ദിയ അങ്ങനെയായിരുന്നില്ലെങ്കിൽ എന്നെ അവഗണിക്കുന്നതായി തോന്നിയേനെ; അച്ഛന്റെ കുടുംബക്കാരെ പോലെ: അഹാന കൃഷ്ണ
സോഷ്യൽ മീഡിയ താരങ്ങളാണ് അഹാന കൃഷ്ണയുടെ കുടുംബം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അഹാന. കുടുംബത്തിലെ മൂത്ത മകളായ അഹാനയ്ക്കാണ് എല്ലാ കാര്യത്തിലും ഉത്തരവാദിത്തമെന്നാണ് അഹാനയുടെ ആരാധകർ പറയാറ്. റായൻ മിഥുനുമായുള്ള അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എനിക്ക് രണ്ടര വയസുള്ളപ്പോൾ രണ്ടാമത്തെ അനുജത്തി ജനിച്ചു. അസൂയയോ മറ്റോ എന്താണെന്ന് അറിയുന്നതിന് മുമ്പേ അവൾ വന്നു. അഞ്ച് വയസായപ്പോൾ മൂന്നാമത്തെ സഹോദരി വന്നു. പത്ത് വയസായപ്പോഴേക്കും എനിക്ക് മൂന്ന് സഹോദരങ്ങളായി. എനിക്കത് സാധാരണയായിരുന്നു. അതിനാൽ ഞാൻ മൂത്ത കുട്ടിയാണെന്നൊന്നും ചിന്തിച്ചില്ല. രണ്ടാമത്തെ സഹോദരി ദിയ അറ്റൻഷൻ സീക്ക് ചെയ്യുന്ന കുട്ടിയായിരുന്നില്ല. പാവം കുട്ടിയായിരുന്നു. അവൾ അങ്ങനെയല്ലായിരുന്നെങ്കിൽ എനിക്ക് അവഗണിക്കപ്പെടുന്നെന്ന് തോന്നിയേനെ. മാതാപിതാക്കൾ എനിക്ക് അറ്റൻഷൻ തന്നിട്ടുണ്ട്. ഞാൻ പറയുമ്പോൾ അവർ സീരിയസായി എടുക്കും.

മൂത്ത കുട്ടിയായിരുന്നതിനാൽ എന്റെ കാര്യത്തിൽ കുറേക്കൂടി കാർക്കശ്യം ഉണ്ടായിരുന്നു. ഒരു സ്ലീപ് ഓവറിന് പോകാനോ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമൊപ്പം സിനിമയ്ക്ക് പോകാനോ അനുവാദമില്ലായിരുന്നു. പക്ഷെ അനിയത്തിമാർക്ക് അത് സാധാരണ കാര്യമായിരുന്നു. 15 വയസിൽ ആൺകുട്ടിയോട് ഫോണിൽ സംസാരിക്കുന്നത് വലിയ കുറ്റമാണന്ന് വീട്ടിൽ. എന്നാൽ അനിയത്തിമാർക്കങ്ങനെയായിരുന്നില്ല.
ഒരുപാട് സഹോദരങ്ങളുള്ളതിന്റെ ഗുണം ഓരോ ഇമോഷനും പങ്കുവെക്കാൻ ആളുണ്ടാകും എന്നതാണ്. എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും വിഷമമുണ്ടാകും. എന്റെ ബെസ്റ്റ് ഫ്രണ്ടിനും വിഷമം തോന്നണമെന്ന് എനിക്ക് പ്രതീക്ഷിക്കാനാകില്ല. എംപതെെസ് ചെയ്യാൻ പറ്റും. എന്നാൽ എന്റെ അതേ വെെകാരികത പങ്കുവെക്കാനാകില്ല. കാരണം അതെന്റെ അമ്മയാണ്.
വീട്ടിൽ എന്ത് നല്ല കാര്യം നടന്നാലും മോശം കാര്യം നടന്നാലും പങ്കുവെക്കാൻ ആളുണ്ട്. അതാണ് സഹോദരങ്ങളുള്ളതിന്റെ ഏറ്റവും വലിയ ഗുണം. കാരണം ഞങ്ങൾ ഒരേയിടത്ത് നിന്ന് വരുന്നവരാണ്. വീട്ടിൽ ഒരുപാട് ആളുണ്ടാകും എന്നതാണ് മറ്റൊരു ഗുണം. ദിയ വിവാഹം ചെയ്ത് താമസം മാറി. എന്നാൽ ഈ വിടവ് തോന്നുന്നില്ല. കാരണം വീട്ടിൽ ഇപ്പോഴും ആളുകളുണ്ട്. വീട്ടിൽ സ്ഥലമില്ലാത്തതാണ് ഒരുപാട് ആളുകളുള്ളതിന്റെ ദോഷ വശം.
അച്ഛന്റെ പ്രിയപ്പെട്ട മകൾ ദിയയാണ്. ഞങ്ങൾ നാല് പേരിൽ എനിക്കും ഇഷാനിക്കും ഹൻസികയ്ക്കുമാണ് കൂടുതൽ സാമ്യമുള്ളത്. ദിയ കുറച്ച് വ്യത്യസ്തയാണ്. ഞങ്ങൾ കാണാൻ വ്യത്യസ്തരാണ്. ഒപ്പം സ്വഭാവവും. ദിയ കുറച്ച് ഉത്തരവാദിത്തമില്ലാത്തയാളാണ്. ആശങ്കയില്ലാത്തയാളാണ്. ഫോൺ കാണാതെ പോയാൽ ഞാൻ തല ചുറ്റി വീഴും. എന്നാൽ ദിയ വളരെ കൂൾ ആണ്. ദിയ എന്റെ അച്ഛന്റെ കുടുംബത്തിലെ ആളുകളെ പോലെയാണ്. അച്ഛന് ദിയയോട് സോഫ്റ്റ് കോർണർ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അഹാന കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications















