'എന്തിന് അവർക്ക് ലാഭമുണ്ടാക്കുന്നെന്ന് കരുതിക്കാണും, ആ പണം ഇങ്ങോട്ട് വരട്ടെ'; ദിയയുടെ നേട്ടം കണ്ടോ? ചർച്ചകൾ
സോഷ്യൽ മീഡിയ വഴി താരങ്ങളായി മാറിയവർ ഇന്ന് ഏറെയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയുള്ളവരാണ് കൃഷ്ണകുമാർ കുടുംബം. കൃഷ്ണകുമാറും മക്കളും ഭാര്യ സിന്ധു കൃഷ്ണയും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. എന്താണ് താര കുടുംബത്തെ ഇത്രത്തോളം ജനപ്രീതി ലഭിക്കാൻ തുണയ്ക്കുന്നതെന്ന് ചോദിച്ചാൽ ആരാധകർക്ക് പറയാനേറെയുണ്ട്. എപ്പോഴും പോസിറ്റീവ് എനർജി തരുന്നതാണ് ദിയ കൃഷ്ണയുടെയും അഹാന കൃഷ്ണയുടെയും സിന്ധു കൃഷ്ണയുടെയുമെല്ലാം വ്ലോഗുകളെന്നാണ് പലരും പറയാനുള്ളത്. കുടുംബത്തിന്റെ ഐക്യവും ജീവിതത്തെ നോക്കിക്കാണുന്ന രീതിയുമെല്ലാം ഇഷ്ടപ്പെടുന്നവർ ഏറെയാണ്.
അഹാന കൃഷ്ണ പങ്കുവെച്ച പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പീസ് ഓഫ് ഔർ ഹാർട്ട്, കീപ് ഗസ്സിംഗ് എന്ന വാചകത്തോടെയാണ് അഹാനയുടെ പോസ്റ്റ്. ഒരു കാര്യം വരാനുണ്ടെന്നും ആഗസ്റ്റ് 14 ന് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും പോസ്റ്റിലുണ്ട്. നിരവധി ഊഹങ്ങൾ അഹാനയുടെ പോസ്റ്റിന് വന്നിട്ടുണ്ട്. അഹാന കൃഷ്ണയുടെ എൻഗേജ്മെന്റ് ആണോ എന്നാണ് ചിലരുടെ ചോദ്യം.

എന്നാൽ എൻഗേജ്മെന്റ് ആയിരിക്കില്ലെന്നും വാദമുണ്ട്. അമ്മ സിന്ധു കൃഷ്ണ, അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരെ മാത്രമാണ് അഹാന പോസ്റ്റിൽ ടാഗ് ചെയ്തിരിക്കുന്നത്. അതിനാൽ ഇതൊരു ബിസിനസ് സംരഭത്തിന്റെ സൂചനയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഈ നാല് പേർ ചേർന്നായിരിക്കും ബിസിനസ് എന്നാണ് വാദം. ബേക്കിംഗ്, ക്ലോത്തിംഗ് ബ്രാൻഡ് എന്നിവയാണ് പ്രധാനമായും ആരാധകരുടെ ഊഹങ്ങൾ. ഈ രണ്ട് കാര്യങ്ങളിലും അഹാനയ്ക്ക് താൽപര്യമുണ്ടെന്ന് ആരാധകർ പറയുന്നു.
ചിലർ മറ്റു ചില അഭിപ്രായങ്ങളും പങ്കുവെച്ചു. തങ്ങൾക്ക് ലഭിക്കുന്ന ജനശ്രദ്ധയെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇന്ന് അഹാനയും കുടുംബവും. ഇവർ പ്രൊമോട്ട് ചെയ്യുമ്പോൾ പല പ്രൊഡക്ടുകൾക്കും വലിയ നേട്ടവുമുണ്ടായിട്ടുണ്ട്. അപ്പോൾ എന്തുകൊണ്ട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങിക്കൂടെന്ന് അഹാനയ്ക്കും കുടുംബത്തിനും തോന്നിയിരിക്കുമെന്നാണ് അഭിപ്രായങ്ങൾ.

ദിയ കൃഷ്ണ ബിസിനസിലൂടെയുണ്ടാക്കിയ ലാഭം മൂവരും കണ്ടത് കൊണ്ടായിരിക്കാം ഇങ്ങനെയൊരു നീക്കമെന്നും അഭിപ്രായങ്ങളുണ്ട്. സ്വർണമല്ലാത്ത ആഭരണങ്ങളുടെ വിൽപ്പനയാണ് ദിയ കൃഷ്ണ നടത്തുന്നത്. അടുത്തിടെ ഈ സ്ഥാപനത്തിലെ മുൻജീവനക്കാർ തട്ടിപ്പ് നടത്തിയെന്ന വാർത്ത പുറത്ത് വന്നപ്പോഴാണ് എത്ര മാത്രം സാമ്പത്തിക ലാഭമുണ്ടാക്കുന്ന ബിസിനസ് ആണിതെന്ന് പൊതുജനത്തിന് മനസിലായത്. എട്ട് മാസങ്ങൾക്കുള്ളിൽ 60 ലക്ഷം രൂപയ്ക്ക് മുകളിൽ മൂന്ന് ജീവനക്കാരികൾ ക്യൂ ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും കെെക്കലാക്കിയെന്നാണ് ആരോപണം.
അപ്പോൾ ഈ ബിസിനസിലൂടെയുള്ള വരുമാനം ചെറുതല്ലെന്ന് വ്യക്തം. മറ്റ് പലരും സമാന ബിസിനസുകൾ നടത്തുന്നുണ്ടെങ്കിലും ദിയ കൃഷ്ണയ്ക്ക് ബിസിനസിൽ ഏറെ ഗുണം ചെയ്തത് സോഷ്യൽ മീഡിയ റീച്ച് ആണ്. ഇതേ റീച്ച് ഉള്ളവരാണ് ദിയയുടെ സഹോദരിമാരും അമ്മയും. സോഷ്യൽ മീഡിയ വഴി ഇപ്പോൾ തന്നെ വലിയ വരുമാനം താരകുടുംബത്തിനുണ്ട്. നിലവിൽ ദിയയൊഴിച്ച് ബാക്കി മൂന്ന് സഹോദരിമാരുടെയും പ്രധാന വരുമാന മാർഗം സോഷ്യൽ മീഡിയയാണ്. അഹാന സിനിമാ താരമാണെങ്കിലും വല്ലപ്പോഴുമേ അഹാനയുടെ സിനിമകൾ വരാറുള്ളൂ. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയാണ് അഹാന അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് കുറച്ച് സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂ.


Click it and Unblock the Notifications