ദിയയുടെ ഭർത്താവിന് പോലും പറ്റിയില്ല, ദിയക്ക് വേണ്ടി അഹാന ഇങ്ങനെ സംസാരിച്ച് കാണുന്നത് ആദ്യം; പ്രശംസിച്ച് ആരാധകർ
ദിയ കൃഷ്ണയെ ജീവനക്കാർ കബളിപ്പിച്ച് പണം തട്ടിയ സംഭവം ചർച്ചയായി തുടരുന്നു. ദിയക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മൂന്ന് ജീവനക്കാരികൾ ഉന്നയിച്ചത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നും ഓഫീസിൽ ദിയ ജാതി വിവേചനം കാണിച്ചെന്നും ഇവർ പരാതിപ്പെട്ടു. പിന്നാലെയാണ് തങ്ങളുടെ ഭാഗം വ്യക്തമാക്കി ദിയ കൃഷ്ണയും കുടുംബവും രംഗത്ത് വരുന്നത്. പണം തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന മൂന്ന് ജീവനക്കാരികളെയും ദിയയും കുടുംബവും ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ സിന്ധു കൃഷ്ണ.
ദിയയുടെ ചേച്ചി അഹാന കൃഷ്ണയാണ് പ്രധാനമായും ഇവരോട് ചോദ്യങ്ങൾ ചോദിക്കുന്നത്. പണ്ടേ നിങ്ങളിങ്ങനെ മോഷണം ചെയ്യാറുണ്ടോ എന്ന് അഹാന ചോദിക്കുന്നുണ്ട്. അധികം പാവം കളിക്കല്ലേ, നിങ്ങളെ മോഷണത്തിന് പിടിച്ചിരിക്കുകയാണെന്നും അഹാന ഇവരോട് പറയുന്നു. ഇതിൽ നിന്നും കുറച്ച് കാശ് നിങ്ങളെങ്കിുലും ഉണ്ടാക്കുന്നു എന്ന് വിചാരിച്ച് ആ ജോലി ചെയ്ത് കൂടായിരുന്നോ. പേഴ്സണലി അറിയാവുന്ന എത്രയോ പേർ വിളിച്ച് അവിടെ പോയപ്പോൾ ആരുമില്ലായിരുന്നു, അടിച്ചിട്ടതായിരുന്നു, സ്റ്റാഫ് ഫോണെടുത്തില്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും അഹാന വീഡിയോയിൽ പറയുന്നുണ്ട്.

അഹാനയുടെ ചോദ്യങ്ങൾക്ക് ജീവനക്കാർ കുറ്റസമ്മതം നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തെ പക്വതയോടെ നേരിട്ട അഹാനയെ ഏവരു അഭിനന്ദിക്കുന്നു. ദിയയുടെ ഭർത്താവ് അശ്വിനെയും വീഡിയോയിൽ കാണാം. എന്നാൽ അഹാനയാണ് കൃത്യമായ ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാരികളെക്കൊണ്ട് തുറന്ന് പറയിപ്പിച്ചത്. വീഡിയോയുടെ അവസാനം അഹാന കൃഷ്ണ ഇവർക്ക് ജ്യൂസും വെള്ളവും നൽകുന്നത് കാണാം. കുടിക്കാൻ ഇവർ തയ്യാറാകാതിരുന്നപ്പോൾ അഹാന ഞാൻ കുടിച്ച് കാണിക്കണോ എന്നും ചോദിക്കുന്നുണ്ട്. അഹാനയാണ് മൂന്ന് പേരോടും ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതും ആരാധകർ ചൂണ്ടിക്കാട്ടി.
'അനിയത്തിക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ വ്യക്തമായ തെളിവാണ് ആണ് അഹാന', 'രക്ഷപ്പെടാൻ ഒരു ചാൻസ് കൊടുത്തത് ഈ കുടുംബത്തിന്റെ മാന്യത. അപ്പൊ അവളുമാർ തലയിൽ കേറി നിരങ്ങി. എന്തായാലും കൃഷ്കുമാറിന്റെ കുടുംബത്തിന്റെ ഐക്യം', 'ഇങ്ങനെ ചതിച്ചവരോട് ഇത്രേം മര്യാദക്ക് സംസാരിക്കാൻ നിങ്ങൾക്കേ പറ്റൂ... എന്നിട്ടും എന്തൊക്കെ ആരോപണങ്ങൾ!!! ഇവരെ വെറുതെ വിടരുത്, ഇത്രെയുമൊക്കെ ഒപ്പിച്ചു വെച്ചിട്ടും വെള്ളവും ഫ്രൂട്ടിയുമൊക്കെ വാങ്ങി കൊടുക്കാൻ കാണിച്ച മനസ്'

'ദിയ പലപ്പോഴും പറഞ്ഞിട്ടുണ്ട് എല്ലാരേയും അങ്ങ് വിശ്വസിക്കും. എന്നിട്ട് അവരുടെ പണി കിട്ടുമ്പോഴാണ് പഠിക്കുന്നത് എന്ന്. പാവം. പക്ഷെ, ദിയ പിന്നെയും പിന്നെയും ഓരോന്നിൽ പോയി പെടും. അതുപക്ഷേ ആ നല്ല മനസ് കൊണ്ടു തന്നെ അല്ലെ. ഇങ്ങനെ ഉള്ളവർ എപ്പോഴും സ്നേഹിച്ചും വിശ്വസിച്ചും ഇരിക്കും. എന്നിട്ട് നമ്മളെ പറ്റിച്ചോണ്ടു അവർ പോകും' എന്നിങ്ങനെ കമന്റുകൾ നീളുന്നു.
ദിയക്ക് പിന്തുണയുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്നുണ്ട്. തെറ്റ് ജീവനക്കാരികളുടെ ഭാഗത്താണെന്ന് ഇവർ പറയുന്നു. നിയമപരമായി വാദിക്കാനുള്ള തെളിവുകൾ തങ്കളുടെ പക്കലുണ്ടെന്നാണ് ദിയയും കുടുംബവും പറയുന്നത്. 9 മാസം ഗർഭിണിയാണ് ദിയ. ഇതിനിടെയാണ് ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. ദിയക്കൊപ്പം പൂർണ പിന്തുണ നൽകിക്കൊണ്ട് കുടുംബമുണ്ട്. അതേസമയം ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ പിതാവ് കൃഷ്ണ കുമാറിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവനക്കാരികളുടെ ബാങ്ക് രേഖകൾ പൊലീസ് പരിശോധിക്കുന്നില്ലെന്ന ആരോപണം കൃഷ്ണ കുമാർ ഉന്നയിക്കുന്നുണ്ട്.


Click it and Unblock the Notifications