ബഹുമാനമില്ലാതെ സംസാരിച്ച് വഴക്കും പ്രശ്നങ്ങളും, റിലേഷൻഷിപ്പിനെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം: അഹാന കൃഷ്ണ
പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ. സ്വാർത്ഥതയും അനാദരവും സ്നേഹബന്ധത്തിന് തടസമാണെന്ന് അഹാന പറയുന്നു. റായൻ മിഥുനുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം മോനഹരമായ സൗഹൃദമാണ്. ബഹുമാനവും നിസ്വാർത്ഥതയും വേണം. പ്രണയം സെൽഫ് ലെസ് ആയിരിക്കണം. അതാണ് ആളുകളെ ശരിക്കും അടുപ്പിക്കുന്നത്. ഒരാളെ ശരിക്കും സ്നേഹിച്ചാൽ മാത്രമേ അതിന് സാധിക്കൂ. എപ്പോഴും സൗഹൃദമായി തോന്നണം.
വിവാഹം കഴിഞ്ഞ ശേഷം ഭാര്യ, ഭർത്താവ് എന്നീ റോളുകളിലേക്ക് മാറുന്നത് എനിക്ക് മനസിലാകുന്നില്ല. രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം മനസിലാക്കലും ബഹുമാനവും ഉണ്ടാകണമെന്നാണ് എനിക്ക്. റോളുകൾ എനിക്ക് മനസിലാകില്ല. ഒരു റിലേഷൻഷിപ്പിലും ബഹുമാനക്കുറവ് എനിക്ക് പറ്റില്ല. എളുപ്പത്തിൽ ബഹുമാനമില്ലായ്മ ബന്ധങ്ങളിൽ കാണിക്കുന്നതും വഴക്കും ഞാൻ കാണുന്നുണ്ട്. അടിസ്ഥാനപരമായ പ്രശ്നം നോക്കാതെ മൂവ് ഓൺ ചെയ്യുന്നു. ബഹുമാനമാണ് ഒരു റിലേഷൻഷിപ്പിന്റെ ക്വാളിറ്റി നിർണയിക്കുന്നതെന്നും അഹാന കൃഷ്ണ പറഞ്ഞു.

സിനിമോട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. കുടുംബത്തിലെ അടുത്ത വിവാഹം അഹാനയുടേതാകാനാണ് സാധ്യതയെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവാണെങ്കിലും സ്വകാര്യമായ ചില കാര്യങ്ങൾ അഹാന വ്ലോഗുകളിലോ പോസ്റ്റുകളിലോ പങ്കുവെക്കാറില്ല. നിമിഷ് രവിയെ അഹാനയുടെ വ്ലോഗുകളിലും കാണാറില്ല.
അടിയാണ് അഹാന നായികയായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷെെൻ ടോം ചാക്കോ നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഹാനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം എത്ര കാത്തിരുന്നാലും നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications















