പാടാം, പക്ഷെ പാടി നശിപ്പിക്കരുത്, കഴിവുള്ള പാട്ടുകാർ കഷ്ടപ്പെടുന്നു; അഹാനയ്ക്കെതിരെ നെറ്റിസൺസ്
ആരാധകർക്കൊപ്പം ഏറെക്കുറെ അതേ അളവിൽ ഹേറ്റേഴ്സുമുള്ളവരാണ് അഹാന കൃഷ്ണയും സഹോദരിമാരും. ഇഷ്ടമില്ലാത്ത കുട്ടി തൊട്ടതെല്ലാം പ്രശ്നം എന്ന് പറയുന്നത് പോലെ ഇവർ എന്ത് ചെയ്താലും ചിലർക്ക് പ്രശ്നമാണ്. അഹാനയെ ഇഷ്ടപ്പെടാത്തവർക്ക് തങ്ങളുടേതായ കാരണങ്ങളുണ്ട്. എന്നാൽ ഇതൊന്നും അഹാന കാര്യമാക്കാറില്ല. നെഗറ്റീവ് കമന്റുകൾ ഡിലീറ്റ് ചെയ്ത് അഹാന തന്റെ വഴിക്ക് പോകും. എന്നാൽ അഹാനയെ ഇഷ്ടപെടാത്തവരുടെ വലിയൊരു കൂട്ടം തന്നെ റെഡിറ്റിലുണ്ട്. ഇവിടത്തെ ചർച്ചകൾ നീക്കം ചെയ്യാൻ അഹാനയ്ക്ക് കഴിയാറില്ല.
അഹാനയ്ക്ക് ഇത്രയും ഹേറ്റേഴ്സോ എന്ന് റെഡിറ്റിലെ ചർച്ചകൾ കണ്ടാൽ തോന്നിപ്പോകും. അഹാന പങ്കുവെച്ച പുതിയ സോങ് കവർ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ഒന്നാം കിളി രണ്ടാം കിളി എന്ന ഗാനത്തിന്റെ കവർ സോങ് ആണ് അഹാന പാടിയത്. പലർക്കും അഹാന പാടിയത് ഇഷ്‌ടപ്പെട്ടില്ല. പാട്ടുകാർക്ക് ലഭിക്കേണ്ട സ്പേസാണ് അഹാനയെ പോലുള്ളവർക്ക് ലഭിക്കുന്നതെന്നും പാടി പാട്ടിനെ നശിപ്പിക്കുകയുമാണെന്നാണ് വിമർശനം.

വലിയ വലിയ പാട്ടുകാർ കഴിവ് ഉണ്ടായിട്ടും റീച് കിട്ടാൻ വേണ്ടി കഷ്ടപെടുന്നു. .ഇവിടെ ചിലർ അതിന്റെ സംഗതികളും അതിലെ കയറ്റവും ഇറക്കവും ഒക്കെ തന്റെതായ രീതിയിൽ മാറ്റി നിഷ്പ്രയാസം പാടി റീൽ ഇടുന്നു. അവരുടെ ഡ്രസിംഗ് സെൻസും അതി ഭീകര എഡിറ്റിംഗും കൂടെ വീഡിയോഗ്രഫിയും കൂടെ ചേരുമ്പോൾ ഏവർക്കും, സ്വീകാര്യമാകുന്നു, ആ പാട്ടിന്റെ ഓറ അങ്ങ് കളഞ്ഞു, എന്തിനാണിങ്ങനെ പാടുന്നത് തുടങ്ങിയ കമന്റുകളുണ്ട്.
റെഡിറ്റിലേക്ക് വന്നാൽ ഇതിലും രൂക്ഷമായ വിമർശനങ്ങളാണ്. പാടാനുള്ള കഴിവില്ലെന്ന് ആരെങ്കിലും അഹാനയെ പറഞ്ഞ് മനസിലാക്കണം എന്നാണ് റെഡിറ്റ് യൂസേർസ് പറയുന്നത്. വല്ലാത്ത ആത്മവിശ്വാസം തന്നെ, പാടി ഒരു പാട്ട് നശിപ്പിക്കരുത്, എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications











