ആ ഷോയുടെ ഫോർമാറ്റ് അറിയില്ല, ബി​ഗ് ബോസിലെ അനുമോളോ..? എനിക്ക് ഒരു അനുമോളെ മാത്രമെ അറിയൂ; അഹാന കൃഷ്ണ

അഹാന കൃഷ്ണയെ അഭിനേത്രി എന്നതിൽ ഉപരിയായി യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും എല്ലാമായാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടം. അഹാനയെന്ന വ്യക്തിത്വത്തിനും നിരവധി ആരാധകരുണ്ട്. സഹോദരി ദിയയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നപ്പോൾ അഹാനയാണ് കേസിൽ പ്രതികളായ പെൺകുട്ടികളോട് കാര്യങ്ങൾ‌ ചോദിച്ച് മനസിലാക്കിയതും ദിയയ്ക്ക് പിന്തുണ നൽകി ഒപ്പം നിന്നതും.

എവിടെ പോയാലും എത്രയും വേ​ഗം വീട്ടിലേക്ക് തിരികെ എത്താനാണ് അഹാന ശ്രമിക്കാറുള്ളത്. അതിന് ഒരു കാരണം ദിയയുടെ മകനാണ്. ജൂലൈ അഞ്ചിനാണ് ദിയയ്ക്ക് കുഞ്ഞ് പിറന്നത്. ലേബർ റൂമിലും സഹോദരിക്ക് കരുത്ത് പകർന്ന് അഹാന ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അഹാന കരഞ്ഞതിന്റെ വീഡിയോയും വൈറലായിരന്നു.

Ahaana Krishna
Photo Credit: Ahaana Krishna / anumol - Instagram

ദിയയ്ക്ക് കുഞ്ഞ് പിറന്നശേഷം കുടുംബാം​ഗങ്ങൾക്ക് സോഷ്യൽമീഡിയ വഴിയും അല്ലാതെയും ഏറ്റവും കൂടുതൽ ലഭിക്കുന്ന ചോദ്യം കുഞ്ഞുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ദിയയുടെ മകനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു അഹാന ക‍ൃഷ്ണ. കുഞ്ഞിന്റെ പേരിനെ കുറിച്ചും മുഖം റിവീൽ ചെയ്യുന്നതിനെ കുറിച്ചുമെല്ലാമായിരുന്നു ചോദ്യങ്ങൾ.

ദിയയുടെ ബേബിയുടെ പേര് നിയോം എന്നാണ്. ജനിച്ചപ്പോൾ തന്നെ കുഞ്ഞിന്റെ പേരും റിവീൽ ചെയ്തിരുന്നു. മുഖം കാണിക്കുമായിരിക്കും എന്നാണ് അഹാന പറഞ്ഞത്. വളരെ പാവം കുഞ്ഞാണ് ദിയയുടെ മകനെന്നും അതുകൊണ്ട് തന്നെ നിയോമിനെ പരിചരിക്കാനും സ്നേഹിക്കാനും എളുപ്പമാണെന്നും അഹാന പറയുന്നു.

വാവ ഭയങ്കര പാവം ആയ ഒരു കുഞ്ഞാണ്. അതുകൊണ്ട് ഞങ്ങൾക്ക് നോക്കാൻ ഭയങ്കര ഈസിയാണ് അഹാന പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് തിരുവോണ ദിവസം മകന്റെ മുഖം റിവീൽ ചെയ്യാനാണ് ദിയയുടേയും അശ്വിന്റേയും തീരുമാനം. നൂലുകെട്ടിന് കുഞ്ഞിന്റെ മുഖം താരപുത്രി റിവീൽ ചെയ്യും എന്നാണ് ആരാധകർ കരുതിയിരുന്നത്. അത് സംഭവിക്കാതിരുന്നതുകൊണ്ട് തന്നെ വളരെ അധികം വിമർശനം ദിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

ജനിച്ചയുടൻ മുഖം റിവീൽ ചെയ്യുന്നതിന് പകരം കുഞ്ഞ് കുറച്ച് വലുതായശേഷം മുഖം റിവീൽ ചെയ്യാമെന്ന തീരുമാനത്തെ തുടർന്നാണ് മകനെ ക്യാമറ കണ്ണുകളിൽ നിന്നും ദിയ ഒളിപ്പിച്ച് പിടിച്ചത്. ബി​ഗ് ബോസ് മലയാളം സീസൺ ഏഴുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അഹാന പ്രതികരിച്ചു. ബി​ഗ് ബോസ് ഷോ ഫോളോ ചെയ്യുന്ന ആളല്ല താനെന്ന് പറഞ്ഞുകൊണ്ടാണ് അഹാന സംസാരിച്ച് തുടങ്ങിയത്.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

ബിഗ് ബോസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അഹാനയുടെ മറുപടി. ലാലേട്ടൻ വിളിച്ചാൽ പോകുമോ വൈൽഡ് കാർഡ് എൻട്രി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അറിയില്ലെന്നും നടി മറുപടി നൽകി. തനിക്ക് ആ ഷോയുടെ ഫോർമാറ്റും കാര്യങ്ങളും അറിയില്ലെന്നും അഹാന പറഞ്ഞു.

ബിഗ് ബോസിലെ മത്സരാർത്ഥിയായ അനുമോളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഷോയിലെ മത്സരാർത്ഥിയായ അനുമോൾ എതാണെന്ന് തനിക്ക് മനസിലായില്ലെന്ന് അഹാന പറഞ്ഞു. എനിക്ക് ആളെ മനസിലായില്ല. ആകെ അറിയുന്ന ഒരു അനുമോളാണുള്ളത്. ആ ചേച്ചി അടി മൂവിയിലൊക്കെ ഉണ്ടായിരുന്നതല്ലേ എന്നാണ് അഹാന പറഞ്ഞത്. അടിയിൽ അഭിനയിച്ചത് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിലെ മത്സരാർത്ഥിയായ അനു ജോസഫാണ്.

ഷൈൻ ടോം ചാക്കോ നായകനായ അടിയിൽ അഹാനയായിരുന്നു നായിക. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലാണ് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥി അനുമോൾ കാർത്തു പ്രശസ്ത. സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായശേഷമാണ് അനുവിന് ആരാധകർ കൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X