മുടക്കിയത് 94 ലക്ഷം, വരുമാനം ചോരാതെ നോക്കുന്നതിങ്ങനെ; ചെലവാക്കിയ തുക തിരിച്ചെടുക്കാനും അഹാനയുടെ പ്ലാൻ
അഹാന കൃഷ്ണയുടെ 30ാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് അഹാനയ്ക്ക് ആശംസകൾ അറിയിച്ചത്. അഹാനയുടെ വീട്ടുകാരും ഹൃദ്യമായ പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇരുപതുകൾ അവസാനിച്ചതിന്റെ വിഷമം അഹാനയ്ക്കുണ്ട്. ഈ വിഷയം മാറ്റാൻ ബിഎംഡബ്ല്യുവിന്റെ എക്സ് 5 കാർ അഹാന പിറന്നാളിന് സ്വയം സമ്മാനിച്ചു. 94 ലക്ഷമാണ് ഈ കാറിന്റെ വില. ഇത്രയും വിലപിടിപ്പുള്ള കാർ വാങ്ങാനുള്ള സാമ്പത്തിക ശേഷി അഹാനയ്ക്ക് ഉണ്ടോയെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.
സിനിമാ നടിയാണെങ്കിലും വിരലിൽ എണ്ണാവുന്ന സിനിമകളിലേ അഹാന ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ഈ സിനിമകളൊന്നും വലിയ ഹിറ്റുമല്ല. സോഷ്യൽ മീഡിയയാണ് അഹാനയുടെ പ്രധാന വരുമാന ശ്രോതസ്. ഇൻഫ്ലുവൻസറായ അഹാന നിരവധി പ്രൊഡക്ടുകളുടെ പരസ്യം ചെയ്യുന്നുണ്ട്. ഇന്ന് സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പം ഒരു ബിസിനസ് സംരഭവുമുണ്ട്.

അഹാനയുടെ വരുമാനം അധികം ചെലവഴിച്ച് പോകുന്നില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നുണ്ട്. മാതാപിതാക്കളുണ്ടാക്കിയ വീട്ടിലാണ് അഹാന കഴിയുന്നത്. വാടക വീടോ അപാർട്മെന്റോ എടുത്തിട്ടില്ല. മിക്ക ട്രിപ്പുകളും സ്പോൺസേർഡ് ആണ്. ചെലവിൽ ഇളവോ അല്ലെങ്കിൽ സൗജന്യ യാത്രയോ ലഭിക്കും. അഹാന വിവാഹിതയല്ല. ഡിപന്റൻസ് ഇല്ല. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം സ്വന്തമായി വരുമാനമുള്ളവർ. കൊളാബറേഷനിലൂടെ ഡ്രസുകളും ലഭിക്കുന്നു.
ഇഎംഐയോ മറ്റോ ഉണ്ടെങ്കിൽ അഹാനയ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും അതിനും സോഷ്യൽ മീഡിയ വഴി അഹാന പരിഹാരം കാണുന്നുണ്ടെന്നും വാദമുണ്ട്. ഈയടുത്താണ് ഇൻസ്റ്റഗ്രാമിൽ അഹാന എക്സ്ക്ലൂസീവ് കണ്ടന്റിനായി സബ്ക്രിപ്ഷൻ തുടങ്ങിയത്. 300 സബ്ക്രെെബേർസിനെ ലഭിച്ചാൽ പോലും ഒരു തുക അഹാനയ്ക്ക് ലഭിക്കും. ഇത് വഴി കാറിന് മുടക്കിയ തുകയെല്ലാം അഹാനയ്ക്ക് തിരിച്ച് പിടിക്കാവുന്നതേയുള്ളൂ എന്ന് നെറ്റിസൺസ് പറയുന്നു. അഹാനയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന അഭ്യൂഹമുണ്ട്. അങ്ങനെയെങ്കിൽ വിവാഹത്തിന്റെയും മറ്റും ഫോട്ടോകളും ദൃശ്യങ്ങളും എക്സ്ക്ലൂസീവ് കണ്ടന്റാകാനും സാധ്യതയുണ്ട്.

സാമ്പത്തിക അച്ചടക്കമുള്ളയാളാണ് അഹാന കൃഷ്ണ. വരുന്ന പണം കളയാതെ സേവ് ചെയ്യണമെന്ന് അഹാന സഹോദരിമാരെയും ഉപദേശിക്കാറുണ്ട്. മുൻനിര സിനിമാ താരത്തെ പോലും വെല്ലുന്ന ലെെഫ് സ്റ്റെെലാണ് അഹാന ഇന്ന് നയിക്കുന്നത്. സോഷ്യൽ മീഡിയയിലെ ജനശ്രദ്ധയാണ് ഇതിന് അഹാനയെ സഹായിച്ചത്. അഹാനയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
അഹാനയ്ക്ക് മാതാപിതാക്കൾ ഹൃദ്യമായ പിറന്നാളാശംസ നേർന്നിട്ടുണ്ട്. ആഹാനക്ക്, ഞങ്ങളുടെ അമ്മുവിന് ഇന്ന് 30 വയസ്സ്.. അമ്മുവിനോപ്പം ഞാനും, ഇന്ന് 30 താം പിറന്നാൾ ആഘോഷിക്കുന്നു. ആഹാന ജനിക്കുന്നത് വരെ ഞാൻ സിന്ധുവിന്റെ ഭർത്താവ് മാത്രമായിരുന്നു. അമ്മു ജനിച്ചപ്പോൾ ഞാനൊരു അച്ഛനായി. എന്നിലെ പിതാവ് ജനിച്ചു. ഇന്ന് ആഹാനയുടെ 30ാം പിറന്നാൾ ഒപ്പം എന്നിലെ അച്ഛന്റെ 30താം വർഷവും ഒരുമിച്ചാഘോഷിക്കുന്നു. ഈ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആരോഗ്യവും ആയുസ്സും തന്ന ദൈവത്തിനു നന്ദി എന്നാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കരിയറിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടനല്ല കൃഷ്ണ കുമാർ. അഹാനയ്ക്കും സിനിമാ രംഗത്ത് ശോഭിക്കാനായില്ല. എന്നാൽ സോഷ്യൽ മീഡിയ ഇവരുടെ ജീവിതം മാറ്റി മറിച്ചു. അഹാനയാണ് യൂട്യൂബ് ചാനൽ താരകുടുംബത്തിൽ ആദ്യം തുടങ്ങുന്നത്. പിന്നാലെ സഹോദരിമാരും മാതാപിതാക്കളുമെത്തി. ഇന്ന് ഇവരെല്ലാം ലക്ഷക്കണക്കിന് സബ്സ്ക്രെെബേർസ് ഉള്ള യൂട്യൂബേർസ് ആണ്. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ നായികയായി തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആശകൾ ആയിരം ആണ് ഇഷാനി നായികയായെത്തുന്ന ആദ്യ സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications