ്കരി.


Click it and Unblock the Notifications











