ഇഷാനിക്ക് ഒരു മായിക സൗന്ദര്യമുണ്ട്... പക്ഷെ അമ്മയെന്ന രീതിയിൽ സിന്ധു തോറ്റുപോയി; ചർച്ചയായി അഹാനയുടെ വീഡിയോ!

അടുത്തിടെയാണ് നടി അഹാനയും കുടുംബവും ജപ്പാൻ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ‌ തിരികെ എത്തിയത്. ഇത്തവണ അഹാനയ്ക്കൊപ്പം അനിയത്തിമാരായ ഇഷാനിയും ഹൻസികയും അമ്മ സിന്ധുവും മാത്രമാണ് ട്രിപ്പിനുണ്ടായിരുന്നത്. രാഷ്ട്രീയപ്രവർത്തനങ്ങളും മറ്റുമായി തിരക്കിലായതിനാലാണ് കൃഷ്ണകുമാറിന് ട്രിപ്പിന്റെ ഭാ​ഗമാകാൻ കഴിയാതെ പോയത്. ​ഗർഭിണികൾക്ക് ദീർഘദൂര യാത്രകൾ സാധിക്കാത്തതിനാലാണ് ദിയയും ഭർത്താവ് അശ്വിനും ജപ്പാൻ യാത്രയിൽ നിന്നും വിട്ടുനിന്നത്.

മക്കളെ ഒറ്റയ്ക്ക് ജപ്പാനിലേക്ക് അയച്ചാൽ അവർ മടങ്ങി എത്തും വരെ മനസമാധാനം ഉണ്ടാകില്ലെന്നതിനാലാണ് താൽപര്യമില്ലാതിരുന്നിട്ടും സിന്ധുവും ട്രിപ്പിന്റെ ഭാ​ഗമായത്. ജപ്പാനിലിപ്പോൾ വസന്തകാലമാണ്. എവിടെ നോക്കിയാലും ചെറി ബ്ലോസം കാണാൻ സാധിക്കും.

Ahaana Krishna

ഇത് ആസ്വദിക്കാൻ മാത്രമായി ടൂറിസ്റ്റുകൾ വിവിധ രാജ്യങ്ങളിൽ നിന്നും എത്താറുണ്ട്. ചെറി ബ്ലോസം ആസ്വദിക്കുക എന്നത് തന്നെയായിരുന്നു അഹാനയുടേയും സഹോദരിമാരുടേയും ജപ്പാൻ ട്രിപ്പിന്റെ ലക്ഷ്യം. കൃഷ്ണകുമാറിന്റെ കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനലുണ്ടെങ്കിലും യാത്ര വ്ലോ​ഗുകൾ ആസ്വദിക്കണമെങ്കിൽ അഹാനയുടെ വീഡിയോ കാണണമെന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട് തന്നെ അഹാനയുടെ ജപ്പാൻ വ്ലോ​ഗിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

കഴിഞ്ഞ ദിവസമാണ് ജപ്പാനിലെത്തിയ ആദ്യ ദിവസം മുതലുള്ള വിശേഷങ്ങളും കാഴ്ചകളും ഉൾപ്പെടുത്തി അഹാനയുടെ വ്ലോ​ഗ് എത്തിയത്. വ്ലോ​ഗിലെ ഒരു ഭാ​​ഗം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാണ്. ജപ്പാനിലെ ചില ഇടങ്ങൾ സന്ദർശിച്ചപ്പോൾ‌ തനിക്ക് ആളുകളിൽ നിന്നും ലഭിച്ച കോംപ്ലിമെന്റുകളെ കുറിച്ച് ആഹാന വീഡിയോയിൽ പറയുന്നുണ്ട്.

ആ ഭാ​ഗമാണ് വൈറലാകുന്നത്. ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നും ഫുഡ് കഴിച്ച് ഇറങ്ങിയപ്പോൾ അവിടെ ജോലി ചെയ്യുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ചൈനക്കാരിയാണ്. അവൾ ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചശേഷം സുന്ദരിയാണെന്നാണ് അവൾ പറഞ്ഞത്. എന്നെ നോക്കിയാണ് പറഞ്ഞതെന്ന് അഹാന പറ‍ഞ്ഞപ്പോൾ പക്ഷെ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നായിരുന്നു ഇഷാനിയുടെ കമന്റ്.

അല്ല ഹൻസികയെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നായിരുന്നു സിന്ധുവിന്റെ കമന്റ്. അതിനുശേഷം ചെറി ബ്ലോസം കാണാൻ പോയപ്പോഴും പാർക്കിൽ വെച്ച് ചില സ്ത്രീകൾ അഹാനയുടെ അടുത്തെത്തി നിങ്ങൾ വളരെ സുന്ദരിയാണെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. അത് കേട്ട് ഇവരെയാരെയും (ഇഷാനി, ഹൻസിക) കാണാത്തതുകൊണ്ടാണ് അവർ അമ്മുവിനോട് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സിന്ധുവിന്റെ കൗണ്ടർ.

Ahaana Krishna

വീഡിയോ വൈറ‌ലായതോടെ താരപുത്രിമാരുടെ ആരാധകർ ചേരി തിരിഞ്ഞ് കമന്റുകൾ കുറിച്ച് തുടങ്ങി. കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും സുന്ദരി ഇഷാനിയാണെന്നാണ് ഒരു വിഭാ​ഗം കുറിച്ചത്. ഇഷാനിക്ക് ഒരു മായിക സൗന്ദര്യമുണ്ട് എന്നായിരുന്നു കമന്റുകൾ. മറ്റ് ചിലർ ഏറ്റവും സുന്ദരി ഹൻസികയും ദിയയുമാണെന്നും കുറിച്ചു. എന്നാൽ മക്കളെക്കാൾ സുന്ദരി അമ്മ സിന്ധുവാണെന്നും കമന്റുകളുണ്ടായിരുന്നു.

മറ്റ് കുട്ടികളെ കാണാത്തതുകൊണ്ടാണ് അഹാന സുന്ദരിയായി ടൂറിസ്റ്റുകൾക്ക് തോന്നിയതെന്ന് സിന്ധു പറഞ്ഞതിനോടുള്ള എതിർപ്പും ചിലർ പ്രകടപ്പിച്ചു. അഹാനയെ മുന്നിൽ നിർത്തി സിന്ധു അങ്ങനെ പറയരുതായിരുന്നുവെന്നും അമ്മയെന്ന രീതിയിൽ സിന്ധു തോറ്റുപോയി എന്നുമാണ് ചില പ്രേക്ഷകർ സിന്ധുവിനെ വിമർശിച്ച് കുറിച്ചത്. വിദേശികൾ മറ്റുള്ളവരെ പ്രശംസിക്കാൻ മടിയില്ലാത്തവരാണെന്നും അതിനാൽ മനസിൽ തോന്നിയത് അവർ തുറന്ന് പറയുമെന്നും കമന്റുകളുണ്ട്.

ചെറി ബ്ലോസം കണ്ടശേഷമാണ് ജപ്പാനിലാണ് ഉള്ളതെന്ന് തോന്നിയതെന്നാണ് ജപ്പാനിലെത്തിയ അനുഭവം വിവരിച്ച് അഹാന പറഞ്ഞത്. ചെറി ബ്ലോസം കാണും മുമ്പ് വരെ മലേഷ്യ, ലണ്ടൻ, പാരീസ് പോലുള്ള സ്ഥലങ്ങളിൽ എത്തിയ ഫീലായിരുന്നുവെന്നും ജപ്പാൻ എന്നുള്ള ഫീൽ രജിസ്റ്ററായത് ചെറി ബ്ലോസം കാണാൻ പോ‌യശേഷമാണെന്നും അഹാന പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X